Latest News

കോവിഡ്: മരണസംഖ്യയിൽ കുറവ്; രാജ്യത്ത് പുതിയ 38,948 രോഗികൾ

നിലവിൽ 4,04,874 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 38,948 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  219 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം അഞ്ചു മാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 43,903 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

നിലവിൽ 4,04,874 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,21,81,995 പേരാണ് രോഗമുക്തരായത്. 4,40,752 പേർക്ക് കോവിഡിൽ ജീവൻ നഷ്ടമാവുകയും ചെയ്തു

26,701 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത്. 2,47,791 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. 74 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര മന്ത്രി കിഷൻ റെഡ്‌ഡി പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്ത് നടക്കുന്നത്, ഇതുവരെ 69 കോടി ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Also read: നിപ: ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം; സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ വന്നേക്കാം: ആരോഗ്യമന്ത്രി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid india reports 219 covid 19 deaths lowest in five months 38948 new cases

The moderation of comments is automated and not cleared manually by malayalam.indianexpress.com