Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Coronavirus India Highlights: കോവിഡ് കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കായി പെൻഷൻ പദ്ധതി

Kerala Coronavirus (Covid-19) News Live Updates: 18 വയസ്സ് തികഞ്ഞാൽ പ്രതിമാസ സ്റ്റൈപ്പന്റും 23 വയസ്സ് തികയുമ്പോൾ നിന്ന് 10 ലക്ഷം രൂപയും ലഭിക്കും

covid, covid vaccine, ie malayalam

Coronavirus India Highlights: കോവിഡ് -19 കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കായുള്ള പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കുടുംബ പെൻഷനുകൾക്ക് പുറമേ, എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡി‌എൽ‌ഐ) സ്കീമിന് കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഈ നടപടികൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കോവിഡ് -19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികൾക്കും ‘പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ’ പദ്ധതി പ്രകാരം സഹായം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ ) അറിയിച്ചു. ഈ കുട്ടികൾക്ക് 18 വയസ്സ് തികഞ്ഞാൽ പ്രതിമാസ സ്റ്റൈപ്പന്റും 23 വയസ്സ് തികയുമ്പോൾ പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ലഭിക്കുമെന്നും പിഎംഒ അറിയിച്ചു.

ഈ കുട്ടികൾക്ക് പി‌എം കെയേഴ്സ് ഫണ്ടിൽ നിന്ന് പലിശ സഹിതം ഉന്നത വിദ്യാഭ്യാസ വായ്പയെടുക്കുന്നതിനുള്ള സഹായവും ലഭിക്കും.

കോവിഡ് -19 ൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ്സ് വരെ 5 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുമെന്നും പിഎം കെയർസ് ഫണ്ടിൽ നിന്ന് ഇതിനുള്ള പ്രീമിയം അടയ്ക്കണമെന്നും പിഎംഒ വ്യക്തമാക്കി.

ഗോവയിൽ കർഫ്യൂ നീട്ടി, ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 956 കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 80,473 ടെസ്റ്റുകളാണ് നടത്തിയത്. 67 ദിവസത്തിനുശേഷമാണ് ഡൽഹിയിൽ കോവിഡ് കേസുകൾ ആയിരത്തിന് താഴെ​ എത്തുന്നത്. ഇതോടെ ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമായി കുറഞ്ഞു. അതേസമയം, ഗോവയിൽ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിൽ തുടരുന്നതിനാൽ കർഫ്യൂ ജൂൺ 7 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു.

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1.73 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 12നു ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷം കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിൽ 2,84,601 പേർ രോഗമുക്തി നേടി. ഇതുവരെ 2,51,78,011 പേരാണ് രോഗമുക്തരായത്. നിലവിൽ രോഗ ബാധിതരായവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.ഒരു ലക്ഷം കുറവാണ് രേഖപ്പെടുത്തിയത്. 22,28,724 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 90.80 ശതമാനമായി വർധിച്ചു. നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 9.84 ശതമാനവും പ്രതിദിന നിരക്ക് 8.36 ശതാനവുമാണ്. തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയായി തുടരുന്നത്.

3617 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്. മഹാരാഷ്ട്രയിൽ 1022 പേരും തമിഴ്നാട്ടിൽ 486 പേരും ഇന്നലെ മരിച്ചു. ഇന്നലെ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്, 31,000 പേർ. കർണാടകയിൽ 23,000 പേർക്കും കേരളത്തിൽ 22,318 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

അതേസമയം, ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാവർക്കും വാക്സിൻ നൽകുമെന്ന് പ്രകാശ് ജാവദേക്കർ ഇന്നലെ പറഞ്ഞു. കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ കുറിച്ച് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചതിന് പുറകെയാണ് ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും 2021 ഡിസംബർ അവസാനത്തോടെ വാക്സിൻ നൽകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞത്. അപ്പോഴത്തേക്കും 216 കോടി വാക്സിൻ ഉൽപാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോൺകോൾ വഴി കോവിഡ് വാക്സിൻ ബുക്ക് ചെയ്യാം

