കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി 70 കോടി ഡോസായി ഉയര്‍ത്തുമെന്ന് ഭാരത് ബയോടെക്

ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോവാക്‌സിനുള്ള മരുന്ന് പദാര്‍ത്ഥം നിര്‍മിക്കാന്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് (ഐഐഎല്‍) യുമായി ഭരത് ബയോടെക് സഹകരിക്കുന്നുണ്ട്

Covid 19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, Covid 19 vaccine, കോവിഡ്-19 വാക്സിൻ, Covaxin, കോവാക്സിൻ, Bharat Biotech, ഭാരത് ബയോടെക്, coronavirus news, കൊറോണ വൈറസ് വാർത്തകൾ, Covid 19 vaccine news, കോവിഡ്-19 വാക്സിൻ വാർത്തകൾ, Covaxin news, കോവാക്സിൻ വാർത്തകൾ, ie malayalam, ഐഇ മലയാളം

പൂനെ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ, കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 70 കോടി ഡോസായി ഉയര്‍ത്തുമെന്നു ഭാരത് ബയോടെക്. നിരവധി രാജ്യങ്ങളില്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി (എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍-ഇയുഎ) ലഭിച്ചു. യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് 60 രാജ്യങ്ങളില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇയുഎയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിപണികള്‍ക്കുള്ള വിലയും സര്‍ക്കാരുകള്‍ക്കുള്ള വിതരണവും ഡോസിനു 15 മുതല്‍ 20 ഡോളര്‍ വരെ (1100 രൂപ മുതല്‍ 1500 രൂപ വരെ)യായി നിശ്ചയിച്ചതായും ഭാരത് ബയോടെക് അറിയിച്ചു.

ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോവാക്‌സിനുള്ള മരുന്ന് പദാര്‍ത്ഥം നിര്‍മിക്കാന്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് (ഐഐഎല്‍) യുമായി ഭരത് ബയോടെക് സഹകരിക്കുന്നുണ്ട്. സാങ്കേതികതാ കൈമാറ്റ പ്രക്രിയ നടന്നുവരികയാണ്. നിര്‍ജീവ വൈറല്‍ വാക്‌സിനുകള്‍ വാണിജ്യപരമായും ബയോ സേഫ്റ്റി കണ്ടെയ്ന്‍മെന്റിലും നിര്‍മ്മിക്കാനുള്ള വൈദഗ്ധ്യം ഐഐഎല്ലിനുണ്ട്. ഹൈദരാബാദിലെയും ബംഗളുരുവിലെയും ഒന്നിലധികം കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി നിര്‍മാണശേഷി വര്‍ധിപ്പിക്കും.

നിര്‍ജീവമാക്കിയ വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെങ്കിലും ഇവയുടെ നിര്‍മാണം അങ്ങേയറ്റം സങ്കീര്‍ണവും ചെലവേറിയതുമാണ്. ജീവനുള്ള വൈറസ് വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ആദായമാണുണ്ടാകുക. വാക്‌സിന്‍ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതു ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയാണ്. ഇതിനു കോടിക്കണക്കിനു രൂപയും നിരവധി വര്‍ഷങ്ങളും നിക്ഷേപമായി ആവശ്യമാണ്.

Also Read: ഇന്ത്യയിൽ മൂന്നാം ജനിതക മാറ്റം സംഭവിച്ച വൈറസ്

എന്നാല്‍ കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ വിപുലീകരിക്കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് അവകാശപ്പെടുന്നത്. ഇതിനു പ്രധാന കാരണം പുതുതായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പുതിയ ബയോ സേഫ്റ്റി ലെവല്‍-3 (ബിഎസ്എല്‍-3) ലാബ് സൗകര്യങ്ങളുടെ ലഭ്യതയാണ്.

ബയോ സേഫ്റ്റി കണ്ടെയ്ന്‍മെന്റ് പ്രകാരം നിര്‍ജീവ വൈറല്‍ വാക്‌സിനുകള്‍ വാണിജ്യപരമായി ഉല്‍പ്പാദിപ്പിക്കുന്നതിന് വൈദഗ്ധ്യമുള്ള മറ്റു രാജ്യങ്ങളിലെ കമ്പനികളുമായും നിര്‍മാണ പങ്കാളിത്തം പരിശോധിച്ചുകൊണ്ടിരിക്കുകയാമെന്നും ഭാരത് ബയോടെക് അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid vaccine bharat biotech covaxin production scale up 700 million doses

Next Story
രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചുRahul Gandhi tests Covid 19 positive, Rahul Gandhi coronavirus, congress, indian express, രാഹുൽ ഗാന്ധി, കോവിഡ്, കോവിഡ് 19, രാഹുൽ ഗാന്ധിക്ക് കോവിഡ്, രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com