Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് തൊഴിൽ നഷ്ടമായത് ഒരു കോടി പേർക്കെന്ന് സിഎംഐഇ

കോവിഡ്-19 ന്റെ രണ്ടാം തരംഗമാണ് തൊഴിൽ നഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്ന് വ്യാസ് പറഞ്ഞു

covid, covid india, ie malayalam

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഒരു കോടിയോളം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായെന്നും കഴിഞ്ഞ വർഷം രോഗവ്യാപനം തുടങ്ങിയതു മുതൽ 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞെന്നും സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ്. തൊഴിലില്ലായ്മ നിരക്ക് മേയ് അവസാനത്തോടെ 12 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിലിൽ ഇത് എട്ട് ശതമാനമായിരുന്നു. ഈ കാലയളവിൽ ഏകദേശം 10 ദശലക്ഷം അല്ലെങ്കിൽ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും വ്യാസ് പിടിഐയോട് പറഞ്ഞു.

കോവിഡ്-19 ന്റെ രണ്ടാം തരംഗമാണ് തൊഴിൽ നഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്ന് വ്യാസ് പറഞ്ഞു. എക്കണോമി ഓപ്പണാകുമ്പോൾ പ്രശ്നം കുറച്ച് പരിഹരിക്കപ്പെടും, പക്ഷേ പൂർണ്ണമായും അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവർക്ക് തൊഴിൽ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻഫോർമൽ സെക്ടർ ജോലികൾ വേഗത്തിൽ തിരിച്ചെത്തുമ്പോൾ ഫോർമൽ സെക്ടറിൽ മികച്ച നിലവാരമുള്ള തൊഴിലവസരങ്ങൾ തിരികെ വരാൻ ഒരു വർഷം വരെ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ ലോക്ക്ഡൗൺ കാരണം 2020 മേയ് മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 23.5 ശതമാനത്തിലെത്തി. അണുബാധയുടെ രണ്ടാം തരംഗം ഉയർന്നതായും സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കാനുളള നടപടികൾ സംസ്ഥാനങ്ങൾ സാവധാനം ആരംഭിക്കണമെന്നും പല വിദഗ്ധരും അഭിപ്രായപ്പെട്ടു.

Read More: Coronavirus India Live Updates: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ ആശുപത്രിയില്‍

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 3-4 ശതമാനം തൊഴിലില്ലായ്മാ നിരക്ക് സാധാരണമായി കണക്കാക്കണമെന്ന് വ്യാസ് പറഞ്ഞു. സ്ഥിതി മെച്ചപ്പെടുന്നതിന് മുമ്പ് തൊഴിലില്ലായ്മ നിരക്ക് ഇനിയും കുറഞ്ഞേക്കുമെന്നും അദ്ദേഹം സൂചന നൽകി.

ഏപ്രിൽ മാസത്തിൽ രാജ്യവ്യാപകമായി 1.75 ലക്ഷം വീടുകളിൽ സി‌എം‌ഐഇ സർവേ നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കുടുംബങ്ങളിലെ വരുമാനത്തിൽ ആശങ്കയുണ്ടാക്കുന്ന പ്രവണതകളാണ് കാണിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 3 ശതമാനം പേർ മാത്രമാണ് വരുമാനം കൂടിയെന്ന് അഭിപ്രായപ്പെട്ടത്. 55 ശതമാനം പേർ തങ്ങളുടെ വരുമാനം കുറഞ്ഞുവെന്നാണ് പറഞ്ഞത്. 42 ശതമാനം പേർ തങ്ങളുടെ വരുമാനം കഴിഞ്ഞ വർഷത്തെ പോലെ അതേപടി തുടരുകയാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞതായി സർവേയിൽനിന്നും വ്യക്തമായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid second wave rendered 1 crore indians jobless508099

Next Story
Coronavirus India Highlights: ‍ഝാര്‍ഖണ്ഡില്‍ ലോക്ക്ഡൗണ്‍ നീട്ടി; ജൂണ്‍ 10 വരെ നിയന്ത്രണങ്ങള്‍ തുടരുംBlack Fungus, ബ്ലാക്ക് ഫംഗസ്, indian doctors, Black Fungus cases in men, what is Black Fungus, എന്താണ് ബ്ലാക്ക് ഫംഗസ്, how to cure Black Fungus, Black Fungus cases in india, Black Fungus treatment, Black Fungus symptoms, ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ, ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com