ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,890 പേര്‍ക്കാണ് രോഗം ബാധിച്ചത്. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,433 ആയി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്. 2,311 പേരാണ് സംസ്ഥാനത്ത് മാത്രം ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര (1,956), ഗുജറാത്ത് (1,529) എന്നിവയാണ് രോഗവ്യാപനം ഉയരുന്ന മറ്റ് സംസ്ഥാനങ്ങള്‍.
കോവിഡ് ബാധിച്ച് നാല് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് മരണങ്ങള്‍. ഇതോടെ ആകെ മരണങ്ങള്‍ 5,30,831 ആയി. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പുതുച്ചേരി എന്നിവിടങ്ങളില്‍ മാത്രമാണ് പുതിയ കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.