ജീവനക്കാർക്കിടയിൽ അതിവേഗ കോവിഡ് വ്യാപനം; റെയിൽവേയ്ക്കു വെല്ലുവിളി

പാസഞ്ചര്‍, ചരക്ക് ട്രെയിനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള മുന്‍നിര തൊഴിലാളികളാണ് രോഗബാധിതരില്‍ ഭൂരിഭാഗവും

Covid-19, coronavirus, Indian Railways, Indian Railways Covid-19, Covid-19 Indian Railways, Indian trains Covid-19, ie malayalam

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തിനിടയിലും പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ ഓടിക്കുന്നത് തുടരുന്ന റെയില്‍വേയ്ക്കു പ്രതിസന്ധിയായി ജീവനക്കാര്‍ക്കിടയിലെ അതിവേഗ കോവിഡ് വ്യാപനം. ഏതാനും ആഴ്ചകളിലായി 93,000ല്‍ ഏറെ ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചു.

രണ്ടാം തരംഗത്തില്‍ രാജ്യം കനത്ത പ്രതിസന്ധി നേരിടുമ്പോള്‍ സര്‍വിസുകള്‍ മുടങ്ങാതിരിക്കാന്‍ ജീവനക്കാരെ സമര്‍ഥമായി ഉപയോഗിക്കുകയാണ് റെയില്‍വേ. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കു മടങ്ങുന്നതിന്റെയും വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍. ഓക്‌സിജന്‍ വഹിക്കുന്ന ടാങ്കറുകളടങ്ങിയ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ തുടക്കമിട്ടിരിക്കുകയാണ് റെയില്‍വേ. ഇതിനിടയില്‍ കോവിഡ് ബാധിച്ച് ജീവനക്കാരുടെ സേവനത്തില്‍ കുറവുണ്ടാകുന്നത് റെയില്‍വേയ്ക്കു വെല്ലുവിളിയാകും.

Also Read: ബെംഗളുരുവില്‍ കോവിഡ് സ്ഥിതി നിയന്ത്രണാതീതം; ഇന്നലെ 124 മരണം

”ഏകദേശം 93,000 റെയില്‍വേ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാവര്‍ക്കും ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ ആവശ്യമില്ല. ചിലരുടെ ജീവനും ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. ഡ്രൈവര്‍മാര്‍, ഗാര്‍ഡുകള്‍, പരിപാലകര്‍, സ്റ്റേഷന്‍ മാസ്റ്റേര്‍മാര്‍, ടിടിഇകള്‍ എന്നിവരുള്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകരുമായി ഞങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കോവിഡ് പോസിറ്റീവായ ജീവനക്കാരും അവരുടെ ഗുണഭോക്താക്കളുടെയും ചികിത്സയ്ക്കായി ഇന്ത്യന്‍ റെയില്‍വേയുടെ 72 ആശുപത്രികള്‍ നീക്കിവച്ചിട്ടുണ്ട്. അയ്യായിരത്തിലധികം കിടക്കകള്‍ ഇങ്ങനെ നീക്കിവച്ചിട്ടുണ്ട്,” റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ സുനീത് ശര്‍മ പറഞ്ഞു.

റെയില്‍വേയില്‍ 12 ലക്ഷത്തോളം ജീവനക്കാരുണ്ടെങ്കിലും, പാസഞ്ചര്‍, ചരക്ക് ട്രെയിനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള മുന്‍നിര തൊഴിലാളികളാണ് രോഗബാധിതരില്‍ ഭൂരിഭാഗവും. ”നിങ്ങള്‍ കാണുന്ന കണക്കുകള്‍ റെയില്‍വേ ആശുപത്രികളില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തവരുടേതാണ്. യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കാം. കോവിഡ് ബാധ കാരണം റെയില്‍വേ സമ്മര്‍ദ്ദത്തിലാണ്,” ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Also Read: ഇന്നത്തെ കോവിഡ് വാർത്തകൾ: രാജ്യത്തെ പ്രതിദിന കോവിഡ് മരണം 5000 ആയി ഉയരുമെന്ന് പഠനം

നിലവില്‍ ദിവസം 17,000 ട്രെയിനുകളാണ് (പാസഞ്ചര്‍, സബര്‍ബന്‍, ചരക്ക് ട്രെയിനുകള്‍ ഉള്‍പ്പെടെ) റെയില്‍വേ ഓടിക്കുന്നത്. ഇതിനു മൂന്നു ലക്ഷത്തോളം ജീവനക്കാരുടെ സേവനം ആവശ്യമുണ്ട്. വേനല്‍ക്കാല തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പ്രത്യേക റൂട്ടുകളില്‍ നിരവധി പ്രത്യേക ട്രെയിനുകളും ഓടിക്കുന്നുണ്ട്. ”ഞങ്ങളുടെ ചരക്കുനീക്കം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. ഏകദേശം 80 ശതമാനം പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നു. 90 ശതമാനത്തോളം സബര്‍ബന്‍ ട്രെയിനുകളും സര്‍വിസ് നടത്തുന്നു,” ശര്‍മ പറഞ്ഞു.

”ഞങ്ങള്‍ ചില മാറ്റങ്ങള്‍ വരുത്തി. ചരക്ക് ട്രെയിനുകളുടെ വേഗത വര്‍ധിച്ചതിനാല്‍, ജീവനക്കാരെ യുക്തിസഹമായി ഉപയോഗിച്ചു. ഇതുമൂലം കൂടുതല്‍ മുന്നോട്ടുപേകാന്‍ കഴിയും. കൂടുതല്‍ സാധ്യതകളുള്ള ഇടനാഴികള്‍ക്കായി ഞങ്ങള്‍ ഞങ്ങളുടെ മനുഷ്യശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിസന്ധി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ അനുവദിക്കില്ല,” ക്ഷയിച്ച മനുഷ്യശക്തി ഉപയോഗിച്ച് റെയില്‍വേ എങ്ങനെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് ശര്‍മ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid19 infection indian railways staff crunch

Next Story
ബെംഗളൂരുവിൽ കോവിഡ് സ്ഥിതി നിയന്ത്രണാതീതം; ഇന്നലെ 124 മരണംcovid19, coronavirus, covid19 bengaluru, covid19 bengaluru covid cases, covid19 bengaluru deaths, covid19 karnataka, covid19 karnataka covid cases, covid19 karnataka deaths, Bangalore covid situation, ICU ventilator bed, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com