scorecardresearch

കോവിഡ് വാക്‌സിന്‍: ആവര്‍ത്തിച്ചുള്ള ബൂസ്റ്ററുകള്‍ വേണ്ട; ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ്

വര്‍ധിച്ചുവരുന്ന ഒമിക്രോണ്‍ വ്യാപനത്തില്‍നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനുള്ള സാധ്യത ചില രാജ്യങ്ങള്‍ പരിഗണിക്കുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ്

Omicron, covid 19, coronavirus, covid boosters, precautionary dose, european union, omicron news, latest news, malayalam news, latest malayalam news, indian express malayalam, ie malayalam

കോവിഡ് പ്രതിരോധ വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ പതിവായെടുക്കുന്നതു രോഗപ്രതിരോധ പ്രതികരണത്തെ പ്രതികൂലമായി ബാധിക്കുമെന്നു മുന്നറിയിപ്പ്. ഇങ്ങനെ ബൂസ്റ്റര്‍ കുത്തിവയ്പുകള്‍ എടുക്കുന്നത് പ്രായോഗികമല്ലെന്നും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി പറയുന്നു. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഓരോ നാല് മാസത്തിലും ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസുകള്‍ രോഗപ്രതിരോധ പ്രതികരണത്തെ ദുര്‍ബലപ്പെടുത്തുകയും ആളുകളെ ക്ഷീണിപ്പിക്കുകയും ചെയ്യുമെന്നു യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി പറയുന്നു. നാലം മാസം കൂടുമ്പോഴുള്ളതിനു പകരം രാജ്യങ്ങള്‍ ബൂസ്റ്റര്‍ പ്രോഗ്രാമുകള്‍ക്കിടയില്‍ കൂടുതല്‍ സമയം നല്‍കണം. ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ തന്ത്രങ്ങള്‍ തയാറാക്കിയ പരിപാടിയനുസരിച്ച് ഓരോ മേഖലയിലെയും ശൈത്യ സീസണിന്റെ ആരംഭവുമായി ബന്ധിപ്പിക്കുകയും വേണമെന്നും ഏജന്‍സി പറയുന്നു.

വര്‍ധിച്ചുവരുന്ന ഒമിക്രോണ്‍ വ്യാപനത്തില്‍നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനുള്ള സാധ്യത ചില രാജ്യങ്ങള്‍ പരിഗണിക്കുന്നതിനിടയിലാണ് ഈ ഉപദേശം. 60 വയസിനു മുകളിലുള്ളവര്‍ക്കു രണ്ടാമത്തെ ബൂസ്റ്റര്‍ അല്ലെങ്കില്‍ നാലാമത്തെ ഷോട്ട് നല്‍കുന്ന ആദ്യ രാഷ്ട്രമായി ഇസ്രായേല്‍ ഈ മാസം മാറിയിരിക്കുകയാണ്. ആദ്യ ബൂസ്റ്റര്‍ മികച്ച സംരക്ഷണം നല്‍കുന്നുണ്ടെന്നും രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ടിന്റെ ആവശ്യമില്ലെന്നുമാണ് യുകെയുടെ നിലപാട്. എന്നാല്‍ കണക്കുകള്‍ മാറുമ്പോള്‍ ബൂസ്റ്റര്‍ ഡോസ് സാഹചര്യം അവലോകനം ചെയ്യും.

Also Read: ഒമിക്രോൺ: പ്രാദേശിക നിയന്ത്രണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

”ബൂസ്റ്ററുകള്‍ ഒരിക്കലോ രണ്ടുതവണയോ സ്വീകരിക്കാം. പക്ഷേ ഇത് നിരന്തരം ആവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ കരുതുന്ന ഒന്നല്ല,” ബയോളജിക്കല്‍ ഹെല്‍ത്ത് ത്രെഡ്സ് ആന്‍ഡ് വാക്സിന്‍ സ്ട്രാറ്റജിയുടെ ഇഎംഎ തലവന്‍ മാര്‍ക്കോ കവലേരി ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. മഹാമാരി നേരിടുന്നതിനുള്ള നിലവിലെ ക്രമീകരണത്തില്‍നിന്ന് കൂടുതല്‍ പ്രാദേശിക ക്രമീകരണത്തിലേക്ക് എങ്ങനെ മാറാമെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാക്സ്ലോവിഡ്, റെംഡെസിവിര്‍ തുടങ്ങിയ ഓറല്‍, ഇന്‍ട്രാവണസ് ആന്റിവൈറലുകള്‍ ഒമിക്രോണിനെതിരെ ഫലപ്രാപ്തി നിലനിര്‍ത്തുന്നുണ്ടെന്നു ഏജന്‍സി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid19 omicron frequent boosters spur warning on immune response