Latest News

600 രൂപയ്ക്ക് വിൽക്കുക ‘പരിമിതമായ അളവ്’ വാക്സിൻ മാത്രമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

“സർക്കാരിൽ നിന്നുള്ള പുതിയ എല്ലാ കരാറുകൾ‌ക്കും ഇനിമുതൽ‌ വില 400 രൂപയായിരിക്കും. ഏത് സർക്കാരിനോടാണെങ്കിലും 400 രൂപ ഈടാക്കും,” സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ പറഞ്ഞു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

കോവിഷീൽഡ് വാക്സിനിന്റെ “പരിമിതമായ” ഭാഗം മാത്രമേ 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുകയുള്ളൂവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). കോവിഡ്-19 രോഗത്തിന്റെയും മറ്റ് മാരക രോഗങ്ങളുടെയും ചികിത്സിയ്ക്കോ അതിനായുള്ള അവശ്യവസ്തുക്കൾക്കോ വേണ്ട ചിലവ് അപേക്ഷിച്ച് നോക്കുമ്പോൾ ഈ വാക്സിന്റെ വില കുറവാണെന്നും എസ്ഐഐ പ്രസ്താവനയിൽ പറഞ്ഞു.

ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത ഈ വാക്സിൻ ലോകത്ത് ഏറ്റവും കൂടിയ നിരക്കിൽ വിൽക്കപ്പെടുന്നത് ഇന്ത്യയിലാണെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിറകെയാണ് വാക്സിൻ വിലയുമായി ബന്ധപ്പെട്ട് എസ്ഐഐ പ്രസ്താവന പുറത്തിറക്കിയത്.

കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു വാക്സിൻ നല്‍കിയിരുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്‍കിയതും വിലയിലെ വ്യത്യാസംവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

Read More: കോവിഷീൽഡിന് ഇന്ത്യയിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വില

കരാർ അനുസരിച്ച് എസ്‌ഐ‌ഐ നിർമ്മിക്കുന്ന ഈ വാക്സിൻ ഒരു ഡോസിന് 150 രൂപ നിരക്കിൽ വിറ്റാൽ പോലും ലാഭമാണെന്ന് കമ്പനി സിഇഒ ആദർ പൂനവാല പറഞ്ഞിരുന്നു.

സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കായിരിക്കും ഒരു ഡോസ് വാക്സിൻ നൽകുക എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പറയുന്നത്. ഇത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ഈ വാക്സിന് ലോകത്ത് തന്നെ ഇടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.

സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് എസ്ഐഐ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ എടുക്കുന്നവരും ഒരു ഡോസിന് 400 രൂപ (5.30 ഡോളറില്‍ കൂടുതല്‍) നല്‍കണം.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈടാക്കുമെന്ന് പറയുന്ന 400 രൂപ പോലും യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങൾ തുടങ്ങിയവയിലെ സർക്കാരുകൾ വാക്സിൻ നേരിട്ട് അസ്ട്രസെനെക്കയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണ്.

Read More: സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കും: മുഖ്യമന്ത്രി

ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാക്‌സിന്‍ വാങ്ങുന്നതിനായി കരാറിലേർപ്പെട്ടിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും ഗവൺമെന്റുകൾ വാക്സിൻ വിലകൊടുത്തു വാങ്ങുകയും ജനങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.

കോവിഷീൽഡ് സ്വകാര്യ ആശുപത്രികൾക്ക് വിൽക്കാൻ കമ്പനി ആഗ്രഹിക്കുന്നുണ്ടെന്നും കേന്ദ്രം നൽകിയതിനേക്കാൾ കൂടുതൽ ഡോസുകൾ വാങ്ങുന്നതിന് സംസ്ഥാനങ്ങൾക്ക് അത് ഒരു സാധ്യതയാണെന്നും പൂനവാല നേരത്തെ പറഞ്ഞിരുന്നു.

“ഞങ്ങൾ സ്വകാര്യ ആശുപത്രികൾക്ക് വിൽക്കാൻ ആഗ്രഹിക്കുന്നു, അത് ഈ സംസ്ഥാനങ്ങളുടെയും കോർപ്പറേറ്റുകളുടെയും കാര്യം നോക്കും. എല്ലാ സംസ്ഥാനങ്ങളും ഈ വിലയെക്കുറിച്ച് പരാതിപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇത് അവർക്ക് വേണമെങ്കിൽ സ്വീകരിക്കാവുന്ന മാർഗമാണ്, നിർബന്ധിതമായ കാര്യമല്ല,” എന്നാണ് പൂനവാല ഏപ്രിൽ 21 ന് സി‌എൻ‌ബി‌സി ടിവി -18 നോട് പറഞ്ഞത്.

കോവിഷീൽഡിനായി കേന്ദ്രസർക്കാർ നൽകുന്ന പുതിയ ഓർഡറുകൾക്കും 400 രൂപ എന്ന നിരക്ക് ബാധകമാണെന്ന് ആദർ പൂനവാല പറഞ്ഞു.

Read More: കോവിഡ് വാക്‌സിൻ വിതരണം സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമെന്നു ഫൈസർ

“സർക്കാരിൽ നിന്നുള്ള പുതിയ എല്ലാ കരാറുകൾ‌ക്കും ഇനിമുതൽ‌ വില 400 രൂപയായിരിക്കും. ഇപ്പോൾ മനസിലാക്കുക, മുൻ‌കൂർ പ്രതിബദ്ധതകൾക്കും കരാറുകൾ‌ക്കും അനുസൃതമായാണ് ഒരു ഡോസിന് 150 രൂപ എന്ന വിലക്ക് ആദ്യം കേന്ദ്രസർക്കാരിന് നൽകിയത്. അതിനുശേഷം അത് ഇല്ലാതാകും… ഏത് സർക്കാരിനോടാണെങ്കിലും ഞങ്ങൾ 400 രൂപ ഈടാക്കും,” പൂനവാല സിഎൻ‌ബി‌സി ടിവി -18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ 150 രൂപയ്ക്ക് തന്നെയാവും ഇനിയും വാക്സിൻ സംഭരിക്കുകയെന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടു. കോവിഡ് -19 വാക്‌സിനുകൾക്കായി സർക്കാരിന്റെ സംഭരണ വില ഒരു ഡോസിന് 150 രൂപയായി തുടരും. ഈ ഡോസുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്നത് തുടരും,” ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ട്വീറ്റ് ചെയ്തു.

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ നിരക്കുകൾ പ്രകാരം സംസ്ഥാന സർക്കാരുകൾ വാങ്ങുമ്പോൾ കോവിഷീൽഡ് ഒരു ഡോസിന് 400 രൂപ (5.30 ഡോളറിലധികം) നൽകണം. മറ്റ് രാജ്യങ്ങൾ ആസ്ട്രാസെനെക്കയിൽ നിന്ന് നേരിട്ടോ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ വാങ്ങുന്ന വാക്സിന് ഡോസിന് 2.15 മുതൽ 5.25 ഡോളർ വരെയാണ് ചിലവ് വരുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covishield stocks price sii

Next Story
ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടര്‍, പങ്കിട്ട് മൂന്നുപേര്‍; ഇതാണ് ഡൽഹിയിലെ കോവിഡ് കാല ആശുപത്രി കാഴ്ചcovid19, coronavirus, Delhi Covid-19, Covid-19 Delhi Oxygen crisis, Delhi GTB hospital, Delhi Sir Ganga Ram Hospital, Delhi Jaipur Golden Hospital, Delhi covid-19 news, Covid-19 news Delhi, GTB hospital Delhi covid-19, Covid-19 Delhi Oxygen, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com