Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

Coronavirus India Highlights: ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ, രണ്ടു മാസത്തിനു ശേഷം ആദ്യം

Kerala Coronavirus (Covid-19) News Highlights: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.08 ലക്ഷം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പ്രതിദിന മരണനിരക്ക് വീണ്ടും നാലായിരം കടന്നു

Delhi, Delhi Lockdown, Delhi Covid, Delhi Covid Updates, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

Coronavirus India Highlights: ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 1.93%. ഏകദേശം രണ്ടു മാസത്തിന് ശേഷം ആദ്യമായാണ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ താഴെ എത്തുന്നത്. മാർച്ച് 27നാണ് ഡൽഹിയിൽ അവസാനമായി രണ്ട് ശതമാനത്തിൽ താഴെ ടിപിആർ രേഖപ്പെടുത്തിയത്. ഇന്ന് ഡൽഹിയിൽ പുതിയ 1,491 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 130 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.

അതിനിടെ, മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇതുപോലൊരു മഹമാരി കണ്ടിട്ടില്ല. രോഗം ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.08 ലക്ഷം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പ്രതിദിന മരണനിരക്ക് വീണ്ടും നാലായിരം കടന്നു. 4,157 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. 22.17 ലക്ഷം പരിശോധനകളാണ് വിവിധ സംസ്ഥാനങ്ങളിലായി നടന്നത്. ഇത് ഏറ്റവും ഉയര്‍ന്ന പരിശോധനാ നിരക്കാണ്.

വാക്സിന്‍ പാഴാക്കുന്നത് ഒരു ശതമാനത്തില്‍ താഴെയെത്തിക്കാന്‍ സംസ്ഥാനങ്ങളോട് വീണ്ടും കേന്ദ്രം നിര്‍ദേശിച്ചു. ഝാര്‍ഖണ്ഡില്‍ വിതരണം നടത്തുന്നതില് 37.3 ശതമാനവും പാഴാവുകയാണ്. ഛത്തിസ്ഗഢ് (30.2%), , തമിഴ്നാട് (15.5%), ജമ്മു കശ്മീര്‍ (10.8%), മധ്യ പ്രദേശ് (10.7%) എന്നിവിടങ്ങളിലും വാക്സിന്‍ ഉപയോഗത്തില്‍ വീഴ്ചയുണ്ട്. ദേശിയ ശരാശരി 6.3 ശതമാനമായിരിക്കെ ആണ് വലിയ രീതിയില്‍ അനാസ്ഥ.

രാജ്യത്ത് വാക്സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ആശ്വാസമായി അമേരിക്കന്‍ നിര്‍മാതാക്കളായ മോഡേണയും ഫൈസറും. ഒറ്റ ഡോസ് വാക്സിന്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുകയാണ് മോഡേണ. ഇതുമായി ബന്ധപ്പെട്ട് സിപ്ല അടക്കമുള്ള കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു. ഫൈസര്‍ അഞ്ച് കോടി വാക്സിന്‍ ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുകയാണ്.

Live Updates
2:42 (IST) 26 May 2021
പ്രതിദിന രോഗമുക്തരുടെ എണ്ണം കൂടുന്നു; പൂര്‍ണമായി ആശ്വസിക്കാവുന്ന നിലയായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവുവരുന്നതായിട്ടാണ് ഇന്നു ചേര്‍ന്ന അവലോകന യോഗത്തിന്റെ വിലയിരുത്തലെങ്കിലും പൂര്‍ണമായി ആശ്വസിക്കാവുന്ന നിലയായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗമുക്തരുടെ എണ്ണം രോഗികളാകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1:58 (IST) 26 May 2021
കേരളത്തിന്റെ വാക്സിൻ മുൻഗണന പട്ടികയിൽ കൂടുതൽ പേർ

കേരളത്തിന്റെ വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തും. മുഖ്യമന്ത്രി പറഞ്ഞു

1:22 (IST) 26 May 2021
സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് 8823 കേസുകൾ രജിസ്റ്റർ ചെയ്തു

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ മാസ്ക് ധരിക്കാത്തതിന് 8823 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5636 പേർക്കെതിരെയും കേസെടുത്തു.

12:53 (IST) 26 May 2021
കേരളത്തില്‍ ഇന്ന് 29,803 പുതിയ രോഗികൾ

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി.

12:16 (IST) 26 May 2021
രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചത് 11,717 പേർക്ക്

രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് അഥവ മ്യൂക്കർമൈക്കോസിസ് രോഗം ബാധിച്ചത് 11,717 പേർക്ക് എന്ന് കേന്ദ്ര സർക്കാർ. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് സംസ്ഥനങ്ങളിലാണ് ഇതുവരെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും രണ്ടായിരത്തിൽ അധികം പേർക്ക് ഇതുവരെ രോഗം ബാധിച്ചു.

11:28 (IST) 26 May 2021
മൂന്നാം തരംഗം കുട്ടികളെ മാത്രമേ ബാധിക്കൂ എന്നതിന് തെളിവുകൾ ഒന്നുമില്ല: അനിൽ വിജ്

കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ മാത്രമേ ബാധിക്കൂ എന്നതിന് തെളിവുകൾ ഒന്നുമില്ലെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ്. എന്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം തരംഗം വരുമെന്നും അത് കുട്ടികളെ ബാധിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. അത്തരത്തിലുള്ള തെളിവുകൾ ഒന്നുമില്ലെന്നും, എന്തായാലും തങ്ങൾ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

10:51 (IST) 26 May 2021
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൂടുതൽ ആംഫോടെറിസിൻ ബി മരുന്ന് വിതരണം ചെയ്‌തെന്ന് കേന്ദ്രം

ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി മരുന്ന് 29,950 വയലുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയെന്ന് കേന്ദ്രം.

10:08 (IST) 26 May 2021
ഡൽഹിയിൽ പുതിയ 1,491കേസുകൾ, ടിപിആർ രണ്ടിൽ 2% താഴെ

ഡൽഹിയിൽ പുതിയ 1,491കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 130 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെയാണ്.

9:28 (IST) 26 May 2021
24 മണിക്കൂറിനിടെ 969 ടണ്‍ ഓക്സിജന്‍ എത്തിച്ച് റെയില്‍വെ

പ്രതികൂല കാലാവസ്ഥയേയും മറികടന്ന് 12 ട്രയിനുകളിലായി 969 ടണ്‍ ദ്രാവക ഓക്സിജന്‍ ആറ് സംസ്ഥാനങ്ങളില്‍ എത്തിച്ച് റെയില്‍വെ. മൂന്ന് ട്രെയിനുകള്‍ തമിഴ്നാട്ടിലും, ആന്ധ്ര പ്രദേശില്‍ നാലും, ഡല്‍ഹി, മധ്യ പ്രദേശ്, ഉത്തര്‍ പ്രദേശ്, അസം, കേരള എന്നീ സംസ്ഥാനങ്ങളില്‍ ഓരോന്ന് വീതവും എത്തി.

9:16 (IST) 26 May 2021
ബ്ലാക്ക് ഫംഗസ് മരുന്ന് സംസ്ഥാനത്ത് എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരം. സർക്കാരിന്റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.

8:41 (IST) 26 May 2021
ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്.

8:26 (IST) 26 May 2021
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫൊട്ടോ: വിമര്‍ശനവുമായി പ്രിയങ്ക

കോവിഡ് വാക്സിന്‍ ക്ഷാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ ചിത്രം വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വക്കുന്നത് അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കാനാണെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ മുന്‍ഗണന അതിനാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

7:57 (IST) 26 May 2021
ഡല്‍ഹിക്ക് വാക്സിന്‍ നല്‍കാമെന്ന് സ്പുട്നിക് നിര്‍മാതാക്കള്‍ അറിയിച്ചു: കേജ്രിവാള്‍

റഷ്യൻ കോവിഡ് പ്രതിരോധ വാക്സിൻ ഡല്‍ഹിക്ക് നൽകാൻ സ്പുട്നിക് നിര്‍മാതാക്കള്‍ സമ്മതിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. എന്നാൽ ഇതിന്റെ അളവ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

7:35 (IST) 26 May 2021
പ്രതിവര്‍ഷം 200 കോടി വാക്സിന്‍

വോക്കാര്‍ദ് പ്രതിവര്‍ഷം 200 കോടി വാക്സിന്‍ ഉത്പാദിപ്പാക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. 2022 ഫെബ്രുവരിയോടെ 50 കോടി വാക്സിന്‍ തയാറാക്കുമെന്നും വാക്ദാനം നല്‍കിയിട്ടുണ്ട്. മേയ് ആദ്യം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കാന്‍ ശേഷിയുള്ള കമ്പനികളെ കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

7:05 (IST) 26 May 2021
ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് 3,500 രൂപ നല്‍കും

ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് ആശ്വാസമായി പുതുച്ചേരി സര്‍ക്കാരിന്റെ നടപടി. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3,500 രൂപ വീതം ലഭിക്കും. 3.5 ലക്ഷം പേര്‍ക്കായി 105 രൂപയാണ് വിതരണം ചെയ്യുന്നത്.

