രാജ്യത്ത് മൊത്തത്തിലുള്ള കോവിഡ് സാഹചര്യം ഇപ്പോൾ നിയന്ത്രണ വിധേയമാണെങ്കിലും, ചില സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന വ്യാപനം പ്രധാന ആശങ്കയുള്ള മേഖലയായി തുടരുന്നുവെന്ന് കേന്ദ്രസർക്കാർ.
കോവിഡ് മഹാമാരി എത്ര വേഗത്തിൽ പടരുന്നു എന്ന് അളക്കുന്നതിനുള്ള ആർ നമ്പർ ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഇപ്പോൾ ഒന്നിന് മുകളിലാണെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പാൻഡെമിക് എത്ര വേഗത്തിൽ പടരുന്നുവെന്ന് അളക്കുന്ന ഒരു പ്രധാന മെട്രിക് ആർ-നമ്പർ ഇപ്പോൾ ഒന്നിന് മുകളിലാണെന്നും സർക്കാർ വ്യക്തമാക്കി.
കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ആർ വാല്യു ഒന്നിന് മുകളിലാണെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ വാരം പറഞ്ഞിരുന്നു. 1.1 ആയിരുന്നു അന്ന് കേരളത്തിൽ ആർ വാല്യു. കേരളത്തിന് പുറമെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ (1.4), ലക്ഷദ്വീപ് (1.3), തമിഴ്നാട്, മിസോറാം, കർണാടക (1.2), പുതുച്ചേരി (1.1) സംസ്ഥാനങ്ങളിലായിരുന്നു ആർ വാല്യു എന്ന് ഒന്നിന് മുകളിൽ കണ്ടെത്തിയത്.
Read More: ഡബ്ല്യുഐപിആർ എട്ടിനു മുകളിലെങ്കിൽ ലോക്ക്ഡൗൺ; കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും
ഒരു വ്യക്തിയിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നു എന്നതാണ് ആർ വാല്യുകൊണ്ട് അർത്ഥമാക്കുന്നത്. 1:1 എന്ന അനുപാതത്തിലാണ് രോഗം പകരുന്നതെങ്കിൽ ആർ വാല്യു ഒന്ന് എന്ന തരത്തിൽ കണക്കാക്കും.
11 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 44 ജില്ലകൾ ഇപ്പോഴും 10 ശതമാനത്തിൽ കൂടുതൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, കേരളവും തമിഴ്നാടും ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലായി 37 ജില്ലകൾ പ്രതിദിന കേസുകൾ വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നുവെന്നും കേന്ദ്രം പറഞ്ഞു.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് രേഖപ്പെടുത്തിയ മൊത്തം കോവിഡ് കേസുകളുടെ 51.51 ശതമാനവും കേരളത്തിന്റെ സംഭാവനയായതിനാൽ കേരളത്തിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണെന്നും കേന്ദ്രം വിലയിരുത്തി.
Read More: വാക്സിൻ ക്ഷാമത്തിനു താൽക്കാലിക പരിഹാരം; 5.11 ലക്ഷം ഡോസ് കൂടി ലഭിച്ചു
“‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ തന്ത്രം എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് നോക്കാൻ ഒരു കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയച്ചു. കണ്ടെയ്ൻമെന്റ് സോണുകളുടെ നിരീക്ഷണം, ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധ കുത്തിവയ്പ്പിന്റെ പുരോഗതി എന്നിവയാണ് ടീമിന് മേൽനോട്ടം വഹിക്കാനുള്ള മറ്റ് കാര്യങ്ങൾ,” എൻസിഡിസി ഡയറക്ടർ ഡോക്ടർ എസ് തെ സിങ്ങ് പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ചില കേരള ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മറ്റ് സംസ്ഥാനങ്ങളെപ്പോലെ 80 ശതമാനം കേസുകളും ഡെൽറ്റ വേരിയന്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 9 വരെ മഹാരാഷ്ട്രയിലെ 34 എണ്ണം ഉൾപ്പെടെ രാജ്യത്തെ 86 സാമ്പിളുകളിൽ ഡെൽറ്റ പ്ലസ് വേരിയന്റ് കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
“ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഡെൽറ്റ പ്ലസ് എന്നിവയാണ് ഞങ്ങൾ നിരീക്ഷിക്കുന്ന ആശങ്കയുടെ വകഭേദങ്ങൾ. അന്വേഷണത്തിൽ രണ്ട് വകഭേദങ്ങളുണ്ട് – കാപ്പ, ബി .1617.3 എന്നിവ,” സിങ്ങ് പറഞ്ഞു.