ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച വൈറസിന് കോവിഡ്-19-മായി സാമ്യമുണ്ടെന്ന് സണ്ടേടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ആഗോള മഹാമാരിയുടെ ആരംഭത്തെ കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ സജീവമാക്കുകയാണ്.

തെക്ക്-പടിഞ്ഞാറ് ചൈനയിലെ യുനാനില്‍ ഒരു പഴയ ചെമ്പ് ഖനിയില്‍ നിന്നും വവ്വാലുകളെ ഒഴിപ്പിക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന ആറ് പേര്‍ക്ക് കഠിനമായ ന്യൂമോണിയ ബാധിച്ചിരുന്നു. ഇവരില്‍ രോഗകാരണമായ വൈറസിനെ ശാസ്ത്രജ്ഞര്‍ 2013-ല്‍ വുഹാനിലെ ലാബിലേക്ക് അയച്ചുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ രോഗികളില്‍ മൂന്ന് പേര്‍ മരിച്ചു. ഇവരെ ചികിത്സിച്ച എമര്‍ജന്‍സി വിഭാഗത്തിലെ ഒരു ആരോഗ്യ വിദഗ്ദ്ധനെ ഉദ്ധരിച്ചാണ് പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്. വവ്വാലില്‍ നിന്നും വ്യാപനമുണ്ടായ കൊറോണവൈറസിനെ പോലുള്ള ഒരു വൈറസാണ് ഇവര്‍ക്ക് രോഗത്തിന് കാരണമായത്.

Read Also: ‘തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്’; സ്വര്‍ണക്കടത്ത് കേസില്‍ പിണറായി

ഷി ഷെന്‍ഗ്ലി എന്നൊരു വിദഗ്ദ്ധ ഈ ഖനിയെ പഠന വിധേമായാക്കി. വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളില്‍ പഠനം നടത്തിയ അവര്‍ വവ്വാല്‍ സ്ത്രീയെന്ന പേരില്‍ പ്രശസ്തയായിരുന്നു. 2013-ല്‍ യുനാനില്‍നിന്നും ലഭിച്ച ആര്‍എടിജി13 എന്ന കൊറോണവൈറസിനോട് 96.2 ശതമാനം സാമ്യത പുലര്‍ത്തുന്നതാണ് ഇപ്പോള്‍ മഹാമാരിക്ക് കാരണമായ കൊറോണവൈറസ് എന്ന് ഷി കണ്ടെത്തിയിരുന്നു.

എന്നാല്‍, ഈ രണ്ട് വൈറസ് സാമ്പിളുകളിലും സംഭവിച്ചിട്ടുള്ള പരിണാമം ദശാബ്ദങ്ങള്‍ എടുത്താകും സംഭവിച്ചിട്ടുള്ളതെന്ന് ഈ കണ്ടെത്തലിനെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നു. വുഹാനിലെ ലാബ് തങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്ന് സണ്‍ഡേ ടൈംസ് പറയുന്നു.

എന്നാല്‍ ആര്‍എടിജി13 എന്ന വൈറസിന്റെ ജീവനുള്ള കോപ്പി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇല്ലെന്ന് ഡയറക്ടര്‍ മെയ് മാസത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍, ഈ വൈറസ് പുറത്ത് പോകാന്‍ സാധ്യതയില്ലെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 മഹാമാരിയുടെ ആരംഭം ഈ ലാബാണെന്നതിന് ഒരു തെളിവുമില്ല. എന്നാല്‍, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഈ ആരോപണത്തിനുള്ള തെളിവ് താന്‍ കണ്ടിട്ടുണ്ടെന്ന് മെയ് മാസത്തില്‍ അവകാശപ്പെട്ടിരുന്നു.

Read in English: Covid-like virus was sent to Wuhan in 2013: Sunday Times

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook