കൂടുതൽ ട്രെയിൻ സർവീസുകൾ ഇന്നുമുതൽ; കേരളത്തിലേക്ക് പ്രത്യേക സർവീസ് ഇല്ല

അതേസമയം, സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചു. സർക്കാരിന്റെ ആവശ്യവും യാത്രക്കാരുടെ പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം

Mangala, Netravathi, Janshadabdi, നേത്രാവതി, മംഗള, ജനശദാബ്ദി, irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട്, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട് കണ്ണൂര്‍, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം

ന്യൂഡൽഹി: അൺലോക്ക് നാലിന്റെ ഭാഗമായി റെയിൽവെ പ്രഖ്യാപിച്ച 80 ട്രെയിനുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഇല്ല. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

നിലവിൽ സർവീസ് നടത്തുന്ന ശ്രമിക്, സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾക്ക് പുറമെയാണ് 80 സർവീസ് കൂടി ആരംഭിക്കുന്നത്. 230 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. ഘട്ടംഘട്ടമായി മാത്രമേ രാജ്യത്ത് എല്ലാ ട്രെയിൻ സർവീസുകളും സാധാരണ രീതിയിലേക്ക് എത്തൂ.

Read Also: കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും; രാജിയില്ലെന്ന് സിപിഎം

അതേസമയം, സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചു. സർക്കാരിന്റെ ആവശ്യവും യാത്രക്കാരുടെ പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം. തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യൽ സർവീസും തുടരും. റദ്ദാക്കിയ സ്‌പെഷ്യൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് മന്ത്രി ജി.സുധാകരൻ റെയിൽവെ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

ആവശ്യത്തിനു യാത്രക്കാരുണ്ടായിട്ടും ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വൻ നഷ്ടത്തിലാണ് ഓടുന്നതെന്ന് പറഞ്ഞാണ് റെയിൽവെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനൊപ്പമാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid lock down special train service kerala

Next Story
ഭക്ഷണത്തിലൂടെയും ലെെംഗികതയിലൂടെയും ലഭിക്കുന്നത് ദെെവികമായ ആനന്ദം: ഫ്രാൻസിസ് മാർപാപ്പPope Francis about Sex and Food
The moderation of comments is automated and not cleared manually by malayalam.indianexpress.com