ന്യൂഡൽഹി: കോവിഡ് വാക്സിന്റെ ദേശീയ തലത്തിൽ നടന്ന ഡ്രൈറൺ ഫലങ്ങളുടെ വിലയിരുത്തൽ ഇന്ന് മുതൽ ആരംഭിക്കും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല. എല്ലാ സംസ്ഥാനങ്ങളും നൽകിയ റിപ്പോർട്ടുകൾ സമിതി വിലയിരുത്തും.
ചൊവ്വാഴ്ച പൂർത്തിയാകും വിധമാകും ഇന്നു മുതൽ റിപ്പോർട്ടുകളുടെ വിലയിരുത്തൽ നടൽക്കുന്നത്. റിപ്പോർട്ടുകളുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പുറപ്പെടുവിച്ച ഏതെങ്കിലും മാർഗ നിർദേശത്തിൽ ഭേഭഗതി വേണമെങ്കിൽ സമിതി നിർവഹിയ്ക്കും.
ഇന്നലെയാണ് രാജ്യവ്യാപകമായി കോവിഡ് വാക്സിൻ ഡ്രൈ റൺ നടന്നത്. ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്സിൻ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേർക്കുള്ള വാക്സിൻ ആയിരിക്കും ആദ്യമൊരുക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു.
വാക്സിന് അംഗീകാരം നൽകുന്നതിന് മുൻപുള്ള ഒരു പ്രോട്ടോക്കോളിലും സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
“നാം പോളിയോ പ്രതിരോധ കുത്തിവെപ്പിന്റെ ഡ്രൈ റൺ നടത്തുമ്പോഴും ഇത്തരം സംശയങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നു. എന്നാൽ നാം അതിന്റെ വിജയത്തെ കുറിച്ച് ഓർക്കണം. കോവിഡ് -19 വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വാക്സിൻ അംഗീകരിക്കുന്നതിന് മുമ്പുള്ള ഒരു പ്രോട്ടോക്കോളിലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല,” അദ്ദേഹം വ്യക്തമാക്കി.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിനായ കോവിഷീൽഡിന് അനുമതിക്കായി കേന്ദ്രസർ ക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കൺട്രോളർ ജനറലിന് ശുപാർശ നൽകിയിരുന്നു.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു നീതി ആയോഗ് അംഗവും കോവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍ വ്യക്തമാക്കിയിരുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടത്തിയത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കർമസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോൾ വ്യക്തമാക്കി.