Latest News

കോവിഡ് മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് വ്യക്തമല്ലെന്ന് കേന്ദ്രം

നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമാണ്. കോവിഡിന്റെ പുതിയ വകഭേദം ലോകമാകമാനമുണ്ടാകും. ഇന്ത്യയിലുമുണ്ടാകും

coronavirus, coronavirus kerala, covid-19, covid-19 kerala, kerala covid new discharge guidelines,kerala covid treatment hospital beds, kerala covid beds, kerala covid numbers, kerala covid death toll, Kerala covid news, pinarayi vijayan, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേശകൻ കെ. വിജയരാഘവന്‍. വൈറസ് വ്യാപനം കൂടിയതിനാൽ കോവിഡിന്റെ മൂന്നാം തരംഗം അനിവാര്യമാണ്. അത് എപ്പോഴാണ് സംഭവിക്കുകയെന്നും അതിന്റെ വ്യാപ്തി എത്രത്തോളമായിരിക്കും എന്നതിനെക്കുറിച്ചും വ്യക്തതയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമാണ്. കോവിഡിന്റെ പുതിയ വകഭേദം ലോകമാകമാനമുണ്ടാകും. ഇന്ത്യയിലുമുണ്ടാകും. പെട്ടെന്ന് വ്യാപിക്കുന്ന വകഭേദങ്ങൾ കുറയും. രോഗപ്രതിരോധശേഷിയെ കുറയ്ക്കുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ രാജ്യത്ത് 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. 7 സംസ്ഥാനങ്ങളിൽ 50,000 ത്തിനും ഒരു ലക്ഷത്തിനും ഇടയിലും17 സംസ്ഥാനങ്ങളിൽ 50,000 ത്തിന് താഴെയുമാണ് സജീവ കേസുകൾ. മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ്, ആന്ധ്ര പ്രദേശി എന്നിവിടങ്ങളിൽ ഒന്നര ലക്ഷത്തോളം വീതമാണ് സജീവ കേസുകളെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 2.4 ശതമാനമാണ് ദിനംപ്രതിയുളള കോവിഡ് കേസുകളുടെ വർധന. മരണ നിരക്കും ഉയരുന്നുണ്ട്. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവിൽ കഴിഞ്ഞ ആഴ്ചയിൽ 1.49 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ 38,000 കേസുകളും. ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ലവ് അഗർവാൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid third wave is inevitable warns centres principal scientific advisor493672

Next Story
വാക്സിൻ പാഴാക്കിയില്ല, കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് നരേന്ദ്ര മോദിnarendra modi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express