/indian-express-malayalam/media/media_files/uploads/2020/10/covid19-novel-coronavirus-can-last-28-days-on-glass-currency-australian-study-finds-425601-fi.jpg)
കോവിഡ് -19 ന് കാരണമാകുന്ന വൈറസിന് ഫ്ലൂ വൈറസിനേക്കാൾ വളരെ കൂടുതൽ കാലം നോട്ടുകൾ, ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ നിലനിൽക്കാൻ കഴിയുമെന്ന് ഓസ്‌ട്രേലിയൻ ഗവേഷകർ കണ്ടെത്തിയതായി അറിയിച്ചു. 28 ദിവസം വരെ ഈ പ്രതലങ്ങളില്‍ കൊറോണയ്ക്ക് തുടരാന്‍ കഴിയും എന്നാണു പഠനം പറയുന്നത്. വൈറസിനെ പ്രതിരോധിക്കാനായുള്ള ശുചിത്വം പാലിക്കലും കൈകഴുകുന്നതിന്റെ ആവശ്യകതയും പഠനം ഊന്നിപ്പറയുന്നുണ്ട്.
ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സിഎസ്‌ആർഒ (CSIRO) നടത്തിയ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ, നിയന്ത്രിത പരിതസ്ഥിതിയിൽ കൂടുതൽ കാലം കൊറോണ തുടരുന്നുവെന്ന് കാണിക്കുന്നു. മറ്റ് പഠനങ്ങളില്‍ കണ്ടെത്തിയതിനേക്കാൾ കൂടുതല്‍ കാലം തുടരുന്നു എന്നാണു ഈ പഠനം വെളിവാക്കുന്നത്.
20 ഡിഗ്രി സെൽഷ്യസിൽ (68 ഡിഗ്രി ഫാരൻഹീറ്റ്) SARS-COV-2 വൈറസ് 28 ദിവസത്തേക്ക് തുടരുന്നുവെന്ന് സിഎസ്‌ആർഒ ഗവേഷകർ കണ്ടെത്തി. മിനുസമുള്ള പ്രതലങ്ങളില്‍, പ്ലാസ്റ്റിക് നോട്ടുകള്‍ (ഇന്ത്യയില്‍ നിലവിലില്ല) മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ കാണുന്ന ഗ്ലാസ് എന്നിവയിലാണ് വൈറസ് നീണ്ട കാലം നിലനില്‍ക്കുന്നതായി വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
Read Here: Novel coronavirus can last 28 days on glass, currency, Australian study finds
ഇൻഫ്ലുവൻസ എ വൈറസ് 17 ദിവസത്തേക്ക് ഉപരിതലത്തിൽ നിലനിൽക്കുന്നതായി കണ്ടെത്തി.
“ഇടയ്ക്കിടെ കൈകഴുകുന്നതിനും ശുചിത്വം പാലിക്കുന്നതിനും വൈറസുമായി സമ്പർക്കം പുലർത്തുന്ന പ്രതലങ്ങളെ സ്ഥിരമായി തുടച്ചു വൃത്തിയാക്കുന്നതിലുമുള്ള ഉള്ള പ്രാധാന്യം ശരിക്കും ഉറപ്പിക്കുന്നു,” പഠനത്തിന്റെ പ്രധാന ഗവേഷകനായ ഷെയ്ൻ റിഡെൽ പറഞ്ഞു.
20, 30, 40 ഡിഗ്രി സെൽഷ്യസിൽ നടത്തിയ പരീക്ഷണങ്ങളിൽ വൈറസ് തണുത്ത താപനിലയിലും, പരുത്തി പോലുള്ള സങ്കീർണ്ണമായ ഉപരിതലങ്ങളേക്കാൾ മിനുസമാർന്ന പ്രതലങ്ങളിലും, പ്ലാസ്റ്റിക് നോട്ടുകളേക്കാൾ കൂടുതൽ പേപ്പർ നോട്ടുകളിലും നിലനിൽക്കുന്നതായി കണ്ടെത്തി.
നേരിട്ടുള്ള സൂര്യപ്രകാശം (Direct Sunlight) വൈറസിനെ കൊല്ലുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുള്ള സാഹചര്യത്തില്‍, അൾട്രാവയലറ്റ് ലൈറ്റിന്റെ ആഘാതം ഒഴിവാക്കി എല്ലാ പരീക്ഷണങ്ങളും ഇരുട്ടിലാണ് നടത്തിയത്.
ശരീരത്തിലെ ദ്രാവകങ്ങളിലെ പ്രോട്ടീനുകളും കൊഴുപ്പുകളും വൈറസിന്റെ അതിജീവന സമയത്തെ കുത്തനെ വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ പറഞ്ഞു, ഇറച്ചി പായ്ക്കിംഗ് സൗകര്യങ്ങൾ പോലുള്ള തണുത്ത അന്തരീക്ഷത്തിൽ വൈറസിന്റെ പ്രത്യക്ഷ സ്ഥിരതയും വ്യാപനവും വിശദീകരിക്കാൻ അവരുടെ പഠനം സഹായിച്ചേക്കാം.
കോവിഡ് - 19 നെ നേരിടുന്നതിൽ ഓസ്ട്രേലിയ മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ്. മൊത്തം 25 ദശലക്ഷം ജനസംഖ്യയിൽ, 27,000 രോഗബാധകളും 898 മരണങ്ങളുമാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഓസ്ട്രേലിയയിലെ രണ്ടാമത്തെ അണുബാധയുടെ പ്രഭവകേന്ദ്രമായ വിക്ടോറിയ സ്റ്റേറ്റ് തിങ്കളാഴ്ച 15 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us