scorecardresearch

40 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്ന് ജനിതക ശാസ്ത്രജ്ഞർ

ലോക്സഭയിൽ ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട ചർച്ചക്കിടെ കൊവിഡ് വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണിക്കണമെന്ന അഭിപ്രായമുയർന്നിരുന്നു

Covid 19, Vaccination
ഫൊട്ടോ: വരുണ്‍ ചക്രവര്‍ത്തി

രാജ്യത്ത് കോവിഡ്-19 രോഗബാധയെ പ്രതിരോധിക്കുന്നതിനായി 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് കോവിഡ് വാക്സിനിന്റെ ഒരു ബൂസ്റ്റർ ഡോസ് നൽകുന്നത് “പരിഗണിച്ചേക്കാം” എന്ന് ഇന്ത്യയിലെ മുൻനിര ജനിതക ശാസ്ത്ര വിദഗ്ധർ.

“സാധ്യതയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ബാക്കിയുള്ള എല്ലാവരുടെയും വാക്സിനേഷൻ പൂർത്തിയാക്കുന്നതിനൊപ്പം 40 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിന പരിഗണിക്കുന്നതും പരിഗണിക്കണം. ആദ്യം ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ആളുകളെ ലക്ഷ്യമിടുന്നത് പരിഗണിക്കാം,” ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യം (ഇൻസകോഗ്) നവംബർ 29-ലെ പ്രതിവാര ബുള്ളറ്റിനിൽ പറഞ്ഞു.

കോവിഡ് -19 ന്റെ ജനിതക വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനായി സർക്കാർ സ്ഥാപിച്ച ദേശീയ ടെസ്റ്റിംഗ് ലാബുകളുടെ ഒരു ശൃംഖലയാണ് ഇൻസകോഗ്.

ലോക്‌സഭയിൽ രാജ്യത്തെ പകർച്ചവ്യാധി സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ സഭാ അംഗങ്ങൾ കൊവിഡ് വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് ആവശ്യപ്പെടുന്നതിനിടയിലാണ് ഇൻസകോഗിലെ ഗവേഷകരുടെ ശുപാർശ.

Also Read: Omicron | ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള സംശയങ്ങൾ: ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടികൾ ഇവയാണ്

ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾക്ക് തയ്യാറാവുന്നതിനും ജനിതക നിരീക്ഷണം നിർണായകമാണെന്ന് ഇൻസകോഗ് പറയുന്നു.

ഈ വകഭേദം ബാധിച്ചതായി കണ്ടെത്തിയ പ്രദേശങ്ങളിലേക്കും പുറത്തേക്കും ഉള്ള യാത്രകൾ നിരീക്ഷിക്കാനും, രോഗബാധകളുമായി ബന്ധപ്പെട്ട കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്താനും ഇൻസകോഗ് ശുപാർശ ചെയ്തിട്ടുണ്ട്.

നിലവിൽ, യുഎസും ബ്രിട്ടനും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എല്ലാ മുതിർന്നവർക്കും വാക്സിനുകളുടെ ബൂസ്റ്റർ ഡോസുകൾ ശുപാർശ ചെയ്തിട്ടുണ്ട്.

ഒമിക്രോൺ വകഭേദത്തിന്റെ പുതിയ വെല്ലുവിളികൾക്കിടെ, കൊവിഡിനെതിരായ ഏറ്റവും നിർണായകമായ മാർഗം വാക്സിനേഷൻ ആണെന്ന് നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോൾ പറഞ്ഞു.

“നമുക്ക് ധാരാളം മാർഗങ്ങൾ (വാക്സിനേഷൻ) ഉണ്ടെന്നതിൽ നമ്മൾ ഭാഗ്യവാന്മാരാണ്, വാക്സിനുകളുടെ കവറേജ് വർദ്ധിക്കേണ്ടതുണ്ടെന്നതിൽ സംശയമില്ല. നമുക്ക് ഈ മാർഗം ഉണ്ട്, ഈ മാർഗം ഉപയോഗിച്ച് അത് സ്വീകരിക്കാൻ കഴിയാവുന്ന എല്ലാ വ്യക്തികളെയും ഞങ്ങൾ സംരക്ഷിക്കണം, ”പോൾ വ്യാഴാഴ്ച പറഞ്ഞു.

“രണ്ട് ഡോസുകളാൽ നമുക്ക് പ്രയോജനമുണ്ട്, ആളുകൾക്ക് രണ്ടാമത്തെ ഡോസ് എത്രയും വേഗം ലഭിക്കണം. ഡോസുകൾ തമ്മിലുള്ള ദൈർഘ്യം സംബന്ധിച്ച തീരുമാനം ശാസ്ത്രീയ ഡാറ്റയും പ്രാദേശിക ഡാറ്റയും അടിസ്ഥാനമാക്കിയുള്ളതാണ്, നിലവിലെ ദൈർഘ്യത്തിൽ മാറ്റമൊന്നുമില്ല, ”പോൾ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid omicron variant booster dose above 40 insacog