Latest News

കോവിഡ് വ്യാപനം രൂക്ഷം: മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങൾ; രാജസ്ഥാനിൽ നൈറ്റ് കർഫ്യൂ

നിയന്ത്രണങ്ങൾ നടപ്പാക്കാൻ മൊത്തം രണ്ട് ലക്ഷം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി മഹാരാഷ്ട്ര ഡിജിപി സഞ്ജയ് പാണ്ഡെ പറഞ്ഞു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍,  indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

മുംബൈ: കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പ്രാബല്യത്തിൽച ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. 144ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ മെയ് 1 വരെ ചുമത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ പ്രകാരം സാധുവായ കാരണമില്ലാതെ ആരെയും പൊതുസ്ഥലത്ത് അനുവദിക്കില്ല. നിയന്ത്രണങ്ങൾ നടപ്പാക്കാൻ മൊത്തം രണ്ട് ലക്ഷം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി മഹാരാഷ്ട്ര ഡിജിപി സഞ്ജയ് പാണ്ഡെ പറഞ്ഞു. മുംബൈയിൽ 3 കമ്പനികളും പൂനെയിൽ 2 കമ്പനികളും ഉൾപ്പെടെ 13,200 ഹോം ഗാർഡുകളും സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സിന്റെ (എസ്ആർപിഎഫ്) 22 കമ്പനികളും തെരുവിലിറങ്ങി നിയന്ത്രണ നടപടികൾ സ്വീകരിക്കും. അവശ്യമെങ്കിൽ അധിക സേനയെ വിന്യസിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ എല്ലാ നഗരങ്ങളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.

ഏപ്രിൽ 16 മുതൽ 30 വരെ വൈകുന്നേരം 6 മുതൽ പുലർച്ചെ 6 വരെയാണ് സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും രാജസ്ഥാൻ സർക്കാർ രാത്രി കർഫ്യൂ പ്രഖ്യാപിച്ചത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് -19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് താൻ ഐസൊലേഷനിലേക്ക് മാറിയതായി യോഗി ട്വീറ്റ് ചെയ്തു. താനുമായി ബന്ധപ്പെട്ടവരോട് മുൻകരുതൽ എടുക്കാനും യുപി മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

1000 കടന്ന് മരണനിരക്ക്; രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ആയിരം കടന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.1027 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ നിരക്ക് 1,72,085 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. സംസ്ഥാനത്ത് സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിക്കില്ലെങ്കിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ഇന്ന് രാത്രി എട്ടുമുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയിലെ സംവിധാനങ്ങൾ സംസ്ഥാന സർക്കാർ തുടർച്ചയായി നവീകരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് ഉദ്ദവ് താക്കറെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ആശുപത്രി കിടക്കകളുടെയും ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന്റെയും ദൗര്‍ലഭ്യവും സംസ്ഥാനത്തുണ്ട്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോളും സംസ്ഥാനം കടുത്ത സമ്മര്‍ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡിന്റെ രണ്ടാം തരംഗം പടർന്നു പിടിക്കുന്ന സംസ്ഥാനത്ത്, ദിവസേന രാത്രി കർഫ്യൂകൾ കൂടാതെ വാരാന്ത്യ ലോക്​ഡൗണുമുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid latest updates news wrap april 14

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com