Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

Coronavirus India Highlights: കോവാക്സിൻ: ഡബ്ലുഎച്ച്ഒ അനുമതി ഏതാനും മാസത്തിനുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക്

Kerala Coronavirus (Covid-19) Newss: യു‌എസ്‌എ, ബ്രസീൽ, ഹംഗറി എന്നിവയുൾപ്പെടെ 60 ലധികം രാജ്യങ്ങളിൽ കോവാക്‌സിനുള്ള അംഗീകാരത്തിനായുള്ള നടപടികൾ തുടരുകയാണെന്ന് കമ്പനി അറിയിച്ചു.

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covdi news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

Coronavirus India Highlights: ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിൽ ലോകാരോഗ്യ സംഘടന കോവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. യു‌എസ്‌എ, ബ്രസീൽ, ഹംഗറി എന്നിവയുൾപ്പെടെ 60 ലധികം രാജ്യങ്ങളിൽ കോവാക്‌സിനുള്ള അംഗീകാരത്തിനായുള്ള നടപടികൾ തുടരുകയാണെന്ന് കമ്പനി അറിയിച്ചു.

ഡൽഹിയിൽ 1,568 പുതിയ കോവിഡ് കേസുകൾ, 156 മരണം

ചൊവ്വാഴ്ച ഡൽഹിയിൽ 1,568 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 156 മരണങ്ങളും സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് നേരിയ 2.14 ശതമാനമായി കുറഞ്ഞുവെന്നും പ്രതിദിന ആരോഗ്യ ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ പ്രതിദിന രോഗബാധ തുടർച്ചയായ മൂന്നാം ദിവസമാണ് രണ്ടായിരത്തിൽ താഴെ രേഖപ്പെടുത്തുന്നത്.

രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു; ഏഴ് ആഴ്ചയ്ക്കുള്ളിൽ 1.4 ലക്ഷം

കോവിഡ് -19 മൂലമുള്ള രാജ്യത്തെ മരണസംഖ്യ മൂന്ന് ലക്ഷം കവിഞ്ഞു.  ഇതിൽ പകുതിയും, ഒന്നര ലക്ഷത്തോളം മരണം  സംഭവിച്ചത് ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷമാണ്. അതായത്  രണ്ടാം തരംഗത്തിൽ വളരെ ചെറിയ കാലയളവിനുള്ളിൽ.  മാർച്ചിന് ശേഷമുള്ള ഏഴ് ആഴ്ചകളിലാണ് മരണനിരക്ക് കുത്തനെ ഉയർന്നത്  1.4 ലക്ഷത്തിലധികം മരണങ്ങൾ ഈ ഏഴ് ആഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു.

കോവിഡ് മൂലം കൂടുതൽ ആളുകൾ മരിച്ച  ലോകത്തിലെ മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. അമേരിക്കയാണ് മരണനിരക്കിൽ ആദ്യം. 5.84 ലക്ഷത്തിലധികം മരണമാണ് അവിടെ സംഭവിച്ചത്. 4.48 ലക്ഷം മരണമുണ്ടായ ബ്രസീലാണ് തൊട്ടുപിന്നിൽ.  

അമേരിക്കയിൽ ട്രംപ് ഭരണകൂടവും ബ്രസീലിൽ ബോൾസനാരോ ഭരണകൂടവും സ്വീകരിച്ച നടപടികളാണ് ആദ്യ തരംഗത്തിൽ തന്നെ കോവിഡ് വ്യാപനവും മരണനിരക്കൂം ഈ രാജ്യങ്ങളിൽ വർധിക്കാൻ കാരണമായതെന്ന വിമർശനം ഉയർന്നിരുന്നു. ഇന്ത്യയിലും നരേന്ദ്രമോദി സർക്കാരിന് സംഭവിച്ച വീഴ്ചയാണ് മരണനിരക്ക് ഉയർന്നതിന് കാരണമെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ലോകത്തൊട്ടാകെ  സ്ഥിരീകരിച്ച കോവിഡ് 19 കേസുകളിൽ 16 ശതമാനവും കോവിഡ് മരണങ്ങളിൽ ഒമ്പത്  ശതമാനവും നിലവിൽ  ഇന്ത്യയിലാണ് . 

അതിനിടെ, രാജ്യത്ത് കോവിഡ് കേസുകളില്‍ ഏപ്രില്‍ 14 ന് ശേഷം ആദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ രേഖപ്പെടുത്തി. 1.96 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മരണനിരക്കിലും സമാനമായ ഇടിവ് സംഭവിച്ചു. 3,511 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്.

