Coronavirus India Live Updates: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപിലെ നാലു ദ്വീപുകളില്‍ ലോക്ക്ഡൗണ്‍ ഇന്നു വൈകീട്ട് അഞ്ചു മുതല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടി. പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി, അമിനി, മിനിക്കോയ് ദ്വീപുകളിലാണു ലോക്ക്ഡൗണ്‍ നീട്ടിയത്. കില്‍ത്താന്‍, ചത്ലത്, ബിത്ര, കടമത്ത്, അഗത്തി ദ്വീപുകളില്‍ രാത്രികാല കര്‍ഫ്യു (വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറു വരെ) തുടരും.
എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ ഇതുവരെ 7928 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5,890 പേര് രോഗമുക്തരായി. 32 പേര് മരിച്ചു. നിലവില്‍ 2006 സജീവ കേസുകളാണുള്ളത്. കവരത്തി- 1025, ആന്ത്രോത്ത്-487, കല്‍പ്പേനി-138, മിനിക്കോയ്-134, കില്‍ത്താന്‍-80, അമിനി- 73, അഗത്തി-25, കടമത്ത്-24, ചെത്ലത്-20 എന്നിങ്ങനെയാണ് വിവിധ ദ്വീപുകളിലെ സജീവ കേസുകളുടെ എണ്ണം.
ബിഹാറിലും ലോക്ക്ഡൗണ്‍ നീട്ടി. ജൂൺ എട്ടുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.52 ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവർ ഉൾപ്പെടെ 20.32 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 3,128 പേര്‍ക്ക് മഹാമാരിയില്‍ ജീവന് നഷ്ടപ്പെട്ടു. ആകെ മരണ സംഖ്യ 3.29 ലക്ഷമായി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വ്യാപനം രൂക്ഷമായ തമിഴ്നാട്ടില്‍ രോഗമുക്തി നേടുന്നവര്‍ ക്രമേണ വര്‍ധിക്കുകയാണ്. ഞായറാഴ്ച 32,982 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 28,864 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, മരണനിരക്ക് ആശങ്കയായി തുടരുകയാണ്. 496 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.
കര്‍ണാടകയിലും സമാന സാഹചര്യമാണ്. 20,378 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 28,053 പേര് നെഗറ്റീവ് ആയി. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 382 മരണത്തില്‍ 223 ഉം ബംഗലൂരുവിലാണ്. 3.42 ലക്ഷം പേരാണ് സംസ്ഥാനത്ത് മഹാമാരി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
Also Read: വാക്സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷിക്കാന്‍ ഇന്ത്യ; ആദ്യ ഘട്ടം ഉടന്‍
മാര്‍ച്ചിനു ശേഷം മഹാരാഷ്ട്രയില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 18,600 കേസുകള്‍ സ്ഥിരീകരിച്ചു. 832 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ നിരക്ക് കാല് ലക്ഷം കടന്നു. 3000 ബ്ലാക്ക് ഫംഗസ് കേസുകളും കോവിഡിന് പുറമേ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി.
മഹാരാഷ്ട്രയിൽ 15,077 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 184 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 57,46,892 ആയി. ഇതുവരെ 95,344 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 16604 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 411 പേരാണ് ഇന്ന് മരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനമാണ്.
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ലെന്നും അദ്ദേഹം അറിയിച്ചു. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. കൂടുതൽ വായിക്കാം.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 648 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 86 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞു. മാർച്ച് 18ന് ശേഷം ആദ്യമായാണ് ടിപിആർ ഇത്ര കുറയുന്നത്.
മാസ്ക് ധരിക്കാത്തതിന് ഒരു ദിവസം ആയിരത്തിലേറെ പേർക്കെതിരെ കേസെടുത്തെന്ന് ഡൽഹി പൊലീസ്. ഞായറഴ്ച മാത്രം 1,080 പേർക്കെതിരെ കേസെടുത്ത് പിഴ ചുമത്തിയെന്ന് ഡൽഹി പൊലീസ് തിങ്കളാഴ്ച പറഞ്ഞു.
കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More: 12,300 പേര്‍ക്ക് കൂടി കോവിഡ്; 174 മരണം
സംസ്ഥാനത്ത് സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
കേരളത്തിൽ പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന് അഭ്യര്ഥനയാണ് കത്തിൽ മുന്നോട്ടു വെക്കുന്നത്. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഡെൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.
രാജ്യത്ത് കോവിഡ് വാക്സിൻ ലഭിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇന്ത്യയിലെ ഡിജിറ്റൽ വിഭജനം പരിഗണിക്കാതെയാണ് വാക്സിനുവേണ്ടി ഓൺലൈൻ സംവിധാനം നിർബന്ധിതമാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ വാക്സിൻ നയത്തിന് വിവിധ പിഴവുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
Read More: 'രാജ്യത്തെ അവസ്ഥ മനസ്സിലാക്കി വാക്സിൻ നയം രൂപീകരിക്കണം;' കേന്ദ്രത്തോട് സുപ്രീംകോടതി
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവരുടെ ശതമാനക്കണക്കില്‍ വയനാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, 45 വയസിനു മുകളിലുള്ളവര്‍, 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് വയനാട് ജില്ല മികച്ച നേട്ടം കൈവരിച്ചത്. ആദ്യ രണ്ട് വിഭാഗങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും മൂന്നാം വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നാലാം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ജില്ലയ്ക്കാണ്. ജില്ലയില്‍ ഇതുവരെയായി ആകെ 2,37,962 പേര് ആദ്യ ഡോസും 76,861 പേര് രണ്ടാം ഡോസും കുത്തിവയ്പ് എടുത്തിട്ടുണ്ട്.
