Latest News

കൊവോവാക്‌സിന്റെ ട്രയലുകൾ ഇന്ത്യയിൽ ആരംഭിച്ചു; സെപ്റ്റംബറിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷ

2020 ഓഗസ്തിലാണ് നോവവാക്സ് എന്ന അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനി പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി NVX-CoV2373 എന്ന കോവിഡ് വാക്സിന്റെ നിർമ്മാണത്തിനും വിതരണത്തിനു കരാറായത്.

covovax, കൊവോവാക്സ്, new vaccine, പുതിയ വാക്‌സിൻ, novovax, നോവോവക്സ്, serum institute, സെറം ഇൻസ്റ്റിറ്റ്യൂട്ട്, covid 19, കോവിഡ് 19, covid 19 vaccine, കോവിഡ് 19 വാക്‌സിൻ,covid vaccine, കോവിഡ് വാക്‌സിൻ, ie malayalam

മുംബെെ: പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന കൊവോവാക്‌സെന്ന കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കൽ ട്രയലുകൾ ആരംഭിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. സെപ്റ്റംബറോടെ വാക്‌സിൻ വിതരണത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 ഓഗസ്റ്റിലാണ് നോവവാക്‌സ് എന്ന അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനി പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി NVX-CoV2373 എന്ന കോവിഡ് വാക്സിന്റെ നിർമ്മാണത്തിനും വിതരണത്തിനു കരാറായത്.

“ഒടുവിൽ, കൊവോവാക്‌സിന്റെ ട്രയലുകൾ ഇന്ത്യയിൽ ആരംഭിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടും, നോവോവാക്‌സും ചേർന്നാണ് വാക്‌സിൻ നിർമ്മിക്കുന്നത്. കോവിഡ് -19 ന്റെ യുകെ, ആഫ്രിക്കൻ വകഭേദങ്ങളിൽ പരീക്ഷിച്ചതിൽ 89 ശതമാനം ഫലപ്രാപ്തി കണ്ടിട്ടുണ്ട്. 2021 സെപ്റ്റംബറിൽ വിതരണം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്” പൂനാവാല ട്വീറ്ററിൽ കുറിച്ചു.

 

വികസിത രാജ്യങ്ങളിൽ നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും തടഞ്ഞു കൊണ്ടാണ് നോവോവാക്‌സ് സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ചെയ്തിരിക്കുന്നത്. നേരത്തെ ജൂണിൽ കൊവോവാക്സ് പുറത്തിറക്കുമെന്ന് പൂനാവാല ട്വീറ്റ് ചെയ്തിരുന്നു. പുതിയ ട്വീറ്റ് പ്രകാരം മൂന്ന് മാസം കൂടി കഴിഞ്ഞേ കൊവോവാക്സ് വിതരണത്തിന് തയ്യാറാവുകയുള്ളു.

നിലവിൽ ആസ്ട്രസിനെക/ഓസ്‌ഫോർഡ് വാക്‌സിൻ, കൊവിഷീൽഡ്‌ എന്നീ വാക്‌സിനുകൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും വിതരണം ചെയ്യുന്നുണ്ട്.

Read Also: രാജ്യത്ത് വിതരണം ചെയ്‌തതിനേക്കാൾ കൂടുതല്‍ വാക്‌സിൻ മറ്റുരാജ്യങ്ങള്‍ക്ക് നൽകി; ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covovax trials india sii adar poonawalla

Next Story
‘ചെറിയൊരു പിശക്’; മോദിയോട് ക്ഷമ ചോദിച്ച് തരൂർ, കാരണം ഇതാണ്Shashi Tharoor, ശശി തരൂർ, Shashi Tharoor on narendra modi, നരേന്ദ്ര മോദി, narendra modi, മോദി സ്തുതി, Shashi Tharoor praises Shashi Tharoor, കോൺഗ്രസ്, BJP, Congress, ബിജെപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com