അടിയന്തരമായി വാക്സിന്‍ ഇറക്കുമതി ചെയ്യാനും വിതരണം നടത്താനും കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ രംഗത്തെത്തി. നിര്‍മാണ കമ്പനികള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് വിതരണം നടത്തില്ല എന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി. സമ്മര്‍ദം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ച വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ അമേരിക്കയിലേക്ക് തിരിച്ച അദ്ദേഹം യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്തണി ബ്ലിങ്കണുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1.80 കോടി വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പക്കലുണ്ട്. അടുത്ത മൂന്ന് ദിവസം 48 ലക്ഷം വാക്സിന്‍ കൂടി വിതരണം നടത്തുമെന്നും കേന്ദ്രം അറിയിച്ചു. 21.80 കോടി വാക്സിനാണ് സൗജന്യമായും അല്ലാതെയും സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Live Updates
1:29 (IST) 25 May 2021
ആന്ധ്രയിൽ 15,284 പേർക്ക് കോവിഡ്

ആന്ധ്രാ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,284 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 20,917 പേർ രോഗമുക്തി നേടി. 106 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

12:55 (IST) 25 May 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: 29,803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 177 മരണം

12:14 (IST) 25 May 2021
ഡൽഹിയിൽ 1,568 പുതിയ കോവിഡ് കേസുകൾ, 156 മരണം

ചൊവ്വാഴ്ച ഡൽഹിയിൽ 1,568 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 156 മരണങ്ങളും സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് നേരിയ 2.14 ശതമാനമായി കുറഞ്ഞുവെന്നും പ്രതിദിന ആരോഗ്യ ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹിയിൽ പ്രതിദിന രോഗബാധ തുടർച്ചയായ മൂന്നാം ദിവസമാണ് രണ്ടായിരത്തിൽ താഴെ രേഖപ്പെടുത്തുന്നത്.

10:47 (IST) 25 May 2021
മഹാരാഷ്ട്രയിൽ 18 ജില്ലകളിൽ കോവിഡ് രോഗികൾക്ക് ഹോം ഐസൊലേഷൻ തുടരാനാവില്ല

മഹാരാഷ്ട്രയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 18 ജില്ലകളിലെ കോവിഡ് രോഗികൾ ഹോം ഐസൊലേഷനിൽ കഴിയുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി. പകരം ഇവരെ ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറ്റാനാണ് നിർദേശിച്ചത്.

10:45 (IST) 25 May 2021
രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു; ഏഴ് ആഴ്ചയ്ക്കുള്ളിൽ 1.4 ലക്ഷം

കോവിഡ് -19 മൂലമുള്ള രാജ്യത്തെ മരണസംഖ്യ മൂന്ന് ലക്ഷം കവിഞ്ഞു.  ഇതിൽ പകുതിയും, ഒന്നരല ലക്ഷത്തോളം മരണം  സംഭവിച്ചത് ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷമാണ്. അതായത്  രണ്ടാം തരംഗത്തിൽ വളരെ ചെറിയ കാലയളവിനുള്ളിൽ.  മാർച്ചിന് ശേഷമുള്ള ഏഴ് ആഴ്ചകളിലാണ് മരണനിരക്ക് കുത്തനെ ഉയർന്നത്  1.4 ലക്ഷത്തിലധികം മരണങ്ങൾ ഈ ഏഴ് ആഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു.

9:57 (IST) 25 May 2021
കോവാക്സിൻ അടിയന്തര ഉപയോഗം: ‘കൂടുതൽ വിവരങ്ങൾ’ വേണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് -19 നായുള്ള അടിയന്തര ഉപയോഗത്തിനുള്ള പട്ടികയിൽ കോവാക്സിനെയും ഉൾപ്പെടുത്തണമെങ്കിൽ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽനിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഈ വിഷയത്തിൽ ഭാരത് ബയോടെക് ഏപ്രിൽ 19ന് താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു. ഇതിനായി കൂടുതൽ വിവരങ്ങൾ കമ്പനി ലഭ്യമാക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ വെബ്സൈറ്റിൽ പറയുന്നു.

9:11 (IST) 25 May 2021
കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ശ്രമം

കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ശ്രമമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. വാക്സിന്റെ ലഭ്യത ഉറപ്പാക്കാനായി വിവിധ തലത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

8:43 (IST) 25 May 2021
കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ഛനും അമ്മയും മരണപ്പെട്ടു, കുട്ടികൾ അത്തരമൊരു അവസ്ഥയിൽ വല്ലാത്ത അനിശ്ചിതത്വത്തിലാകും. അത്തരം കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടിയെടുക്കും. എന്തൊക്കെ നടപടിയാണ് സ്വീകരിക്കുകയെന്ന് പരിശോധനയിലൂടെ തീരുമാനിക്കാമെന്നാണ് ധാരണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

8:06 (IST) 25 May 2021
സ്പുട്നിക് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ സംസ്ഥാനങ്ങള്‍

വാക്സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ റഷ്യന്‍ വാക്സിന്‍ നിര്‍മാണ കമ്പനികളെ സമീപിച്ചു. റഷ്യന്‍ ഔദ്യഗിക വ‍ൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

7:31 (IST) 25 May 2021
മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഗുരുതരാവസ്ഥയില്‍

കോവിഡ് ബാധിച്ച മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചര്‍ജീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21-ാം തിയതി കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് ഗുരുതരമാവുകയാണ്.

7:14 (IST) 25 May 2021
ആഗോള തലത്തില്‍ ഒന്‍പത് ശതമാനം കോവിഡ് മരണം ഇന്ത്യയില്‍

രാജ്യത്തെ ആകെ മരണസംഖ്യയുടെ 50 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് രണ്ടാം തരംഗത്തിന്റെ ആരംഭത്തിന് ശേഷമാണ്. മാര്‍ച്ചിന് ശേഷമുള്ള ഏഴ് ആഴ്ചകളിലായി 1.4 ലക്ഷം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. ആഗോളതലത്തില്‍ 16 ശതമാനം കേസുകളും ഇന്ത്യയിലാണ്. മരണസംഖ്യയില്‍ ഒന്‍പത് ശതമാനവും.

6:40 (IST) 25 May 2021
വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് .

ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്‌സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

6:23 (IST) 25 May 2021
19,000 വയാല്‍ ബ്ലാക്ക് ഫംഗസ് മരുന്നുകള്‍ സംസ്ഥാനങ്ങള്‍ നല്‍കി

ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ 19,420 വയാല്‍ ആംഫോട്ടെറിസിന്‍-ബി മരുന്നുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍.

5:38 (IST) 25 May 2021
പൂനയില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസ്

മഹാരാഷ്ട്രയിലെ പൂനയില്‍ 574 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25 മരണമാണ് രോഗബാധയെ തുടര്‍ന്ന് സംഭവിച്ചത്.

5:15 (IST) 25 May 2021
അടിയന്തരമായി വാക്സിന്‍ ഇറക്കുമതി ചെയ്യണം; കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: അടിയന്തരമായി വാക്സിന്‍ ഇറക്കുമതി ചെയ്യാനും വിതരണം നടത്താനും കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. നിര്‍മാണ കമ്പനികള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് വിതരണം നടത്തില്ല എന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി. സമ്മര്‍ദം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ച വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ അമേരിക്കയിലേക്ക് തിരിച്ച അദ്ദേഹം യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്തണി ബ്ലിങ്കണുമായി കൂടിക്കാഴ്ച നടത്തി.

5:04 (IST) 25 May 2021
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പത്താം ദിവസം; രോഗവ്യാപനം കുറയാതെ മലപ്പുറം

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറം ജില്ലയില്‍ നിലവില്‍ വന്നിട്ട് ഇന്ന് പത്താം ദിവസം. രോഗവ്യാപനത്തിലൊ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലോ നിയന്ത്രണങ്ങളുടെ ഫലം കാണാനില്ല. സംസ്ഥാനത്തിന്റെ പ്രധാന ആശങ്കയായി തുടരുകയാണ് ജില്ലയിലെ കോവിഡ് കേസുകള്‍. ഒരു ഘട്ടത്തില്‍ 40 കടന്ന ടിപിആര്‍ 27 ലേക്ക് എത്തി എന്നത് മാത്രമാണ് ആശ്വാസം. സംസ്ഥാന ശരാശരിയേക്കാള്‍ ഏഴ് ശതമാനം അധികമാണിത്.

4:32 (IST) 25 May 2021
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ്. ഏപ്രില്‍ 14 ന് ശേഷം ആദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ രേഖപ്പെടുത്തി. 1.96 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മരണനിരക്കിലും സമാനമായ ഇടിവ് സംഭവിച്ചു. 3,511 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്.

Web Title: Covid india coronavirus kerala live updates may 25

Next Story
അടിയന്തരമായി വാക്സിൻ ഇറക്കുമതി ചെയ്യണം; കേന്ദ്ര സർക്കാരിനോട് സംസ്ഥാനങ്ങൾCovid 19, Vaccination
The moderation of comments is automated and not cleared manually by malayalam.indianexpress.com