ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം തുടരുന്നു. മൂന്നാം ഘട്ട വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കും. 50 വയസ്സിന് മുകളില്‍ പ്രായമുള്ളതും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേര്‍ക്ക് വാക്സിന് നല്‍കുമെന്നും ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.
ഒരു കോടി ആളുകൾക്ക് വാക്സിൻ വിതരണം ചെയ്യുകയായിരുന്നു ആദ്യ ഘട്ടത്തിൽ സർക്കാരിന്റെ ലക്ഷ്യം. പ്രതീക്ഷിച്ചതിൽ കൂടുതൽ പേർക്ക് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ നൽകി. രണ്ടാം ഘട്ടത്തിൽ രണ്ട് കോടി ആളുകൾക്ക് വാക്സിൻ വിതരണം ചെയ്യുകയാണ് ലക്ഷ്യം. മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള വാക്സിന് വിതരണം ഫെബ്രുവരി രണ്ടിന് ആരംഭിച്ചു. മൂന്നാം ഘട്ടം മാർച്ചിൽ തന്നെ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Also: ഇന്ത്യയില്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു
ഇതിനോടകം അഞ്ച് കോടിയോളം ആളുകളിൽ വാക്സിൻ കുത്തിവയ്പ്പെടുത്തു. 22 രാജ്യങ്ങളാണ് ഇതുവരെ വാക്സിൻ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 15 രാജ്യങ്ങള്‍ക്ക് ഇതിനോടകം വാക്സിന് നല്‍കിക്കഴിഞ്ഞു. 56 ലക്ഷം ഡോസ് വാക്സിന് സഹായമായും 5 ലക്ഷം ഡോസ് കരാര്‍ അടിസ്ഥാനത്തിലും നല്‍കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.