ചെന്നൈ: ‘കോവിഡ്‌ഷീൽഡ്’ വാക്‌സിന് വെർച്വൽ ന്യൂറോളജിക്കൽ ബ്രേക്ക്ഡൗണും ബൗദ്ധിക പ്രവർത്തനങ്ങളുടെ തകരാറും ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങളുണ്ടെന്ന ആരോപണവുമായി ‘കോവിഡ്‌ഷീൽഡ്’ വാക്‌സിൻ ട്രയലിൽ പങ്കെടുത്ത 40 കാരൻ. വാക്സിൻ പരീക്ഷണം നടത്തുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ളവരെ എതിർകക്ഷികളാക്കി പരാതിക്കാരൻ ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ട്. ക്ലിനിക്കൽ ട്രയൽ നിർത്തിവയ്ക്കണമെന്നും തനിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ലീഗൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആരോപണം സെറം ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിച്ചു. അപകടകരവും തെറ്റായതുമാണ് ആരോപണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വാക്സിനെതിരെ ആരോപണമുന്നയിച്ചയാൾ വാക്സിനിന്റെ പരിശോധനയും, ‘നിർമ്മാണവും വിതരണവും’ റദ്ദാക്കാനുള്ള അനുമതി തേടി, നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.‘കോവിഡ്‌ഷീൽഡ്’ എന്ന വാക്സിൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൂനെ ആസ്ഥാനമായുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ), ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്ര സെനേക്ക എന്നിവയ്ക്ക് ലീഗൽ നോട്ടീസ് അയച്ചത്. കാൻഡിഡേറ്റ് വാക്സിൻ സുരക്ഷിതമല്ലെന്നും പരാതിക്കാരൻ ആരോപിച്ചു.

Read More: കോവിഡ് വാക്‌സിൻ: അടിയന്തര ഉപയോഗത്തിനു അനുമതി തേടും, കുട്ടികൾക്കും വൃദ്ധർക്കും ആദ്യഘട്ടത്തിൽ നൽകില്ല

എസ്‌ഐഐയെ കൂടാതെ സ്പോൺസർമാരിൽ ഒരാളായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പരാതിക്കാരന് വാക്സിൻ നൽകിയ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്നിവയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

വാക്സിനേഷനെത്തുടർന്ന് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ എൻസെഫലോപ്പതി എന്ന അവസ്ഥ തനിക്ക് വന്നുചേർന്നെന്നും എല്ലാ പരിശോധനകളും പരിശോധന വാക്സിൻ മൂലമാണ് ആരോഗ്യത്തിന് പ്രശ്നം വന്നതെന്നാണ് സ്ഥിരീകരിച്ചതെന്നും പരാതിക്കാരൻ പറയുന്നു.

വാക്സിൻ അതിനെക്കുറിച്ച് പറയുന്നത് പോലെ സുരക്ഷിതമല്ലെന്നും വാക്സിൻ കാരണം തനിക്കുണ്ടായ പ്രതികൂല ഫലം മറച്ചുവെക്കാൻ എല്ലാ പങ്കാളികളും ശ്രമിക്കുകയാണെന്നും ഇത് എടുത്തതിനുശേഷം തനിക്ക് ഉണ്ടായ ആഘാതം. ‘വ്യക്തമായി തെളിയിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഇലക്ട്രോസെൻസ്ഫലോഗ്രാം (ഇഇജി) പരിശോധനയിൽ തലച്ചോറിനെ ഭാഗികമായി ബാധിച്ചതായി കാണിച്ചു.