കേരളത്തിൽ, വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാൽ വാക്സിനേഷൻ നമ്പർ പതിപ്പിച്ച പ്രത്യേക സർട്ടിഫിക്കറ്റും ഇവർക്ക് നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Live Updates
2:53 (IST) 29 May 2021
ഒരുമാസത്തിനിടെ 20,770 ഓക്സിജൻ വിതരണം ചെയ്തതായി റെയിൽ‌വേ

ഒരുമാസത്തിനിടെ 15 സംസ്ഥാനങ്ങളിലേക്ക് 20,770 ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തതായി ഇന്ത്യൻ റെയിൽ‌വേ. 305 'ഓക്സിജൻ എക്സ്പ്രസ്' ട്രെയിനുകൾ ഇതുവരെ യാത്ര പൂർത്തിയാക്കി. ആറ് 'ഓക്സിജൻ എക്സ്പ്രസ്' ട്രെയിനുകൾ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓടിക്കൊണ്ടിരിക്കുകയാണെന്ന് 26 ടാങ്കറുകളിലായി 420 ടണ്ണിലധികം ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഈ ട്രെയിനുകളിലുണ്ടെന്നും റെയിൽവേ അറിയിച്ചു.

2:04 (IST) 29 May 2021
കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായം നൽകും

കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികൾക്കും ‘പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ’ പദ്ധതി പ്രകാരം സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ ) അറിയിച്ചു. ഈ കുട്ടികൾക്ക് 18 വയസ്സ് തികഞ്ഞാൽ പ്രതിമാസ സ്റ്റൈപ്പന്റും 23 വയസ്സ് തികയുമ്പോൾ പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ലഭിക്കുമെന്നും പിഎംഒ അറിയിച്ചു.

1:16 (IST) 29 May 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തിൽ ശനിയാഴ്ച 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസർഗോഡ് 506, വയനാട് 244 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

Read More: 23,513 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 198 മരണം

1:02 (IST) 29 May 2021
സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഇളവുകൾ കൂടുതൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി.

Read More: സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി

12:13 (IST) 29 May 2021
ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 956 കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 80,473 ടെസ്റ്റുകളാണ് നടത്തിയത്. 67 ദിവസത്തിനുശേഷമാണ് ഡൽഹിയിൽ കോവിഡ് കേസുകൾ ആയിരത്തിന് താഴെ​ എത്തുന്നത്. ഇതോടെ ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമായി കുറഞ്ഞു

11:17 (IST) 29 May 2021
ഗോവയിൽ കർഫ്യൂ ജൂൺ 7 വരെ നീട്ടി

ഗോവയിൽ ജൂൺ 7 വരെ കർഫ്യൂ നീട്ടാൻ സർക്കാർ തീരുമാനിച്ചു.

9:57 (IST) 29 May 2021
മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ച് ഉത്തരവായി. ഇനി മുതൽ മറ്റു ജില്ലകളിലെ നിയന്ത്രണങ്ങളാണ് മലപ്പുറത്തും തുടരുക. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചിരുന്നു.

9:56 (IST) 29 May 2021
ഗോവയിലെ കർഫ്യൂ ജൂൺ ഏഴ് വരെ നീട്ടി

കോവിഡ് വ്യാപനത്തെത്തുടർന്ന് ഗോവയിൽ പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 7 ന് രാവിലെ 7 മണി വരെ കർഫ്യൂ നീട്ടാൻ ഗോവ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.

Government of Goa has decided to extend the curfew till 7 am of 7th June 2021. The orders regarding the same shall be issued by respective District Collectors.
— CMO Goa (@goacm) May 29, 2021
9:08 (IST) 29 May 2021
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 900 കേസുകൾ

ഡൽഹിയിൽ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 900 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് അരവിന്ദ് കെജ്രിവാൾ. കോവിഡ് കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ തിങ്കളാഴ്ച മുതൽ നൽകിയേക്കും.