6:42 (IST) 26 May 2021
ഡല്‍ഹിയില്‍ 600 ബ്ലാക്ക് ഫംഗസ് രോഗികള്‍

ഡല്‍ഹിയില്‍ ഇതുവരെ 600 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. മേയ് 23-ാം തിയതി മാത്രം 200 കേസുകളും, 24,25 തിയതികളില്‍ നൂറില്‍ താഴെ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

6:30 (IST) 26 May 2021
കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍ പൊലീസ്

കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്താന്‍ എല്ലാ ജില്ലകളിലും സ്‌പെഷല്‍ ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.

6:25 (IST) 26 May 2021
മിസോറാമില്‍ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന

മിസോറാമില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. 317 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതില്‍ 60 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 10,937 ആയി ഉയര്‍ന്നു.

6:15 (IST) 26 May 2021
വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍

രാജ്യത്ത് വാക്സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ആശ്വാസമായി അമേരിക്കന്‍ നിര്‍മാതാക്കളായ മോഡേണയും ഫൈസറും. ഒറ്റ ഡോസ് വാക്സിന്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുകയാണ് മോഡേണ. ഇതുമായി ബന്ധപ്പെട്ട് സിപ്ല അടക്കമുള്ള കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു. ഫൈസര്‍ അഞ്ച് കോടി വാക്സിന്‍ ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുകയാണ്.

5:53 (IST) 26 May 2021
കോവിഡ് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി: പ്രധാനമന്ത്രി

കോവിഡ് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഇതുപോലൊരു മഹമാരി കണ്ടിട്ടില്ല എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗം ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.

5:28 (IST) 26 May 2021
വാക്സിന്‍ പാഴാക്കരുതെന്ന് കേന്ദ്രം

വാക്സിന്‍ പാഴാക്കുന്നത് ഒരു ശതമാനത്തില്‍ താഴെയെത്തിക്കാന്‍ സംസ്ഥാനങ്ങളോട് വീണ്ടും കേന്ദ്രം നിര്‍ദേശിച്ചു. ഝാര്‍ഖണ്ഡില്‍ വിതരണം നടത്തുന്നതില് 37.3 ശതമാനവും പാഴാവുകയാണ്. ഛത്തിസ്ഗഢ് (30.2%), , തമിഴ്നാട് (15.5%), ജമ്മു കശ്മീര്‍ (10.8%), മധ്യ പ്രദേശ് (10.7%) എന്നിവിടങ്ങളിലും വാക്സിന്‍ ഉപയോഗത്തില്‍ വീഴ്ചയുണ്ട്. ദേശിയ ശരാശരി 6.3 ശതമാനമായിരിക്കെ ആണ് വലിയ രീതിയില്‍ അനാസ്ഥ.

5:02 (IST) 26 May 2021
മാതാപിതാക്കളെ മഹാമാരി കവര്‍ന്നു; അനാഥരായത് 577 കുട്ടികള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിന്റെ തീവ്രത കൈവരിച്ച് ശമിക്കുമ്പോള്‍ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വസ്തുതയുണ്ട്. രണ്ടാം തരംഗത്തിന്റെ 55 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 577 കുട്ടികളാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായത്. കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

https://malayalam.indianexpress.com/news/577-children-orphaned-in-second-wave-of-pandemic-504739/

4:42 (IST) 26 May 2021
രാജ്യത്ത് 2.08 ലക്ഷം പുതിയ കേസുകള്‍; 4,157 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.08 ലക്ഷം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പ്രതിദിന മരണനിരക്ക് വീണ്ട് നാലായിരം കടന്നു. 4,157 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. 22.17 ലക്ഷം പരിശോധനകളാണ് വിവിധ സംസ്ഥാനങ്ങളിലായി നടന്നത്. ഇത് ഏറ്റവും ഉയര്‍ന്ന പരിശോധനാ നിരക്കാണ്.

Web Title: Covid india coronavirus kerala live updates may 26

Next Story
മാതാപിതാക്കളെ മഹാമാരി കവര്‍ന്നു; അനാഥരായത് 577 കുട്ടികള്‍Covid 19, Covid Children
The moderation of comments is automated and not cleared manually by malayalam.indianexpress.com