scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

കോർബെവാക്‌സിന് 12 മുതൽ18 വയസ്സ് വരെയുള്ളവർക്കിടയിൽ അടിയന്തര ഉപയോഗത്തിന് അനുമതി

വാക്സിനേഷൻ പരിധി 12 വയസ്സ് വരെ വിപുലീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദഗ്ധ സമിതി ഉടൻ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു

കോർബെവാക്‌സിന് 12 മുതൽ18 വയസ്സ് വരെയുള്ളവർക്കിടയിൽ അടിയന്തര ഉപയോഗത്തിന് അനുമതി

ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇയുടെ കോവിഡ് -19 വാക്സിൻ കോർബെവാക്‌സിന് 12 മുതൽ18 വയസ്സ് വരെ പ്രായമുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) തിങ്കളാഴ്ച അനുമതി നൽകി.

നിലവിൽ, 15-18 പ്രായപരിധിയിലുള്ളവർക്ക് മാത്രമാണ് രാജ്യത്ത് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ നൽകുന്നത്. കോവിഡ് -19 വാക്സിനേഷൻ പരിധി 12 വയസ്സ് വരെ വിപുലീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വാക്സിൻ വിതരണത്തിനുള്ള സർക്കാരിന്റെ വിദഗ്ധ സമിതി ഉടൻ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

കൊവിഡ്-19 രോഗത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ റിസപ്റ്റർ ബൈൻഡിംഗ് ഡൊമെയ്ൻ (ആർബിഡി) പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സിൻ ആണ് കോർബെവാക്സ്. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രായപൂർത്തിയായവർക്കായി ഈ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. എന്നിരുന്നാലും, കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിൽ ഇത് ഇതുവരെ ഉപയോഗിച്ചിട്ടില്ല.

“നമ്മുടെ രാജ്യത്തെ 12 മുതൽ 18 വയസ്സുവരെയുള്ളവരിലേക്ക് വാക്സിൻ വ്യാപിപ്പിക്കാൻ സഹായിക്കുന്ന ഈ സുപ്രധാന സംഭവവികാസത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ അംഗീകാരത്തോടെ, കോവിഡ്-19 മഹാമാരിക്കെതിരായ ആഗോള പോരാട്ടം അവസാനിപ്പിക്കാൻ ഞങ്ങൾ കൂടുതൽ അടുത്തിരിക്കുന്നുവെന്ന് ഞങ്ങൾ ശരിക്കും വിശ്വസിക്കുന്നു. പൂർണമായി വാക്സിനേഷൻ നൽകിക്കഴിഞ്ഞാൽ, കുട്ടികൾക്ക് യാതൊരു ഭയവുമില്ലാതെ സ്കൂളുകളിലും കോളേജുകളിലും അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകും,” ബയോളജിക്കൽ ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മഹിമ ദറ്റ്‌ല പറഞ്ഞു.

Also Read: സ്‌കൂളുകൾ സാധാരണനിലയിലേക്ക്; ഭൂരിപക്ഷം കുട്ടികളും ക്ലാസിലെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid vaccine corbevax emergency use nod for children