ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 67,597 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,188 മരണമാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 733 മരണങ്ങൾ കൂടി കേരളത്തിന്റെ കോവിഡ് മരണപ്പട്ടികയിലേക്ക് ഉൾപ്പെടുത്തിയതാണ് മരണസംഖ്യ ഉയരാൻ കാരണം.
നിലവിൽ ഇന്ത്യയിലെ ആകെ സജീവ കേസുകളുടെ എണ്ണം 9,94,891 ആണ്. 96.46 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 8.30 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നുണ്ട്. സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം 22,524 ആണ്. രോഗമുക്തി നേടുന്നവര്‍ അരലക്ഷത്തിനടുത്താണ്. 50 ശതമാനത്തിനടുത്ത് നിന്ന ടിപിആര്‍ 28.6 ലേക്ക് ചുരുങ്ങിയതും ആശ്വാസമാണ്.
വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കേരളം, ഡൽഹി, ഗുജറാത്ത്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ വീണ്ടും സ്കൂളുകൾ തുറന്നിട്ടുണ്ട്. രാജ്യത്തുടനീളം മൂന്നാം തരംഗം ഉയർത്തിയ ഭീഷണി ഇല്ലാതാവുന്നതാണ് കാണുന്നത്.
Also Read: കോവിഡ് അവലോകനയോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത