scorecardresearch

Latest News

രാജ്യത്ത് ആദ്യ ദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേർ

Covid Vaccination First Phase: രാജ്യത്താകെ 16,755 വാക്സിനേറ്റർമാർ ആദ്യദിനം വാക്സിനേഷൻ ദൗത്യത്തിൽ പങ്കാളികളായി

Covid Vaccination Day, കോവിഡ്, Covid Vaccination India, കോവിഡ് വാക്സിനേഷൻ, Covid Vaccination First Phase India, Covid Vaccination Kerala, Covid Vaccination News, കോവിഡ് വാക്സിനേഷൻ ഇന്ത്യ, കോവിഡ് വാക്സിൻ വിതരണം ഇന്ത്യയിൽ, കോവിഡ് വാക്സിൻ വിതരണം ആദ്യ ഘട്ടം, കോവിഡ് വാക്സിൻ വിതരണം കേരളത്തിൽ, കോവിഡ് വാക്സിൻ വിതരണം വാർത്തകൾ, IE Malayalam, ഐഇ മലയാളം

Covid Vaccination First Phase: ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ ആദ്യ ദിനത്തിൽ 1,91,181  പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 16,755 വാക്സിനേറ്റർമാർ ആദ്യദിനം ഈ പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്. വാക്സിനേഷന് ശേഷം ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്ന സാഹചര്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷവും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കോവിഡ് വാക്‌സിനേഷൻ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴിയാണ് വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്തത്.

Read Also: സജ്ജമായി സംസ്ഥാനം; കോവിഡ് വാക്‌സിൻ വിതരണം അറിയേണ്ടതെല്ലാം

കോവിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന മോദി ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ ഡല്‍ഹി എയിംസിലെ വാക്‌സിനേഷൻ നടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ചു.

ഡല്‍ഹി എയിംസില്‍ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യ വാക്‌സിൻ ഡോസ് സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വർദ്ധന്റെ സാന്നിദ്ധ്യത്തിലാണ് മനീഷ് കുമാര്‍ വാകിസിന്‍ ഡോസ് സ്വീകരിച്ചത്. ഡല്‍ഹി എയിംസ് ഡയറക്‌ടർ ഡോ.രണ്‍ദീപ് ഗുലേറിയയും വാക്‌സിന്‍ സ്വീകരിച്ചു.

പ്രതികൂല ഫലം കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകുമെന്ന് ഭാരത് ബയോടെക്

കോവാക്സിൻ കോവിഡ്-19 പ്രതിരോധ കുത്തിമരുന്ന് സ്വീകരിച്ച ആർക്കെങ്കിലും പ്രതികൂല ഫലം കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകുമെന്ന് കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്.

“എന്തെങ്കിലും പ്രതികൂല സംഭവങ്ങളോ ഗുരുതരമായ പ്രതികൂല സംഭവങ്ങളോ ഉണ്ടായാൽ, സർക്കാർ അംഗീകൃതമായ ചികിത്സാ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ നിങ്ങൾക്ക് വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട ചികിത്സ നൽകും,”എന്ന് ഭാരത് ബയോടെക് ഇന്ത്യ ലിമിറ്റഡ് (ബിബിഐഎൽ) പ്രസ്താവനയിൽ പറഞ്ഞു.

Read Also: കോവിഡ് വാക്സിനേഷൻ: പ്രധാന സുരക്ഷാ മാർഗനിർദേശങ്ങൾ അറിയാം

“വാക്സിനേഷനെത്തുടർന്ന് ഗുരുതര വിപരീത ഫലങ്ങളുള്ളതായിതെളിഞ്ഞാൽ അതിനുള്ള നഷ്ടപരിഹാരം സ്പോൺസർ (ബിബിഐഎൽ) നൽകും,”എന്ന് വാക്സിനിന്റെ സമ്മതപത്രത്തിൽ പറയുന്നു.  “ഒന്നാം ഘട്ട, രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലുകളിൽ, കോവിഡ്- 19 നെതിരെ ആന്റിഡോട്ടുകൾ രൂപീകരിക്കാനുള്ള ശേഷി കോവാക്സിനുള്ളതായി തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും വാക്സിനുകളുടെ ക്ലിനിക്കൽ ഫലപ്രാപ്തി ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്,” വാക്സിൻ നിർമ്മാതാവ് പറഞ്ഞു.

“വാക്സിൻ സ്വീകരിക്കുന്നു എന്നത് കോവിഡ്-19 മായി ബന്ധപ്പെട്ട മറ്റ് മുൻകരുതലുകൾ പാലിക്കേണ്ടതില്ല എന്ന് അർത്ഥമാക്കുന്നില്ല,” എന്നും സമ്മതപത്രത്തിൽ പറയുന്നു.

