Latest News

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു

രാജ്യത്ത് മരണസംഖ്യ 56,706 ആയി

covid, quarantine, ie malayalam

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. 69,239 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ആറു മാസം പിന്നിടുമ്പോൾ 30.44 ലക്ഷം ആളുകളിൽ വൈറസ് ബാധയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതോടൊപ്പം രാജ്യത്ത് മരണസംഖ്യയിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ മാത്രം 912 പേരാണ് കോവിഡ് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ ഇന്ത്യയിൽ 56,706 ആയി. കോവിഡ് ബാധിച്ച 22,80,567 പേർ രോഗമുക്തി നേടിയപ്പോൾ 7,07,668 പേർ ചികിത്സയിലാണ്. ഇവരിൽ നില ഗുരുതരമായി തുടരുന്ന നിരവധി പേരും ഉൾപ്പെടുന്നു.

ലോകത്താകമാനം പടർന്ന് പിടിച്ച കോവിഡ് 19 ഇതിനോടകം 2.34 കോടി ജനങ്ങളിലാണ് സ്ഥിരീകരിക്കപ്പെട്ടത്. 58.41 ലക്ഷം പേരെ ബാധിച്ച അമേരിക്കയാണ് കോവിഡ് കേസുകളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം. ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും കോവിഡിന്റെ വലിയ ആഘാതം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.

ആഗോളതലത്തിലും മരണസംഖ്യ ഉയർന്നുകൊണ്ട് തന്നെയിരിക്കുന്നു. 8.08 ലക്ഷം പേര്‍ ലോകത്താകമാനം കോവിഡ് ബാധിതരായി മരണപ്പെട്ടത്. മരണനിരക്കിലും മുന്നിൽ അമേരിക്ക തന്നെ. 1.80 ലക്ഷം പേരാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിതരായി മരണപ്പെട്ടത്. 974 പുതിയ മരണങ്ങളാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യം ഇന്ത്യയാണ്.

കേരളത്തിലും പ്രതിദിന കണക്ക് വർധിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000 കടന്നു. ഇന്ന് 2172 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 മരണവും കോവിഡ് മൂലം റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 1292 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

കേരളത്തിൽ അടുത്ത മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ നൽകിയിരുന്നു. വൻതോതിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി, എന്നാൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സംസ്ഥാനം ശക്തമാണെന്നും വ്യക്തമാക്കി. സെപ്റ്റംബർ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid number india numbers latest update affected and death toll

Next Story
ഇനിയും ഇത് തുടരാനാകില്ല; മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്EIA 2020, EIA 2020 draft, protests against EIA 2020, sonia gandhi on EIA 2020, rahul gandhi on EIA 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express