കൊറോണ വൈറസ് പ്രതിരോധത്തിൽ 60 ശതമാനം മുതൽ 70 ശതമാനം വരെ എന്ന കുറഞ്ഞ ഫലപ്രാപ്തി നിരക്കാണെങ്കിലും പ്രായോഗികമായി ഫലപ്രദമായ വാക്സിൻ അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് വാക്സിനാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

AZD1222 (ഇന്ത്യയിൽ കോവിഷീൽഡ് എന്ന് അറിയപ്പെടുന്നു) വാക്സിനുകളുടെ ശരാശരി ഫലപ്രാപ്തി, രണ്ട് വ്യത്യസ്ത ഡോസിംഗ് വ്യവസ്ഥകൾ സംയോജിപ്പിച്ചുകൊണ്ടുള്ള, ഒരു വിശകലനം അനുസരിച്ച് 70 ശതമാനത്തോളമാണെന്ന് കണക്കാക്കുന്നു.

Read More: കോവിഡ് വാക്സിൻ ലഭിക്കാൻ ഇനി എത്ര മുന്നോട്ട് പോവാനുണ്ട്? അറിയേണ്ടതെല്ലാം

“ 60-70 ശതമാനം എന്ന ഏറ്റവും കുറഞ്ഞ ഫലപ്രാപ്തി ആണെങ്കിലും, ഇത് വൈറസിനെതിരായ ഫലപ്രദമായ ഒരു വാക്സിൻ ആണ്. വ്യത്യസ്ത പ്രായത്തിലുള്ളവർക്ക് വ്യത്യസ്ത അളവിലുള്ള മരുന്ന് നൽകുന്നത് ഫലപ്രാപ്തിയിൽ കണ്ട ചെറിയ വ്യതിയാനങ്ങൾക്കു കാരണമാകുമെന്ന് അത് അർത്ഥമാക്കുന്നു. പരിഭ്രാന്തരാകാതെ നാം ക്ഷമയോടെയിരിക്കണം, ”സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, പഠനത്തിൽ പങ്കെടുത്തവരിൽ ചിലർക്ക് ലഭിച്ച അളവിൽ ഒരു പ്രധാന പിശക് വന്നതായി അസ്ട്രാസെനെക്ക അംഗീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധന നടത്തിയാൽ വാക്സിനിലെ ഫലപ്രാപ്തി നിലനിർത്തുമോ എന്ന ചോദ്യങ്ങൾക്ക് ഇത് കാരണമായി. കുറഞ്ഞ അളവിൽ വാക്സിൻ ലഭിച്ച ഒരു കൂട്ടം സന്നദ്ധപ്രവർത്തകർക്ക് രണ്ട് മുഴുവൻ ഡോസുകൾ ലഭിച്ച സന്നദ്ധപ്രവർത്തകരേക്കാൾ മികച്ച വാക്സിൻ പ്രതിരോധ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Read More: ആസ്ട്രസെനകയുടെ കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദം; ശുഭ സൂചനയുമായി പരീക്ഷണ ഫലങ്ങൾ

“അസ്ട്രസെനെക-ഓക്സ്ഫോർഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. ആവശ്യമായ എല്ലാ പ്രക്രിയകളും പ്രോട്ടോക്കോളുകളും കർശനമായി പാലിച്ചുകൊണ്ട് ഇന്ത്യൻ പരീക്ഷണങ്ങൾ സുഗമമായി നടക്കുന്നു. ഇതുവരെ, ആശങ്കകളൊന്നുമില്ല, ”സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

പങ്കെടുക്കുന്നയാൾക്ക് നൽകുന്ന വാക്സിനുകളുടെ അളവിനെ ആശ്രയിച്ച് ഓക്സ്ഫോർഡ്-വാക്സിനിന്റെ വിശകലനം ഫലപ്രാപ്തിയിൽ പ്രകടമായ വ്യത്യാസം കാണിക്കുന്നു. ഒരു മാസം രണ്ട് പൂർണ്ണ ഡോസുകൾ അടങ്ങിയ ഡോസേജ് ചട്ടം വെറും 62 ശതമാനം ഫലപ്രദമാണെന്നാണ് ഈ ഫലം പറയുന്നത്. എന്നാൽ ആദ്യം പകുതി അളവിലും പിന്നീട് പൂർണ അളവിൽ വാക്സിൻ സ്വീകരിച്ചവർക്കിടയൽ 90 ശതമാനം ഫലപ്രാപ്തിയുള്ളതായി എന്നതായി കണ്ടെത്തി.

വാക്‌സിൻ ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും പ്രക്രിയകൾ മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്ദർശിക്കും.

Read More:  ഇന്ത്യയിൽ ആദ്യമെത്തുക കോവിഷീൽഡ്; വിതരണം ജനുവരിയോടെയെന്ന് സൂചന

അതേസമയം, കോവിഷീൽഡ് വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസിന്റെ ചോദ്യങ്ങൾക്ക് നൽകിയ ഇമെയിൽ പ്രതികരണത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞു. “യുകെ വിചാരണ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇന്ത്യൻ ട്രയലുകളുടെ ഡാറ്റ ഒരു മാസത്തിനുള്ളിൽ പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“വാക്സിൻ താങ്ങാവുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇപ്പോൾ, ഇത് ഒരു ഡോസിന് 5-6 യുഎസ് ഡോളർ എന്ന നാമമാത്രമായ വില പരിധിയിലാണ്. വാക്സിനുകൾ വലിയ അളവിൽ വാങ്ങുന്നതിനാൽ ഇന്ത്യൻ സർക്കാരിന് 3-4 യുഎസ് ഡോളർ എന്ന താങ്ങാനാവുന്ന വിലയിൽ ലഭിക്കും,” പൂനവാല പറഞ്ഞു. മുൻ‌ഗണനാടിസ്ഥാനത്തിൽ ഡോസുകൾ ഇന്ത്യൻ സർക്കാരിന് ലഭ്യമാക്കുമെങ്കിലും, വാക്സിൻ അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസത്തിനുശേഷം സ്വകാര്യ വിപണികളിലും ലഭ്യമാകുമെന്ന് പൂനവാല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook