വാക്സിൻ പാഴാക്കിയില്ല, കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി

കോവിഡ് 19-ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്‌ക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി

narendra modi, ie malayalam

ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് ലഭിച്ച് കോവിഡ് വാക്സിൻ പാഴാക്കാതെ വിനിയോഗിച്ചതിനാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. വാക്സിൻ പാഴാക്കുന്നത് ചുരുക്കിയ ആരോഗ്യപ്രവർത്തകരും നഴ്സുമാരും മറ്റുളളവർക്ക് മാതൃകയാണ്. കോവിഡ് 19-ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്‌ക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

കേരളത്തിന് ലഭിച്ച വാക്സിൻ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിച്ചെന്നും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ജനങ്ങൾക്ക് നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു. കേരളത്തിലെ ആരോഗ്യപ്രവർത്തകർ പ്രത്യേകിച്ച് നഴ്സുമാർക്കാണ് ഇതിന്റെ മുഴുവൻ ക്രെഡിറ്റെന്നും മുഖ്യമന്ത്രി ട്വീറ്റിൽ പറഞ്ഞിരുന്നു. ഈ ട്വീറ്റ് ഉദ്ധരിച്ചാണ് ആരോഗ്യപ്രവർത്തകരെ മോദി അഭിനന്ദിച്ചത്.

കേരളത്തിന് 73,38,806 ഡോസ് കോവിഡ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചത്. ഓരോ വയലിലും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുക കൂടി ചെയ്തതോടെ 74,26,164 ഡോസ് കോവിഡ് വാക്‌സിന്‍ നൽകിയെന്നാണ് മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കിയത്.

Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ

അതിനിടെ, ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തയച്ചു. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽ ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid vaccine narendra modi appreciates kerala health workers493595

Next Story
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനംmamta banerjee, west bengal cm, west bengal elections 202, west bengal cm mamta banerjee, west bengal cm oath ceremony, mamta banerjee swearing ceremony, mamta banerjee swearing ceremony live, mamta banerjee swearing in ceremony, swearing ceremony, swearing ceremony of mamta banerjee, mamta banerjee oath ceremony live updates, bengal violence, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com