ഒരു സൈക്യാട്രിക് പരിശോധനയിൽ വെർബൽ, വിഷ്വൽ മെമ്മറി പ്രവർത്തനങ്ങളിൽ നേരിയ കുറവുണ്ടെന്നും മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവർത്തനങ്ങളിൽ കുറവുണ്ടെന്നും കണ്ടെത്തി.
“ന്യൂറോളജിക്കലായും മാനസികമായും അദ്ദേഹം കടുത്ത കഷ്ടപ്പാടുകളിലൂടെ കടന്നുപോയി. വാക്സിൻ അദ്ദേഹത്തിൽ ഒരു ന്യൂറോളജിക്കൽ ബ്രേക്ക്ഡൗണിന് കാരണമായി,” എന്ന് മനശാസ്ത്ര പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

Read More: ഈ സൗകര്യങ്ങളിൽ പ്രധാനമന്ത്രിക്ക് മതിപ്പുണ്ട്; കോവിഡ് വാക്സിൻ എത്രയും വേഗം പുറത്തിറക്കാൻ പുറത്തിറക്കാൻ ആവശ്യപ്പെട്ടു: സൈറസ് പൂനവാല

“അദ്ദേഹവും കുടുംബവും അനുഭവിച്ച അപമാനം, കഷ്ടപ്പാടുകൾ, ആഘാതം, വേദന, അപമാനം എന്നിവയുടെ സാമ്പത്തികമായ ആഘാതം കണക്കാക്കുന്നത് അസാധ്യമാണ്,” എന്നും റിപ്പോർട്ടിൽ പറയുന്നു.

രാമചന്ദ്രയുടെ വക്താവുമായി ബന്ധപ്പെട്ടപ്പോൾ “ഞങ്ങൾക്ക് നോട്ടീസും ലഭിച്ചു,” എന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ സംസാരിക്കാൻ വിസമ്മതിച്ചു എന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് എന്ന വാക്‌സിൻ സുരക്ഷിതമാണെന്നാണ് ‘പങ്കാളിത്ത വിവര ഷീറ്റിൽ (പി‌ഐ‌എസ്)’ നൽകിയിട്ടുള്ള വിവരങ്ങളിൽ പറയുന്നതെന്നും അതിനാൽ തന്നെ അതിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചു എന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

അതിനാൽ, ഒരു വോളണ്ടിയറാവാൻ അദ്ദേഹം തീരുമാനിക്കുകയും അറിയിച്ച സമ്മതത്തിൽ സെപ്റ്റംബർ 29 ന് ഒപ്പിടുകയും കൊറോണ വൈറസിനെതിരായ ആന്റിബോഡികളുടെ പരിശോധന ഫലം അതേ ദിവസം തന്നെ നെഗറ്റീവ് ലഭിച്ചെന്നും ഒക്ടോബർ ഒന്നിന് അദ്ദേഹത്തിന് വാക്സിൻ നൽകിയെന്നും നോട്ടീസിൽ പറയുന്നു.

Read More: മുൻനിര കോവിഡ് വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്? എന്ന് ലഭ്യമാവും?

“ആദ്യത്തെ 10 ദിവസത്തേക്ക് പാർശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന് കടുത്ത തലവേദന, ഛർദ്ദി തുടങ്ങിയവ ഉണ്ടായിരുന്നു. തനിക്കു ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാത്തതിനാൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാൽ സിടി സ്കാൻ പോലുള്ള പരിശോധനകൾക്ക് ഒരു ഡോക്ടർ നിർദ്ദേശിച്ചു.

ഒക്ടോബർ 11 മുതൽ അദ്ദേഹത്തെ രാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമാറ്റത്തിൽ വ്യതിയാനങ്ങളുള്ളതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. അദ്ദേഹത്തിന് ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിഞ്ഞില്ല, തികച്ചും മാനസിക നില തെറ്റിയ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി ഒക്ടോബർ 26 ന് കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം ഡിസ്ചാർജ് ചെയ്തു,” എന്നും നോട്ടീസിൽ പറയുന്നു.

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ഓക്സ്ഫോർഡ് വാക്സിൻ ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡ്, ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറീസ്, ആസ്ട്ര സെനേക്ക യുകെ എന്നിവർക്കും ലീഗൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook