/indian-express-malayalam/media/media_files/uploads/2021/05/Covid-Oxygen.jpg)
തിരുപ്പതി: ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാൻ വൈകിയതിനെ തുടർന്ന് 11 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസി യുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരണപ്പെട്ടത്.
ഓക്സിജൻ സപ്പോർട്ട് വേണ്ടിയിരുന്ന 11 രോഗികളാണ് മരണപ്പെട്ടത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്ന് ജില്ലാ കളക്ടർ എം ഹരി നാരായണ പറഞ്ഞു. ഏകദേശം 1000 പേരാണ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ളത്. തിരുപ്പതി, ചിറ്റൂർ, നെല്ലൂർ, കടപ്പ എന്നിവിടങ്ങിലുള്ള രോഗികളാണ് ചികിത്സയിലുള്ളത്.
രാത്രി 8:30 നാണ് ഓക്സിജൻ കുറയാൻ തുടങ്ങിയത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓക്സിജൻ സിലിണ്ടറുകൾ നിറക്കാൻ കുറച്ചു താമസം നേരിട്ടതാണ് ദുരന്തത്തിന് കാരണം. മരണപ്പെട്ട രോഗികളുടെ ബന്ധുക്കൾ കോവിഡ് ഐസിയുയിൽ കടക്കുകയും ഉപകരണങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്‌തെന്ന് അധികൃതർ പറഞ്ഞു.
Read Also: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം പ്രധാനമായും ചെറുപ്പക്കാര്‍ക്കിടയിലെന്ന് എയിംസ് ഡയറക്ടര്‍
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us