scorecardresearch
Latest News

മൂന്നാം തരംഗം: നിലവില്‍ ആശുപത്രി പ്രവേശനം 5-10 ശതമാനം; സ്ഥിതി ഉടന്‍ മാറിയേക്കാമെന്ന് കേന്ദ്രം

രണ്ടാം തരംഗത്തില്‍, ആശുപത്രി പരിചരണം ആവശ്യമായ സജീവ കേസുകളുടെ ശതമാനം 20-23 ശതമാനമായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി

Omicron, Covid-19, Coronavirus, Covid Omicron, Covid third wave, Omicron third wave, Coronavirus third wase, hospitalisation third wave, low hospitalisation rate third wave, Omicron symptom, Omicron treatment, Omicron medicines, how to prevent Omicron, Covid third dose, Covid booster dose, Covid precautionary dose, Covid news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ ഇതുവരെ അഞ്ച്-പത്ത് ശതമാനം സജീവ കേസുകളില്‍ മാത്രമേ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ സ്ഥിതിഗതികള്‍ വേഗത്തില്‍ മാറിയേക്കാമെന്നും സര്‍ക്കാര്‍ മുന്നിയിപ്പ് നല്‍കി.

രണ്ടാം തരംഗത്തില്‍, ആശുപത്രി പരിചരണം ആവശ്യമായ സജീവ കേസുകളുടെ ശതമാനം 20-23 ശതമാനമായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

”നിലവിലെ തരംഗത്തിൽ, ഇതുവരെ സജീവ കേസുകളുടെ അഞ്ച് മുതല്‍ 10 ശതമാനം വരെയാണ് ആശുപത്രി പ്രവേശനം ആവശ്യമായിരിക്കുന്നത്. സാഹചര്യത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുയാണ്. അതിനാല്‍, ആശുപത്രിയില്‍ പ്രവേശിക്കേണ്ടതിന്റെ ആവശ്യകതയും അതിവേഗം മാറിയേക്കാം,”ഭൂഷണ്‍ പറഞ്ഞു.

ഒമിക്രോണ്‍ വകഭേദവും ഡെല്‍റ്റയുടെ തുടര്‍ച്ചയായ സാന്നിധ്യവുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകളുടെ വര്‍ധനവിനു കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെ നേരിടുന്നതിനു മനുഷ്യവിഭവശേഷി, പ്രത്യേകിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകതയില്‍ അദ്ദേഹം ഊന്നല്‍ നല്‍കി.

Also Read: ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന പുതിയ കോവിഡ് കേസുകള്‍ സൈപ്രസില്‍ കണ്ടെത്തി

ഒമിക്രോണ്‍ മിതമായ തരത്തില്‍ മാത്രമേ രോഗമുണ്ടാക്കൂയെന്നാണ് നിരവധി പഠനങ്ങള്‍ സൂചിപ്പിച്ചിക്കുന്നത്. കാരണം ഒമിക്രോണ്‍ മിക്ക അവസരങ്ങളിലും ശ്വാസകോശങ്ങളെ ഒഴിവാക്കുകയും മുകളിലെ ശ്വാസകോശ ഭാഗത്തെ മാത്രം ബാധിക്കുകയുമാണു ചെയ്യുന്നത്. അതേസമയം, വളരെയധികം ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദം പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനയാണു സൃഷ്ടിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡെല്‍റ്റ വകഭേദം സൃഷ്ടിച്ച കുതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കേസുകളും മരണവും കുറവാണ്.

ജെഎഎംഎ നെറ്റ്വര്‍ക്കില്‍ പ്രസിദ്ധീകരിച്ച ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ഒരു പഠനം റിപ്പോര്‍ട്ടും ഇതു സാധൂകരിക്കുന്നു. ഒമിക്രോണ്‍ തരംഗത്തില്‍ ആശുപത്രി പരിചരണം ആവശ്യമുള്ള കോവിഡ് പോസിറ്റീവ് കേസുകള്‍ 41.3 ശതമാനം മാത്രമാണെന്നു പഠനം പറയുന്നു. ഡെല്‍റ്റ തരംഗ സമയത്ത് ഈ നിരക്ക് 68-69 ശതമാനമായിരുന്നു. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ തെറാപ്പി ആവശ്യമായമാരുടെ അനുപാതം 74 ശതമാനമായിരുന്നെങ്കില്‍ ഡെല്‍റ്റയില്‍ ഇത് 17.6 മാത്രമാണ്.

ബിഎംജെയില്‍ പ്രസിദ്ധീകരിച്ച, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നുള്ള ഒരു വലിയ അളവിലുള്ള വിവരങ്ങളുടെ വിശകലനം പറയുന്നത്, ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ ബാധിച്ച ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 50-70 ശതമാനം കുറവാണെന്നാണ്.

Also Read: രാജ്യത്ത് പുതിയ 1.79 ലക്ഷം കോവിഡ് കേസുകൾ; ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി

സജീവ കേസുകളുടെ ആകെ എണ്ണം, ഹോം ഐസൊലേഷനിലുള്ള കേസുകള്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേസുകള്‍, ഓക്‌സിജന്‍ ബെഡുകളും ഐസിയു കിടക്കകളും വെന്റിലേറ്ററി സപ്പോര്‍ട്ട് എന്നിവയും ആവശ്യമുള്ള കേസുകള്‍ എന്നിവ സംബന്ധിച്ച് ദിവസേന നിരീക്ഷണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കി, ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യകതയും ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യതയും രണ്ടാം തരംഗത്തിലേതുപോലെ ദിവസവും അവലോകനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ്, കോവിഡേതര മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്നതിനായി ജനുവരി ഒന്‍പതിനു പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണം. കോവിഡ് പരിചരണത്തിനായി സ്വകാര്യ ക്ലിനിക്കല്‍ സ്ഥാപനങ്ങളില്‍ വിവിധ തരം കിടക്കകള്‍ നീക്കിവയ്ക്കാനും മന്ത്രാലയം നിര്‍ദേശിച്ചു. ഇത്തരം ആരോഗ്യ സൗകര്യങ്ങള്‍ അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ അത് നിരീക്ഷിക്കാനും നടപടിയെടുക്കാനും സംവിധാനമുണ്ടെന്ന് ഉറപ്പാക്കണം.

ടെലി കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ക്കായി വിരമിച്ച മെഡിക്കല്‍ പ്രൊഫഷണലുകളെയോ എംബിബിഎസ് വിദ്യാര്‍ത്ഥികളെയോ ഉള്‍പ്പെടുത്താനും കോവിഡ് കെയര്‍ സെന്ററുകളില്‍ അടിസ്ഥാന പരിചരണത്തിലും മാനേജ്‌മെന്റിലും കമ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്കു നൈപുണ്യ പരിശീലനം നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid omicron hospitalisation rate low govt