Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

രാജ്യത്ത് കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി; ആശ്വാസവാർത്ത

രണ്ടും മൂന്നും ഘട്ട വാക്‌സിൻ പരീക്ഷണങ്ങൾ പൂനെ സെറം ഇൻസ്‌റ്റി‌റ്റ‌്യൂട്ടിൽ ആരംഭിച്ചതായി ഇൻസ്‌റ്റി‌റ്റ്യൂട്ട് ഡയറക്‌ടർ പുരുഷോത്തമൻ സി.നമ്പ്യാർ പറഞ്ഞു

Covid-19 Vaccine, കോവിഡ്-19 വാക്‌സിന്‍, russia coronavirus vaccine,റഷ്യ കൊറോണവൈറസ് വാക്‌സിന്‍, russia covid-19 vaccine, റഷ്യ കോവിഡ്-19 വാക്‌സിന്‍, russia vaccine, റഷ്യ വാക്‌സിന്‍,putin vaccine, putin coronavirus vaccine, പുടിന്‍ കൊറോണവൈറസ് വാക്‌സിന്‍, russian vaccine name, റഷ്യന്‍ വാക്‌സിന്‍ പേര്, russian vaccine price, റഷ്യന്‍ വാക്‌സിന്‍ വില, Russian vaccine in market, റഷ്യന്‍ വാക്‌സിന്‍ വിപണിയില്‍, russian vaccine india, റഷ്യന്‍ വാക്‌സിന്‍ ഇന്ത്യ, Russian vaccine news, റഷ്യന്‍ വാക്‌സിന്‍ വാര്‍ത്ത, iemalayalam, ഐഇമലയാളം

കൊച്ചി: കോവിഡ്-19 നെ പ്രതിരോധിക്കാൻ വാക്‌സിൻ പുറത്തിറങ്ങിയെന്ന ആശ്വാസവാർത്തയ്ക്കായി കാത്തിരിക്കുകയാണ് രാജ്യം. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത് ഏറെ പ്രതീക്ഷ നൽകുന്നു.

രണ്ടും മൂന്നും ഘട്ട വാക്‌സിൻ പരീക്ഷണങ്ങൾ പൂനെ സെറം ഇൻസ്‌റ്റി‌റ്റ‌്യൂട്ടിൽ ആരംഭിച്ചതായി ഡയറക്‌ടർ പുരുഷോത്തമൻ സി.നമ്പ്യാർ പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ വാക്‌സിൻ ഡിസംബറിൽ തന്നെ പുറത്തിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: തിരുവോണത്തിനു മദ്യവിൽപ്പനയില്ല; ബിവറേജസ് അടച്ചിടും, ബാറുകളുടെ കാര്യത്തിൽ തീരുമാനം പിന്നീട്

1,500 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുക. രണ്ട് മാസം നീളുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന തുടങ്ങാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസിനെതിരായി ഓക്‌സ്‌ഫോർഡ് സർവകലശാല വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇന്ത്യയുടെ പരമോന്നത ഡ്രഗ്സ് റെഗുലേറ്ററി ബോഡിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകിയത്.

Read Also: Covid-19 Vaccine Tracker: കോവിഡ്: 40,000 പേരിൽ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി റഷ്യ

ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് വാക്സിൻ നിർമ്മാണത്തിൽ പങ്കാളികളായ സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയുമായാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൈകോർത്തിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ കോവിഡ്-19 വാക്സിൻ മനുഷ്യന്റെ പരീക്ഷണങ്ങൾ മികച്ച പൊസിറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. നിലവിലെ ഗവേഷണങ്ങളും റിസൾട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ കോവിഡ്-19 നുള്ള വാക്സിൻ ഒക്ടോബറിൽ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid vaccine india oxford university

Next Story
മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷണർ
The moderation of comments is automated and not cleared manually by malayalam.indianexpress.com