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആന്ധ്ര പ്രദേശില്‍ കര്‍ഫ്യൂ നീട്ടി. ജൂണ്‍ 10 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലക്ഷദ്വീപിലെ നാലു ദ്വീപുകളില്‍ ലോക്ക്ഡൗണ്‍ ഇന്നു വൈകീട്ട് അഞ്ചു മുതല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടി. പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി, അമിനി, മിനിക്കോയ് ദ്വീപുകളിലാണു ലോക്ക്ഡൗണ്‍ നീട്ടിയത്. കില്‍ത്താന്‍, ചത്ലത്, ബിത്ര, കടമത്ത്, അഗത്തി ദ്വീപുകളില്‍ രാത്രികാല കര്‍ഫ്യു (വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറു വരെ) തുടരും.
തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്.
മഹാരാഷ്ട്രയിലെ പൂണെയില്‍ പുതുതായി 2,187 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവ് രോഗികളില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചയായി പൂണെയില്‍ പ്രതിദിന കേസുകള്‍ അയ്യായിരത്തിന് താഴെയാണ്. ഗ്രാമപ്രദേശങ്ങളിലാണ് 50 ശതമാനം രോഗബാധിതരും.
ഗ്രാമീണ മേഖലയിലെ ആളുകൾ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വാക്സിന് ലഭിക്കുന്നതിന് കോവിൻ ആപ്പിൽ നിര്‍ബന്ധമായും റജിസ്റ്റർ ചെയ്യേണ്ടത് സംബന്ധിച്ച് കേന്ദ്രത്തിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. രാജ്യത്ത് ഡിജിറ്റൽ വിഭജനമുണ്ടെന്നും നയരൂപീകരണം നടത്തുന്നവർ യാഥാർഥ്യം മനസിലാക്കണമെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, വാക്സിനേഷന് നടത്തുന്നതിന്റെ എണ്ണവും കുറയുകയാണ്. അതേസമയം, 2021 അവസാനത്തോടെ ഇന്ത്യയിലെ മുഴുവൻ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ് നൽകാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ജൂൺ എട്ടുവരെ നിയന്ത്രണങ്ങൾ തുടരും.
ഇന്ത്യയിലെ മുഴുവൻ മുതിർന്ന പൗരന്മാർക്കും 2021 അവസാനത്തോടെ പ്രതിരോധ കുത്തിവയ്പ് നൽകാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
പശ്ചിമ ബംഗാളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ 24 ആയി വര്‍ദ്ധിച്ചു. അതേസമയം കോവിഡ് കേസുകളും മരണവും സംസ്ഥാനത്ത് കുറയുകയാണ്. നിലവില്‍ 94,898 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 15,410 ആയും ഉയര്‍ന്നിട്ടുണ്ട്.
പുകവലി ശീലമായവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ അതിതീവ്രമാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഫലം കണ്ടു. മഹാമാരിക്കാലത്ത് പുകവലി ഉപേക്ഷിച്ചവരുടെ സംഖ്യ വര്‍ദ്ധിച്ചതായി കണക്കുകള്‍.
കര്‍ണാടകയില്‍ 20,378 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 28,053 പേര് നെഗറ്റീവ് ആയി. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 382 മരണത്തില്‍ 223 ഉം ബംഗലൂരുവിലാണ്. 3.42 ലക്ഷം പേരാണ് സംസ്ഥാനത്ത് മഹാമാരി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
മാര്‍ച്ച് മാസത്തിന് ശേഷം മഹാരാഷ്ട്രയില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 18,600 കേസുകള്‍ സ്ഥിരീകരിച്ചു. 832 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ നിരക്ക് കാല് ലക്ഷം കടന്നു. 3000 ബ്ലാക്ക് ഫംഗസ് കേസുകളും കോവിഡിന് പുറമേ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി.
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 91.60 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഏഴ് ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയാണ്. ആഴ്ചയിലെ ശരാശരി ടിപിആര്‍ 9.04 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ശമിച്ച് തുടങ്ങിയ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍. തുടര്‍ച്ചായായി മൂന്ന് ദിവസെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കുകയുള്ളു. അതിനാല്‍ ജൂണ്‍ 9 വരെ നിയന്ത്രണങ്ങള്‍ തുടരും.
ന്യൂഡല്‍ഹി: രണ്ട് വാക്സിനുകള്‍ യോജിപ്പിച്ചുള്ള പരീക്ഷണത്തിലേക്ക് ഇന്ത്യ കടക്കുന്നു. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാനാണിത്. ഇന്ത്യയില്‍ ലഭ്യമായിരിക്കുന്ന രണ്ട് വാക്സിനായിരിക്കും ഇതിനായി ആദ്യം ഉപയോഗിക്കുക. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആദ്യ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ (എന്‍.ടി.എ.ജി.ഐ) ചെയര്‍മാര്‍ ഡോ. എന്‍.കെ അറോറ വ്യക്തമാക്കിയിരിക്കുന്നത്.
https://malayalam.indianexpress.com/news/tests-on-mixed-vaccine-to-start-in-india-507300/
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.52 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 20.32 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 3,128 പേര്‍ക്ക് മഹാമാരിയില്‍ ജീവന് നഷ്ടപ്പെട്ടു. ഇതോടെ മരണ നിരക്ക് 3.29 ലക്ഷമായി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.