വാക്‌സിൻ സ്വീകരിച്ച ശേഷവും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

 

 

Live Blog

Covid Vaccination First Phase Live Updates: കോവിഡ് വാക്‌സിൻ വിതരണം ഒന്നാം ഘട്ടം














21:32 (IST)16 Jan 2021





















ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേർ

രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ ആദ്യ ദിനത്തിൽ 1,91,181  പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 16,755 വാക്സിനേറ്റർമാർ ആദ്യദിനം ഈ പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്.

19:39 (IST)16 Jan 2021





















ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത് 1.65 ലക്ഷം പേർ

രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ ആദ്യ ദിനത്തിൽ 1,65,714 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 16,755 വാക്സിനേറ്റർമാർ ആദ്യദിനം ഈ പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്. വാക്സിനേഷന് ശേഷം ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്ന സാഹചര്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

16:15 (IST)16 Jan 2021





















15:44 (IST)16 Jan 2021





















പ്രതികൂല ഫലം കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകും

കോവാക്സിൻ കോവിഡ്-19 പ്രതിരോധ കുത്തിമരുന്ന് സ്വീകരിച്ച ആർക്കെങ്കിലും പ്രതികൂല ഫലം കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകുമെന്ന് കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. 

“എന്തെങ്കിലും പ്രതികൂല സംഭവങ്ങളോ ഗുരുതരമായ പ്രതികൂല സംഭവങ്ങളോ ഉണ്ടായാൽ, സർക്കാർ അംഗീകൃതമായ ചികിത്സാ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ നിങ്ങൾക്ക് വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട ചികിത്സ നൽകും,”എന്ന് ഭാരത് ബയോടെക് ഇന്ത്യ ലിമിറ്റഡ് (ബിബിഐഎൽ) പ്രസ്താവനയിൽ പറഞ്ഞു. 

“വാക്സിനേഷനെത്തുടർന്ന് ഗുരുതര വിപരീത ഫലങ്ങളുള്ളതായിതെളിഞ്ഞാൽ അതിനുള്ള നഷ്ടപരിഹാരം സ്പോൺസർ (ബിബിഐഎൽ) നൽകും,”എന്ന് വാക്സിനിന്റെ സമ്മതപത്രത്തിൽ പറയുന്നു.  “ഒന്നാം ഘട്ട, രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലുകളിൽ, കോവിഡ്- 19 നെതിരെ ആന്റിഡോട്ടുകൾ രൂപീകരിക്കാനുള്ള ശേഷി കോവാക്സിനുള്ളതായി തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും വാക്സിനുകളുടെ ക്ലിനിക്കൽ ഫലപ്രാപ്തി ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്,” വാക്സിൻ നിർമ്മാതാവ് പറഞ്ഞു.

Read More

15:04 (IST)16 Jan 2021





















പാലക്കാട് ജില്ലാ ആശുപത്രിയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകൻ വാക്സിൻ സ്വീകരിക്കുന്നു

15:03 (IST)16 Jan 2021





















പാലക്കാട് ജില്ലാ ആശുപത്രിയിലെ വിതരണ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാനെത്തിയ ആരോഗ്യപ്രവർത്തകർ

15:03 (IST)16 Jan 2021





















പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാനെത്തിയ ആരോഗ്യ പ്രവർത്തകയുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നു

പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാനെത്തിയ ആരോഗ്യ പ്രവർത്തകയുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നു.

14:54 (IST)16 Jan 2021





















ചെല്ലാനത്ത് വാക്സിൻ സ്വീകരിച്ച ശേഷം ആരോഗ്യ പ്രവർത്തകൻ

14:53 (IST)16 Jan 2021





















ആസ്റ്റർ മെഡിസിറ്റിയിൽ ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നു

12:50 (IST)16 Jan 2021





















ഡൽഹി എയിംസിൽ ആദ്യ കുത്തിവയ്‌പ് ശുചീകരണ തൊഴിലാളിക്ക്, ആരോഗ്യമന്ത്രി ഹർഷ് വർധന്റെ സാന്നിധ്യത്തിലാണ് കുത്തിവയ്‌പ് നടന്നത്

12:49 (IST)16 Jan 2021





















എയിംസ് ഡയറക്ടർ കുത്തിവയ്‌പ് എടുക്കുന്നു

12:48 (IST)16 Jan 2021





















കർണാടകയിൽ 24,300 ഡോസുകൾ

കർണാടകയിൽ 24,300 ഡോസുകൾ വാക്സിൻ വിതരണം ചെയ്യും. 243 കേന്ദ്രങ്ങളിലാണ് ഒന്നാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുന്നത്. 

12:45 (IST)16 Jan 2021





















കോവാക്സിൻ പ്രതിരോധ കുത്തിവയ്‌പ്, പൂനെയിൽ നിന്നുള്ള ദൃശ്യം

12:43 (IST)16 Jan 2021





















കോവിഡ് വാക്സിൻ സ്വീകരിക്കാൻ കാത്തുനിൽക്കുന്നവർ

12:02 (IST)16 Jan 2021





















പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിനേഷൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് എറണാകുളം ജില്ലാ കലക്ടർ എ.അലക്സാണ്ടർ കളക്ടറേറ്റിൽ സജ്ജീകരിച്ച പ്രത്യേക മുറിയിൽ തൽസമയം കാണുന്നു

11:27 (IST)16 Jan 2021





















ഇന്ത്യ ലോകത്തിനു മാതൃക

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ലോകത്തിനു നിരവധി മാതൃകകൾ നൽകി. വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യക്കാരെ മാത്രമല്ല മറ്റ് രാജ്യങ്ങളിലുള്ളവരെയും രക്ഷിച്ചെന്ന് പ്രധാനമന്ത്രി

11:18 (IST)16 Jan 2021





















കുപ്രചാരണങ്ങൾക്ക് ചെവി കൊടുക്കരുത്

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കുപ്രചാരണങ്ങൾക്ക് ചെവികൊടുക്കരുത്. വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പരത്തുന്നവരെ ശ്രദ്ധിക്കുകയുമരുതെന്ന് പ്രധാനമന്ത്രി

11:13 (IST)16 Jan 2021





















നമ്മൾ ഒരുപാട് പഠിച്ചു

കഴിഞ്ഞ വർഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ പുതിയത് മനസിലാക്കുകയും പഠിക്കുകയും ചെയ്തു. കോവിഡ് നിരവധി പേരെ സ്വന്തം കുടുംബങ്ങളിൽ നിന്ന് അകറ്റി നിർത്തി. കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവർക്ക് കൃത്യമായ ആചാരങ്ങൾ നടത്തി ആദരാഞ്ജലികൾക്ക് അർപ്പിക്കാൻ പോലും നമുക്ക് സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

11:10 (IST)16 Jan 2021





















11:09 (IST)16 Jan 2021





















ചരിത്രത്തിൽ ഇങ്ങനെയൊരു ദിവസമുണ്ടായിട്ടില്ല

ഇത്ര വലിയൊരു വാക്‌സിൻ വിതരണം ചരിത്രത്തിൽ മുൻപൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി. ആദ്യ ഘട്ടത്തിൽ തന്നെ മൂന്ന് കോടി പേരിലാണ് വാക്സിൽ കുത്തിവയ്‌പ്പ് ഇന്ത്യ നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 കോടി ആളുകളിൽ വാക്സിൻ കുത്തിവയ്‌പ്പ് നടത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

10:59 (IST)16 Jan 2021





















രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം, ഒരു മാസത്തെ ഇടവേള

ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാണെന്ന് ജനങ്ങളെ ഓർമിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരണം. മാസ്‌ക് വയ്‌ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വീഴ്‌ചകൾ ഉണ്ടാക്കരുതെന്ന് പ്രധാനമന്ത്രി അപേക്ഷിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷമേ പ്രതിരോധശേഷി കൃത്യമായി കൈവരിക്കാൻ സാധിക്കൂ എന്നും പ്രധാനമന്ത്രി.

10:55 (IST)16 Jan 2021





















രണ്ട് ഇന്ത്യൻ നിർമിത വാക്സിനുകൾ ലഭ്യമാണ്

സാധാരണ രീതിയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഒരുപാട് വർഷങ്ങൾ വേണം. എന്നാൽ, വളരെ ചെറിയ സമയംകൊണ്ട് നമ്മൾ രണ്ട് ഇന്ത്യൻ നിർമിത വാക്സിനുകൾ പുറത്തിറക്കി. അടുത്ത വാക്സിൻ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

10:51 (IST)16 Jan 2021





















പ്രധാനമന്ത്രി സംസാരിക്കുന്നു

10:26 (IST)16 Jan 2021





















വാക്‌സിൻ കുത്തിവയ്‌പ് എവിടെ നിന്ന് ? 

റജിസ്റ്റര്‍ ചെയ്ത ആള്‍ എവിടെയാണ് വാക്സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന കാര്യം എസ്.എം.എസായി ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വാക്സിന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിന്‍ നല്‍കാനാണ് ശ്രമം. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് ഉടന്‍ ലഭിക്കുന്ന വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും തുടര്‍ വിതരണം.

10:21 (IST)16 Jan 2021





















വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി

കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ ജാഗ്രത തുടരണമെന്നും വാക്‌സിനുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിൻ രണ്ടാംഘട്ട കുത്തിവയ്‌പ്പിനുള്ള റജിസ്ട്രേഷൻ സംസ്ഥാനത്ത് പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. 

10:07 (IST)16 Jan 2021





















സജ്ജമായി ആശുപത്രികൾ

കോവിഡ് വാക്സിനേഷൻ പ്രക്രിയ ശനിയാഴ്ച ആരംഭിക്കുന്നതിനുമുമ്പ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസത്ത് ആശുപത്രിയിൽ ഒരുക്കങ്ങൾ നടക്കുന്നു.

എക്‌സ്‌പ്രസ് ഫൊട്ടോ: ശശി ഘോഷ്
എക്‌സ്‌പ്രസ് ഫൊട്ടോ ശശി ഘോഷ്
എക്‌സ്‌പ്രസ് ഫൊട്ടോ: ശശി ഘോഷ്

09:10 (IST)16 Jan 2021





















ശ്രദ്ധിക്കുക

തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും അല്ലെങ്കിലും ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവർ തൽക്കാലത്തേക്കു വാക്സീനെടുക്കരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗമുക്തി നേടി 4–8 ആഴ്ചയ്ക്കു ശേഷം വാക്സീൻ സ്വീകരിക്കുന്നതാകും നല്ലത്.

08:57 (IST)16 Jan 2021





















ഫോട്ടോഗ്രഫി അരുത്

വാക്സിൻ വിതരണത്തിന്റെ ചിത്രങ്ങൾ പകർത്തുകയോ വീഡിയോ ചിത്രീകരിക്കുകയോ അരുത്. സ്വകാര്യത മാനിക്കപ്പെടണമെന്ന് കേന്ദ്ര നിർദേശമുണ്ട്. മൊബെെലിൽ ചിത്രങ്ങൾ പകർത്തുന്നതിന് അടക്കം വിലക്കുണ്ട്. 

Covid Vaccination First Phase Live Updates: 4,33,500 ഡോസ് വാക്‌സിനാണ് കേരളത്തിലെത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുക. 73,000 വാക്‌സിൻ ഡോസുകളാണ് എറണാകുളം ജില്ലയ്‌ക്കുള്ളത്. ഏറ്റവും കുറവ് കാസർഗോഡ് ജില്ലയിൽ, 6,850 വാക്‌സിൻ ഡോസുകൾ.

വാക്‌സിൻ ഡോസുകൾ വിവിധ ജില്ലകളിൽ (എണ്ണം)

തിരുവനന്തപുരം-64,020

കൊല്ലം-25,960

പത്തനംതിട്ട-21,030

ആലപ്പുഴ-22,460

കോട്ടയം-29,170

ഇടുക്കി-9,240

എറണാകുളം-73,000

തൃശൂർ-31,640

പാലക്കാട്-30,970

മലപ്പുറം-28,890

കോഴിക്കോട്-40,970

വയനാട്-9,590

കണ്ണൂർ-32,650

കാസർഗോഡ്-6,850

എന്തെങ്കിലും മരുന്നുകളോ വാക്സിനോ ഭക്ഷണമോ അലര്‍ജിയുണ്ടങ്കിലും രക്തസ്രാവമോ രക്തം കനം കുറയുന്നതായ ആരോഗ്യ പ്രശ്നമോ ഉണ്ടെങ്കിലും കോവിഡ് 19 വാക്സിന്‍ നേരത്തെ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്സിന്‍ എടുക്കുന്നതിനു മുന്‍പ് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ഗര്‍ഭിണിയാണെങ്കിലും ആകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും മുലയൂട്ടുന്ന അമ്മയാണെങ്കിലും ആ വിവരവും അറിയിക്കണം. 18 വയസിന് താഴെയുളളവര്‍ക്കും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല.

നേരത്തെ ഒരു ഡോസ് വാക്സിന്‍ ഉപയോഗിച്ചപ്പോള്‍ അലര്‍ജി ഉണ്ടായവരും മറ്റെന്തെങ്കിലും വാക്സിനോ മരുന്നോ അലര്‍ജിയുള്ളവരും കോവിഷീല്‍ഡ് ഉപയോഗിക്കാന്‍ പാടില്ല. രണ്ടാം ഡോസ് എടുത്തില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും എത്രയും പെട്ടെന്ന് അവരുടെ നിര്‍ദേശ പ്രകാരം വാക്സിന്‍ സ്വീകരിക്കുകയും ചെയ്യണം. വാക്സിനേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവയ്ക്കുകയും വാക്സിന്‍ ലഭിച്ച വിവരം ഡിജിറ്റല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. വാക്‌സിന്‍ സ്വീകരിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്കരണം നല്‍കും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid vaccination centers india kerala first phase vaccination live updates