scorecardresearch

കോവിഡ് ടെസ്റ്റ് ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് മാത്രം; പുതിയ കേന്ദ്ര മാർഗ നിർദേശം

ചെറിയ രോഗലക്ഷണങ്ങൾ മാത്രമുളളവരുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നതിനു മുൻപേ ഡിസ്ചാർജ് ചെയ്യാം. മൂന്നു ദിവസം പനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാർഡ് ചെയ്യാം

ചെറിയ രോഗലക്ഷണങ്ങൾ മാത്രമുളളവരുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നതിനു മുൻപേ ഡിസ്ചാർജ് ചെയ്യാം. മൂന്നു ദിവസം പനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാർഡ് ചെയ്യാം

author-image
WebDesk
New Update
covid test, covid-19,corona

ന്യൂഡൽഹി: കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ കേന്ദ്ര മാർഗ നിർദേശം പുറത്തിറക്കി. ഗുരുതര രോഗലക്ഷണങ്ങളുളളവർക്ക് കോവിഡ് പരിശോധന നടത്തിയാൽ മതി. എച്ച്ഐവി ബാധിച്ചവർ, അവയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ തുടങ്ങി ഗുരുതരാവസ്ഥയിലുളളവർക്ക് ടെസ്റ്റ് നടത്തണമെന്ന് മാർഗ നിർദേശത്തിൽ പറയുന്നു.

Advertisment

രോഗം ഭേദമായി ഇവരെ ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപായി പരിശോധനം നടത്തണം. ഒറ്റതവണ പരിശോധന നടത്തിയാൽ മതി. നിലവിൽ രണ്ടു തവണയാണ് പരിശോധന നടത്തുന്നത്. രണ്ടിന്റെയും ഫലം നെഗറ്റീവാണെങ്കിൽ മാത്രമാണ് ഇവരെ നിലവിൽ ഡിസ്ചാർജ് ചെയ്യുന്നത്. ഈ മാർഗ നിർദേശത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോൾ മാറ്റം വരുത്തിയത്.

അതുപോലെ, ചെറിയ രോഗലക്ഷണങ്ങൾ മാത്രമുളളവരുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നതിനു മുൻപേ ഡിസ്ചാർജ് ചെയ്യാം. മൂന്നു ദിവസം പനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാർഡ് ചെയ്യാം. ഡിസ്ചാർജ് ആകുന്നവർ വീട്ടിൽ 7 ദിവസം സമ്പർക്ക വിലക്കിൽ കഴിയണമെന്നും മാർഗ നിർദേശത്തിലുണ്ട്.

Read Also: കോവിഡ് മരണം മൂന്ന് ലക്ഷത്തിനടുത്ത്; രോഗബാധിതർ 40 ലക്ഷം കവിഞ്ഞു

Advertisment

അതിനിടെ, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 103 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1886 ആയി. 3390 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 56,000 കവിഞ്ഞു. മഹാരാഷ്ട്രയിലാണ് രോഗബാധിതർ ഏറ്റവും കൂടുതലുളളത്. 19,063 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 731 ആയി.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. അമേരിക്കയിലെ കോവിഡ് ബാധിതതരുടെ എണ്ണം 13,21,785 ആയി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 78,615 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 2,23,603 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്. വൈറ്റ് ഹൗസിലെ ജീവനക്കാർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നുണ്ട്.

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: