Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

Coronavirus India Highlights: സംസ്ഥാനങ്ങള്‍ക്ക് 11 ലക്ഷം വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Kerala Coronavirus (Covid-19) News Highlights: 22 കോടിയിലധികം വാക്സിന്‍ ഡോസാണ് സൗജന്യമായും അല്ലാതെയും സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത്

covid, covid vaccine, ie malayalam

Coronavirus India Highlights: ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ പക്കൽ 1.84 കോടിയിലധികം വാക്സിനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്നു ദിവസത്തിനുളളിൽ 11 ലക്ഷം വാക്സിന്‍ കൂടി ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 22 കോടിയിലധികം വാക്സിന്‍ ഡോസാണ് സൗജന്യമായും അല്ലാതെയും സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത്. 20.17 കോടി ഡോസ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. പാഴാക്കിയ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്.

കുട്ടികൾക്ക് കുത്തിവയ്പ് നൽകാൻ എത്രയും വേഗം ഫൈസർ കോവിഡ് വാക്സിൻ വാങ്ങണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനി വാക്സിന് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയ സാഹചര്യത്തിലാണ് കേജ്‌രിവാളിന്റെ പ്രതികരണം. 12 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ അനുയോജ്യമാണെന്ന് ഫൈസര്‍ അറിയിച്ചു.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടു ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.11 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,847 മരണവും സംഭവിച്ചു. തമിഴ്നാട്ടിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. 33,764 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

രോഗവ്യാപനം രൂക്ഷമായി നിലനിന്നിരുന്ന മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ് മരണനിരക്ക് കുറയുന്നു. 34 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഏപ്രില്‍ പതിമൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. 1362 പേര്‍ക്കൂടെ രോഗം ബാധിച്ചു. ഇതോടെ മുംബൈയിലെ ആകെ കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നു.

മുംബൈയിലെ ധാരവിയിലും ആശ്വാസത്തിന്റെ ദിനങ്ങളാണ്. രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച പ്രദേശത്ത് മൂന്ന് കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 11 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതുവരെ പ്രദേശത്ത് 6,798 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 36 ശതമാനവും കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായാണ്.

അതേസമയം, പഞ്ചാബില്‍ പ്രതിദിന കേസുകളില്‍ കുറവുണ്ടെങ്കിലും മരണസംഖ്യ ഉയരുകയാണ്. 4,124 പോസിറ്റീവ് കേസുകളും, 186 മരണവും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.44 ശതമാനമായി കുറഞ്ഞു. എന്നാല്‍ സ്ഥിരീകരിക്കുന്ന കേസുകളും മരണവും പരിഗണിക്കുമ്പോള്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് സംസ്ഥാനത്ത്. 2.5 ശതമാനം.

Live Updates
2:04 (IST) 27 May 2021
ട്രിപ്പിൾ ലോക്ക്ഡൗൺ ഫലപ്രദം, മലപ്പുറത്ത് രോഗികൾ കുറയുന്നു

ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് ടിപിആറിൽ കുറവ്. ജില്ലയിൽ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനമാണ്. 25045 പരിശോധനകൾ നടത്തിയപ്പോൾ 4212 പേരാണ് ഇന്ന് പോസിറ്റീവായത്. ഇന്നലെ മലപ്പുറത്തെ ടിപിആർ 21.62 ശതമാനമായിരുന്നു.

1:22 (IST) 27 May 2021
മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 8,188 പേർക്കെതിരെ കേസ്

സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് ഇന്ന് 8,188 പേർക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,776 പേർക്കെതിരെയാണ് കേസെടുത്തത്.

12:56 (IST) 27 May 2021
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24,166 പേർക്ക്; 181 മരണം

കേരളത്തിൽ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി.

11:55 (IST) 27 May 2021
ഇന്ത്യയിൽ രണ്ടാം തരംഗം സ്ഥിരത കൈവരിക്കുന്നത് ശ്രദ്ധയിലെന്ന് കേന്ദ്രം

ഇന്ത്യയിലെ കോവിഡ് രണ്ടാം ഘട്ട വ്യാപനം സ്ഥിരത കൈവരിക്കുന്നത് ശ്രദ്ധയിലെന്ന് കേന്ദ്രം. “രണ്ടാം തരംഗത്തിൽ നമ്മൾ താഴോട്ട് പോകുന്നത് ആശ്വാസം നൽകുന്നതാണ്. ഇത് നിലനിൽക്കുകയാണെങ്കിൽ സമയമാകുമ്പോൾ പതിയെ നിയന്ത്രണങ്ങളിൽ ഇളവു വരുത്താനാകും” നീതി അയോഗ് അംഗം വി.കെ പോൾ പറഞ്ഞു.

11:21 (IST) 27 May 2021
ഡൽഹിയിൽ പുതിയ 1,072 കേസുകൾ കൂടി, 117 മരണം

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,072 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,22,549 ആയി. 117 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണനിരക്ക് 23,812 ആയി.

10:43 (IST) 27 May 2021
പ്രതിദിനം ഒരു കോടി വാക്സിൻ നല്കാൻ നമ്മൾ സജ്ജമാകണം: വി.കെ പോൾ

“പ്രതിദിനം ഒരു കോടി വാക്സിൻ നല്കാൻ നാം സജ്ജമാകണം, കുറച്ചു ആഴ്ചകൾക്കുള്ളിൽ അത് സാധ്യമാകും, നമ്മൾ സജ്ജമാകണം. പ്രതിദിനം 43 ലക്ഷം ഡോസ് നമ്മൾ നൽകി. അടുത്ത മൂന്നാഴ്ചക്കുള്ളിൽ അത് 73 ലക്ഷമായി നമുക്ക് ഉയർത്തണം. അതിലേക്ക് എത്താനുള്ള ഒരു സംവിധാനം നാം ഉണ്ടാക്കണം” നീതി അയോഗ് അംഗം വി.കെ പോൾ പറഞ്ഞു.

10:15 (IST) 27 May 2021
ബ്ലാക്ക് ഫംഗസ് മരുന്ന് കോഴിക്കോട് എത്തി

ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള ആംഫോടെറിസിൻ ബി മരുന്നിന്റെ 50 വയലുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ മൂന്ന് ദിവസമായി മരുന്ന് ഇല്ലാത്ത അവസ്ഥയായിരുന്നു.

10:00 (IST) 27 May 2021
സംസ്ഥാനങ്ങൾക്ക് 11 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഉടൻ ലഭിക്കുമെന്ന് കേന്ദ്രം

രാജ്യത്ത് പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യുമ്പോഴും, 1.84 കോടി ഡോസ് വാക്സിൻ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനുളളിൽ 11 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ കൂടി സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

9:25 (IST) 27 May 2021
മഹാരാഷ്ട്രയില്‍ കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടത് 1,572 കുട്ടികള്‍ക്ക്

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ടത് മൂലം മഹാരാഷ്ട്രയില്‍ 15,72 കുട്ടികള്‍ അനാഥാരായി. 1,474 കുട്ടികളുടെ അച്ഛനമ്മമാരില്‍ ഒരാളെയും, 98 കുട്ടികള്‍ക്ക് രണ്ടും പേരെയും നഷ്ടമായി. സംസ്ഥാന വനിതാ ശിശുസംരക്ഷണ വകുപ്പാണ് കണക്കുകള്‍ പുറത്തു വിട്ടത്.

8:21 (IST) 27 May 2021
സംസ്ഥാനങ്ങള്‍ക്ക് 11 ലക്ഷം വാക്സിന്‍ ഉടന്‍ ലഭ്യമാകും: കേന്ദ്രം

1.84 കോടിയിലധികം വാക്സിന്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. വരു ദിവസങ്ങളില്‍ 11 ലക്ഷം വാക്സിന്‍ കൂടി ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു. 22.16 കോടി വാക്സിന്‍ ഡോസാണ് സൗജന്യമായും അല്ലാതെയും സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയിരിക്കുന്നത്. 20.17 കോടി ഡോസ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. പാഴാക്കിയ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്.

8:01 (IST) 27 May 2021
മിസോറാമില്‍ 207 പുതിയ കേസുകള്‍

മിസോറാമില്‍ 207 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11,143 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,963 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ശതമാനമാണ്.

7:47 (IST) 27 May 2021
ബി.1.617 വൈറസ് വകഭേദത്തെ പ്രതിരോധിക്കും, കുട്ടികൾക്കും ഫൈസർ വാക്സിൻ നൽകാമെന്ന് കമ്പനി

ന്യൂഡൽഹി: രാജ്യത്ത് കൂടുതലായി കാണുന്ന ബി.1.617 വൈറസ് വകഭേദത്തെ പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണ് ഫൈസർ വാക്സിനെന്ന് കമ്പനി. 12 വയസിനും അതിനു മുകളിലുളളവർക്കും വാക്സിൻ ഫലപ്രദമാണെന്നും 2മുതൽ 8 ഡിഗ്രി സെൽഷ്യസിൽ ഒരു മാസം വരെ വാക്സിൻ സൂക്ഷിക്കാമെന്നും കമ്പനി പറഞ്ഞു. തങ്ങളുടെ വാക്സിൻ രാജ്യത്ത് ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നൽകണമെന്നും യുഎസ് ഫാർമ ഭീമന്മാരായ ഫൈസർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

https://malayalam.indianexpress.com/news/pfizer-cites-all-clear-for-children-to-seek-faster-approval-505311/

7:16 (IST) 27 May 2021
കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും

കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് നീതി ആയോഗ് അധികൃതര്‍. ശാസ്ത്രജ്ഞരുടെ തീരുമാനങ്ങള്‍ക്ക് ശേഷമായിരിക്കും നടപടി.

6:47 (IST) 27 May 2021
അരുണാചലില്‍ 374 പേര്‍ക്ക് കോവിഡ്

അരുണാചല്‍ പ്രദേശില്‍ 374 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 25,376 ആയി ഉയര്‍ന്നു. മൂന്ന് മരണമാണ് വൈറസ് ബാധ മൂലം സംസ്ഥാനത്തുണ്ടായത്. ആകെ മരണ സംഖ്യ 107 ആണ്.

6:23 (IST) 27 May 2021
കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ എത്രയും വേഗം ഫൈസർ വാക്സിൻ വാങ്ങണം: കെജ്രിവാൾ

കുട്ടികൾക്ക് കുത്തിവയ്പ് നൽകാൻ എത്രയും വേഗം ഫൈസർ കോവിഡ് വാക്സിൻ വാങ്ങണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനി വാക്സിന് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. 12 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ അനുയോജ്യമാണെന്ന് ഫൈസര്‍ അറിയിച്ചു.

6:01 (IST) 27 May 2021
സര്‍ക്കാര്‍ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി

സര്‍ക്കാര്‍ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ. റേഷൻ കടകളിലാണ് വിവരം അറിയിക്കേണ്ടത് . ഇത്തരക്കാര്‍ക്ക് പിൻമാറാൻ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ബിപിഎൽ റേഷൻ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നൽകാൻ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയിൽ തലസ്ഥാന വികസനം യാഥാർത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതൽ ജനകീയമാക്കും.കൊവിഡ് കാലത്തെ വിലവര്‍ധന പിടിച്ച് നിര്‍ത്താൻ സര്‍ക്കാര്‍ തലത്തിൽ നടപടി ഉണ്ടാകും. മാസ്ക് ഉൾപടെയുള്ള പ്രതിരോധ സാമഗ്രികൾക്ക് അമിത വില ഈടാക്കിയാൽ കർശന നടപടിയെടുക്കും. ലീഗൽ മെട്രോളജി പരിശോധന ഊർജ്ജിതമാക്കും

5:34 (IST) 27 May 2021
ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം നിലവില്‍ 53 രാജ്യങ്ങളില്‍ വ്യാപിച്ചു: ലോകാരോഗ്യ സംഘടന

ബി.1.617 കോവിഡ് വകഭേദം ലോകത്ത് ആദ്യമായി കണ്ടെത്തിയത് ഇന്ത്യയില്‍ ആണെന്നും നിലവില്‍ വൈറസ് 53 രാജ്യങ്ങളില്‍ വ്യാപിച്ചതായും ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഏഴ് ദിവസത്തിനെട ഇന്ത്യയില്‍ കേസുകളുടെ എണ്ണത്തില്‍ 23 ശതമാനം കുറവുണ്ടായി. പക്ഷെ ഇപ്പോഴും രോഗവ്യാപനത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍.

5:15 (IST) 27 May 2021
മലപ്പുറത്ത് രോഗവ്യാപനം കുറയുന്നു

ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 4,751 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.62 ശതമാനത്തിലെത്തി. ചൊവ്വാഴ്ച ഇത് 26.57 ശതമാനമായിരുന്നു. ഹോം ക്വാറന്‍റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.

4:58 (IST) 27 May 2021
കോഴിക്കോട്ട് രോഗികളുടെ എണ്ണം കുറയുന്നു, ടിപിആര്‍ താഴേക്ക്

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍ ആണ് ഇത്. ഏപ്രില്‍ 13ന് ആയിരുന്നു 15ന് താഴെ ടി.പി.ആര്‍ മുന്‍പ് ഉണ്ടായിരുന്നത്. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 23,012 ആയി കുറഞ്ഞു. ഇതുവരെ 912 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിവാര ടി.പി. ആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്ത് കടലുണ്ടിയാണ്, 32 ശതമാനം. ചങ്ങരോത്ത്, (അഞ്ച്), കൂരാച്ചുണ്ട് (ആറ്) പഞ്ചായത്തുകളിലാണ് ടിപിആര്‍ ഏറ്റവും കുറവ്.

4:51 (IST) 27 May 2021
ആന്‍ഡമാനില്‍ രണ്ട് കോവിഡ് മരണം

ആന്‍ഡമാന്‍ നിക്കോബാറില്‍ 23 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ദ്വീപില്‍ ആകെ സ്ഥിരീകരിച്ച കേസുകള്‍ 6,901 ആയി ഉയര്‍ന്നു. രണ്ട് മരണവും സംഭവിച്ചു. മരണ സംഖ്യ 108 ആയി ഉയര്‍ന്നിട്ടുണ്ട്. 29 പേരാണ് രോഗമുക്തി നേടിയത്.

4:34 (IST) 27 May 2021
മലപ്പുറത്ത് രേഖകള്‍ ഇല്ലാതെ പുറത്തിറങ്ങിയാല്‍ കോവിഡ് പരിശോധന

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിട്ട് രണ്ടാഴ്ചയോട് അടുക്കുമ്പോളും രോഗവ്യാപനം കുറയാത്ത് മലപ്പുറം ജില്ലയില്‍ കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങള്‍ ലംഘിച്ച് മതിയായ രേഖകള്‍ ഇല്ലാതെ പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധയക്ക് വിധേയമാക്കും.

4:17 (IST) 27 May 2021
രാജ്യത്ത് 2.11 ലക്ഷം പുതിയ കേസുകള്‍; 3847 കോവിഡ് മരണം

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടു ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.11 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,847 മരണവും സംഭവിച്ചു. തമിഴ്നാട്ടിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. 33,764 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

Web Title: Covid india coronavirus kerala live updates may 27

Next Story
സൂപ്പർ മൂണും പൂർണ ചന്ദ്രഗ്രഹണവും; ചിത്രങ്ങൾ കാണാംlunar eclipse, lunar eclipse 2021, supermoon, supermoon 2021 date, total lunar eclipse blood moon, chandra grahan, total lunar eclipse blood moon 2021, total lunar eclipse 2021 date, lunar eclipse may 2021, lunar eclipse in india, lunar eclipse 2021 india date and time, ചന്ദ്രഗ്രഹണം, സൂപ്പർ മൂൺ, malayalam news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com