Latest News

Coronavirus India Highlights: ഡിസംബർ അവസാനത്തോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രമന്ത്രി

Kerala Coronavirus (Covid-19) News Highlights: ഡിസംബർ ആകുമ്പോഴേക്കും 216 കോടി വാക്സിൻ ഉൽപാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്

covid, covid vaccine, ie malayalam

Coronavirus India Highlights: ന്യൂഡൽഹി: ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാവർക്കും വാക്സിൻ നൽകുമെന്ന് പ്രകാശ് ജാവദേക്കർ. കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ കുറിച്ച് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചതിന് പുറകെ, ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും 2021 ഡിസംബർ അവസാനത്തോടെ വാക്സിൻ നൽകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. അപ്പോഴത്തേക്കും 216 കോടി വാക്സിൻ ഉൽപാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിന്റെ ആദ്യഘട്ട വ്യാപനത്തിൽ കേന്ദ്ര സർക്കാരിന് അതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്നും വൈറസിന്റെ വ്യാപന രീതിയെക്കുറിച്ച് ഇപ്പോഴും ഒരു ഗ്രാഹ്യവും ഇല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതൊരു സ്ഥിര രോഗമല്ല, അത് എല്ലായ്പ്പോഴും മാറുന്നതും പരിവർത്തനം ചെയ്യുന്നതുമാണ്. കോവിഡ്-19 കേന്ദ്രത്തിന് ഇപ്പോഴും മനസിലായിട്ടില്ല. രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദികൾ കേന്ദ്രമാണെന്നും രാഹുൽ പറഞ്ഞു. സ്വന്തം വീട്ടിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ചിന്തിക്കാതെ വാക്സിൻ നയതന്ത്രവും നേടിയ നേട്ടങ്ങളും ലോകത്തെ കാണിക്കുന്നതിലാണ് കേന്ദ്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നിര്‍ണാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാം. ഫാക്ടറികള്‍ക്കും തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1,100 കേസുകളാണ് രാജ്യതലസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി 1.5 ശതമാനം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1.86 ലക്ഷം കോവിഡ് കേസുകള്‍. 3,660 മരണമാണ് കോവിഡ് മൂലം സംഭവിച്ചത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 23.43 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

തമിഴ്നാട്ടിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ഇന്നലെ മാത്രം 33,361 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണ നിരക്ക് 474 ആണ്. കര്‍ണാടകയില്‍ രോഗമുക്തരുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടി. 24,214 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 31,459 പേര്‍ ആശുപത്രി വിട്ടു. കേരളത്തില്‍ 24,196 പേര്‍ക്കും കോവിഡ് പിടിപെട്ടു.

കോവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമപദ്ധതി വഴി അഞ്ച് ലക്ഷം രൂപ നല്‍കും. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ട 26 പേരുടെ കുടുംബത്തിനാകും സഹായം ലഭിക്കുക. 2021-22 സാമ്പത്തിക വര്‍ഷത്തിലായിരിക്കും ഇത് ഉള്‍പ്പെടുത്തുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 41 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്നു.

Also Read: ഫൈസര്‍ വാക്സിന്‍ ജൂലൈയോടെ ലഭ്യമായേക്കും: കേന്ദ്ര സര്‍ക്കാര്‍

അതേസമയം, ഡല്‍ഹി സര്‍ക്കാരിന് ജൂണില്‍ ലഭിക്കുന്ന കോവാക്സിന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മാത്രമായിരിക്കും നല്‍കുക. അടുത്ത മാസം 91,960 ഡോസ് വാക്സിനായിരിക്കും തലസ്ഥാനത്തിന് ലഭ്യമാകുക. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ കുത്തിവയ്പ്പ് എടുക്കാനുള്ള കാലാവധി ഉറപ്പാക്കാനാണ് നടപടിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.

Live Updates
3:33 (IST) 28 May 2021
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; മൊബൈൽ സർവീസ് കേന്ദ്രങ്ങൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. അതി തീവ്ര വ്യാപനം മുൻ നിർത്തി ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മലപ്പുറം ഒഴിക്കെ മറ്റു പതിമൂന്ന് ജില്ലകളിലും നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. കൂടുതൽ വായിക്കാം.

2:47 (IST) 28 May 2021
മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രണ്ടഴ്ചത്തേക്ക് കൂടി നീട്ടിയതായി ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വെള്ളിയാഴ്ച പറഞ്ഞു.

2:13 (IST) 28 May 2021
വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് നേരത്തെ; പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നൽകും

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട് കൂടുതൽ വായിക്കാം.

1:38 (IST) 28 May 2021
തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി. പഴം പച്ചക്കറികൾ എന്നിവ വണ്ടികളിൽ വീടുകളിൽ എത്തിച്ചു നൽകും, 13 വിഭവങ്ങൾ അടങ്ങിയ പലചരക്ക് കിറ്റ് കടകളിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെ നൽകും,

12:44 (IST) 28 May 2021
കേരളത്തിൽ 22,318 പേര്‍ക്ക് കോവിഡ്; 194 മരണം

കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം-3938, തിരുവനന്തപുരം-2545, കൊല്ലം-2368, എറണാകുളം-2237, പാലക്കാട്-2038, തൃശൂര്‍1-726, കോഴിക്കോട് -1697, ആലപ്പുഴ-1640, കോട്ടയം-1128, കണ്ണൂര്‍9-74, പത്തനംതിട്ട-728, കാസര്‍ഗോഡ്-534, ഇടുക്കി-501, വയനാട്-264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി.

12:15 (IST) 28 May 2021
ഡൽഹിയിൽ 1,141 പുതിയ കേസുകൾ, 139 മരണം

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,141 പേർക്ക് കോവിഡ് ബാധിച്ചു. 139 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1.59 ആണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായി മൂന്നാം ദിവസമാണ് ഡൽഹിയിലെ പ്രതിദിന രോഗികളുടെ എണ്ണം 1500ൽ താഴെ ആകുന്നത്.

11:24 (IST) 28 May 2021
ഇന്ത്യയിൽ നിന്നുള്ള അന്തരാഷ്ട്ര യാത്ര വിമാനങ്ങളുടെ വിലക്ക് ജൂൺ 30 വരെ നീട്ടി

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്ര വിമാനസർവീസുകൾക്കുള്ള വിലക്ക് ജൂൺ 30 വരെ നീട്ടിയതായി ഡിജിസിഎ അറിയിച്ചു. ഓരോ റൂട്ടിലേക്കും ഓരോ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ചിലപ്പോൾ സർവിസ് അനുവദിച്ചേക്കുമെന്നും ഡിജിസിഎ പറഞ്ഞു.

10:23 (IST) 28 May 2021
രാജ്യത്തെ സജീവ കേസുകൾ 23,43,152 ആയി കുറഞ്ഞു

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 23,43,152 ആയി കുറഞ്ഞു. സജീവ കേസുകൾ തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു.ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 76,755 ന്റെ കുറവാണ് രേഖപ്പെടുത്തിയത്. സജീവ കേസുകൾ ഇപ്പോൾ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 8.50% മാത്രമാണ്. പ്രതിദിന കേസുകൾ തുടർച്ചയായി കുറയുന്നതിന്റെ ഭാഗമായി, കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിൽ തുടർച്ചയായി പ്രതിദിന കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,86,364 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

10:06 (IST) 28 May 2021
ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാവർക്കും വാക്സിൻ നൽകും: പ്രകാശ് ജാവേദ്കർ

കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ കുറിച്ച് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചതിന് പുറകെ, ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും 2021 ഡിസംബർ അവസാനത്തോടെ വാക്സിൻ നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. അപ്പോഴത്തേക്കും 216 കോടി വാക്സിൻ ഉല്പാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

9:22 (IST) 28 May 2021
കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല

തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ (പരിയാരം) ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു. തകരാറിലായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്നു തന്നെ പുന:സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും അറിയിച്ചിട്ടുണ്ട്.

9:04 (IST) 28 May 2021
ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. നിര്‍ണാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാം. ഫാക്ടറികള്‍ക്കും തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1,100 കേസുകളാണ് രാജ്യതലസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി 1.5 ശതമാനം.

8:34 (IST) 28 May 2021
ലോകാരോഗ്യ സംഘടനയുടെ പഠനത്തിന് പിന്തുണയുമായി ഇന്ത്യ

ന്യൂഡല്‍ഹി. ലോകത്തിന് കെട്ടകാലം സമ്മാനിച്ച കോവിഡ് വൈറസിന്റെ ഉത്ഭവം കണ്ടുപിടിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) രണ്ടാം ഘട്ട പഠനത്തിന് പിന്തുണയുമായി ഇന്ത്യ. അമേരിക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയും നിലപാട് പ്രഖ്യാപിച്ചത്.

7:49 (IST) 28 May 2021
കോവിഡ് -19 കേന്ദ്രത്തിന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് രാഹുൽ ഗാന്ധി

കൊറോണ വൈറസിന്റെ ആദ്യഘട്ട വ്യാപനത്തിൽ കേന്ദ്ര സർക്കാരിന് അതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്നും വൈറസിന്റെ വ്യാപന രീതിയെക്കുറിച്ച് ഇപ്പോഴും ഒരു ഗ്രാഹ്യവും ഇല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതൊരു സ്ഥിര രോഗമല്ല, അത് എല്ലായ്പ്പോഴും മാറുന്നതും പരിവർത്തനം ചെയ്യുന്നതുമാണ്. കോവിഡ്-19 കേന്ദ്രത്തിന് ഇപ്പോഴും മനസിലായിട്ടില്ല. രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദികൾ കേന്ദ്രമാണെന്നും രാഹുൽ പറഞ്ഞു.

6:58 (IST) 28 May 2021
കോവിഡ് രൂക്ഷമായിരിക്കുന്ന സംസ്ഥാനങ്ങള്‍

കോവിഡ് രണ്ടാം തരംഗം തീവ്രമായി തുടരുന്ന സംസ്ഥാനങ്ങളുടെ പട്ടിക

6:41 (IST) 28 May 2021
രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നു

ഉത്തര്‍പ്രദേശില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ഇന്നലെ 3,278 പേര്‍ക്കാണ് രോഗം ബാധിച്ചത്. എപ്രില്‍ 24-ാം തിയതി പ്രതിദിന കേസുകള്‍ 38,055 ആയിരുന്നു. രോഗികളുടെ എണ്ണത്തില്‍ 81.26 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

6:24 (IST) 28 May 2021
നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണം

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തുടരുന്ന മേഖലകളില്‍ ജൂണ്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരണം. 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളിലാണ് ഇത് ബാധകം.

5:48 (IST) 28 May 2021
കോവാക്സിന്‍ രണ്ടാം ഡോസുകാര്‍ക്ക് മാത്രം

ഡല്‍ഹി സര്‍ക്കാരിന് ജൂണില്‍ ലഭിക്കുന്ന കോവാക്സിന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മാത്രമായിരിക്കും നല്‍കുക. അടുത്ത മാസം 91,960 ഡോസ് വാക്സിനായിരിക്കും തലസ്ഥാനത്തിന് ലഭ്യമാകുക. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ കുത്തിവയ്പ്പ് എടുക്കാനുള്ള കാലാവധി ഉറപ്പാക്കാനാണ് നടപടിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.

5:15 (IST) 28 May 2021
‍മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണം

രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിന് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നകടകള്‍ തുറക്കില്ല.

4:57 (IST) 28 May 2021
രോഗവ്യാപനം കൂടുതല്‍ തമിഴ്നാട്ടില്‍

തമിഴ്നാട്ടിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ഇന്നലെ മാത്രം 33,361 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണ നിരക്ക് 474 ആണ്. കര്‍ണാടകയില്‍ രോഗമുക്തരുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടി. 24,214 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 31,459 പേര്‍ ആശുപത്രി വിട്ടു. കേരളത്തില്‍ 24,196 പേര്‍ക്കും കോവിഡ് പിടിപെട്ടു.

4:44 (IST) 28 May 2021
ഫൈസര്‍ വാക്സിന്‍ ജൂലൈയോടെ ലഭ്യമായേക്കും: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഫൈസറിന്റെ എംആര്‍എന്‍എ വാക്സിന്‍ ജൂലൈയോടെ ലഭ്യമാക്കാമെന്ന് കമ്പനി സൂചന നല്‍കിയതായി ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ അറിയിച്ചു. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച ശേഷം ഗുരതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാലുള്ള നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രം പരിശോധിച്ച് വരികയാണെന്ന് ഡോ.വി.കെ.പോള്‍ പറഞ്ഞു.

https://malayalam.indianexpress.com/news/pfizer-covid-vaccine-doses-could-come-in-july-says-government-505903/

4:29 (IST) 28 May 2021
രാജ്യത്ത് 1.86 ലക്ഷം പുതിയ കേസുകള്‍; 3,660 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,660 മരണമാണ് കോവിഡ് മൂലം സംഭവിച്ചത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 23.43 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates may 28

Next Story
ഫൈസര്‍ വാക്സിന്‍ ജൂലൈയോടെ ലഭ്യമായേക്കും: കേന്ദ്ര സര്‍ക്കാര്‍Pfizer, Covid Vaccine
The moderation of comments is automated and not cleared manually by malayalam.indianexpress.com
X