8:07 (IST) 29 May 2021
ആലപ്പുഴ ജില്ലയിൽ പഴം, പച്ചക്കറി, പലചരക്ക്, മത്സ്യവിൽപന കടകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം

ആലപ്പുഴ: ജില്ലയിൽ പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം വിൽപന കടകൾക്ക് എല്ലാ ദിവസവും രാവിലെ എഴു മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കാം. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പുറത്തിറക്കിയ പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച ഉത്തരവിൽ കൂടുതൽ ഇളവുകൾ നൽകി ഭേദഗതി വരുത്തി. പുതിയ ഉത്തരവിലെ ഇളവുകളും നിയന്ത്രണങ്ങളും നിയന്ത്രിത മേഖലകളിൽ (കണ്ടെയ്ൻമെന്റ് സോൺ) ബാധകമായിരിക്കില്ല. ഇവിടെ നിലവിലുള്ള നിയന്ത്രണം തുടരും. സമയക്രമം കൃത്യമായി പാലിക്കാത്തവർക്കെതിരേ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.

7:39 (IST) 29 May 2021
അസമിൽ എംഎൽഎ കോവിഡ് ബാധിച്ചു മരിച്ചു

അസമിലെ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യൂപിപിഎൽ)ന്റെ എംഎൽഎ ആയ ലെഹോ റാം ബൊറോ കോവിഡ് ബാധിച്ചു മരിച്ചു. 63 വയസ്സായിരുന്നു. അസമിൽ ബിജെപിയുടെ സഖ്യ കക്ഷിയാണ് യൂപിപിഎൽ, എംഎൽഎയുടെ മരണത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വാ ശർമ്മ അനുശോചിച്ചു.

7:03 (IST) 29 May 2021
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 27.7 കോടി വാക്സിൻ നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കുമായി 27.7 കോടി വാക്സിൻ നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിൽ 1.82 കോടി വാക്സിൻ ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. നാല് ലക്ഷം ഡോസുകൾ മൂന്ന് ദിവസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ എത്തുമെന്നും മന്ത്രാലയം പറഞ്ഞു.

5:58 (IST) 29 May 2021
രാജ്യത്തെ കോവിഡ് രോഗികൾക്കായി 20,000 മെട്രിക് ടൺ ഓക്സിജൻ വിതരണം ചെയ്തു: പിയുഷ് ഗോയൽ

റെയിൽവേ വഴി 20,000 ടൺ മെട്രിക് ഓക്സിജൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതായി റെയിൽവേ മന്ത്രി പിയുഷ് ഗോയൽ. 300 ഓളം ഓക്സിജൻ എക്സ്പ്രസ്സുകൾ ഇതുവരെ ഓക്സിജൻ വിതരണം പൂർത്തിയാക്കിയെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

5:39 (IST) 29 May 2021
പൂനെയിലെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു

കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയായി തുടരുന്ന പൂനെയിൽ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു. കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് ഏപ്രിലിൽ രണ്ടാമത്തെ ആഴ്ച പ്രഖ്യാപിച്ച ലോക്ക്ഡൗൺ ആണ് ഒന്നര മാസത്തിനു ശേഷം പിൻവലിച്ചത്.

5:11 (IST) 29 May 2021
കേരളത്തിലെ ലോക്ക്ഡൗണിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും

സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. ലോക്ക്ഡൗൺ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതു അഭിപ്രായം. ഇന്ന് ചേരുന്ന അവലോകന യോഗം ലോക്ക്ഡൗൺ തുടരണമോ വേണ്ടയോ എന്നതിൽ തീരുമാനം എടുക്കാനാണ് സാധ്യത. ലോക്ക്ഡൗണിന്റെ ഫലമായി സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഇന്നലെ സർക്കാർ ഉത്തരവ് ഇറക്കി. ലോക്ക്ഡൗൺ തുടർന്നാലും കൂടുതൽ മേഖലകൾക്ക് ഇളവ് നൽകാനുള്ള സാധ്യതയുണ്ട്

4:35 (IST) 29 May 2021
ഇന്ത്യയിൽ 1.73 ലക്ഷം പുതിയ രോഗികൾ

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1.73 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.2,84,601 പേർ രോഗമുക്തി നേടി ഇതുവരെ രാജ്യത്ത് 2,51,78,011 പേരാണ് രോഗമുക്തരായത്. നിലവിൽ രോഗ ബാധിതരായവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 22,28,724 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്

Web Title: Covid india coronavirus kerala live updates may 29

Next Story
മുസ്ലിങ്ങൾ അല്ലാത്ത അഭയാർഥികളിൽനിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർIndian citizenship, non-Muslim refugees, CAA, MHA,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com