scorecardresearch

അൺലോക്ക് 3.0: രാജ്യത്തെ സ്‌കൂളുകൾ ഉടൻ തുറക്കില്ല

കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

author-image
WebDesk
New Update
mann ki baat, മന്‍ കി ബാത്ത്‌, modi, മോദി, pm modi, പ്രധാനമന്ത്രി മോദി, pm narendra modi, iemalayalam

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്‌കൂളുകൾ ഉടൻ തുറക്കില്ല. അൺലോക്ക് 3.0 യിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകും. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. അതിനാൽ തന്നെ ഉടൻ സ്‌കൂളുകൾ തുറക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്രവും. നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റ് മാസം മുഴുവൻ സ്‌കൂളുകൾ അടഞ്ഞുകിടക്കേണ്ടിവരും.

Advertisment

അൺലോക്ക് 3.0 മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമായിരിക്കും അൺലോക്ക് 3.0 പ്രഖ്യാപിക്കുക. അൺലോക്ക് 3.0 യിൽ സ്‌കൂളുകൾ തുറക്കാനുള്ള നിർദേശമുണ്ടായിരുന്നു. എന്നാൽ, രോഗവ്യാപനം ക്രമാതീതമായി ഉയരുന്നതിനാൽ ഈ നിർദേശം പിൻവലിക്കും. ജൂലെെ മാസം അവസാനം വരെ സ്‌കൂളുകൾ അടഞ്ഞുകിടക്കണമെന്നായിരുന്നു നേരത്തെ നിർദേശം.

Read Also: Horoscope of the Week (July 26- August 01, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

അതേസമയം, കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. തിങ്കളാഴ്‌ചയാണ് വീഡിയോ കോൺഫറൻസ്. ഇപ്പോഴത്തെ പ്രതിരോധ നടപടികളെ കുറിച്ച് അവലോകനം ചെയ്യും.

Advertisment

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതു നീളും

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതു ഇനിയും വെെകും. ജൂലെെ കഴിഞ്ഞാലും സ്‌കൂളുകൾ തുറന്ന് സാധാരണ രീതിയിൽ അധ്യയനം ആരംഭിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നതാണ് വലിയ ആശങ്കയ്‌ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകൾ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കുക.

ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകൾ ഓണത്തിനു ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതും പരിഗണനയിലാണ്. സംസ്ഥാനത്ത് എല്ലായിടത്തും രോഗവ്യാപനം ഒരുപോലെയല്ല. രോഗവ്യാപനം കുറവുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറക്കുന്നതും ആലോചനയിലുണ്ട്.

Read Also: മണ്ണുമാന്തി യന്ത്രത്തെ തടഞ്ഞുനിർത്തി ബൊലേറോ; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

എന്നാൽ, സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്‌കൂളുകൾ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസവകുപ്പ് ആലോചിക്കൂ. നിലവിൽ ഇങ്ങനെയൊരു വിഷയം പരിഗണനയിലില്ല. പല സ്‌കൂളുകളും കോവിഡ് ചികിത്സയ്‌ക്കും ക്വാറന്റെെനുമായി ഉപയോഗിക്കുന്നുണ്ട്. മഴ കനത്താൽ പലയിടത്തും സ്‌കൂളുകളാണ് ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുക. ഇത്തരം വിഷയങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും സ്‌കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുക. സംസ്ഥാനത്തിപ്പോൾ ഓൺലെെൻ ക്ലാസുകൾ നടക്കുന്നുണ്ട്. വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം നടക്കുന്നത്. എന്നാൽ, ഓൺലെെൻ അധ്യയനത്തിനു ന്യൂനതകളുണ്ടെന്നാണ് പല മാതാപിതാക്കളും അഭിപ്രായപ്പെടുന്നത്.

Corona Lockdown Covid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: