ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,724 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,92,915 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 648 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 28,732 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. രാജ്യത്തിപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,11,133 ആണ്, 7,53,050 പേർ രോഗമുക്തി നേടി.
ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക് 63.1 ശതമാനമാണ്.
മഹാരാഷ്ട്രയാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനം. ഇതുവരെ 3,27,031 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 12,276 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടു.
Read Also: സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 48 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം
തമിഴ്നാട്ടിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,80,643 ആയി, 2,626 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,25,096 ആയി. 3,690 പേരാണ് ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,649 രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 71,069 ആയി. കോവിഡ് മരണസംഖ്യ 1,464 ആയി ഉയർന്നു.
അതേസമയം, കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13994 ആയി. 8056 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,62,244 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 8277 പേർ ആശുപത്രികളിലാണ്. കേരളത്തിലെ കോവിഡ് മരണസംഖ്യ 48 ആയി.