Coronavirus India Highlights: അടുത്ത മൂന്നു ദിവസത്തിനുളളിൽ സംസ്ഥാനങ്ങൾക്ക് 48 ലക്ഷം വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന് കേന്ദ്രം

Kerala Coronavirus (Covid-19) News : സൗജന്യമായാണ് നിലവിൽ കേന്ദ്രം വാക്സിൻ നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചു

covid, covid vaccine, ie malayalam

Coronavirus India Highlights: ന്യൂഡൽഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 1.80 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകളുണ്ടെന്നും അടുത്ത മൂന്നു ദിവസത്തിനുളളിൽ 48 ലക്ഷം വാക്സിൻ ഡോസുകൾ കൂടി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൗജന്യമായാണ് നിലവിൽ കേന്ദ്രം വാക്സിൻ നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ നീട്ടി. ജൂണ്‍ ഒന്ന് വരെ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും. രാവിലെ 8 മുതല്‍ 11 വരെ അവശ്യ സാധനങ്ങള്‍ക്ക് വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം. ബിഹാറിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 കോവിഡ് മരണം സംഭവിച്ചു. ഇതോടെ ആകെ മരണനിരക്ക് മൂന്ന് ലക്ഷത്തിന് മുകളില്‍ എത്തി. ബ്രസീലിനും, അമേരിക്കയ്ക്കും ശേഷം മരണനിരക്ക് മൂന്ന് ലക്ഷം പിന്നിട്ട ആദ്യ രാജ്യമാണ് ഇന്ത്യ. 2.22 ലക്ഷം പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മോയിനുദീന്‍ സാംസ് കോവിഡ് ബാധിച്ച് മരിച്ചു. മേയ് മൂന്നിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മേയ് 19-ാം തിയതി കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില ഗുരുതരമായി. 58 വയസായിരുന്നു.

അതേസമയം, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം തയാറാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “ആദ്യ രണ്ട് തരംഗവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കേസുകള്‍ കുത്തനെ ഉയരുകയും ഓക്സിജന്‍ ക്ഷാമം ഉണ്ടാകുകയും ചെയ്തു,” യോഗി വ്യക്തമാക്കി.

രാജ്യതലസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ കോവാക്സിന്‍ സ്റ്റോക്ക് ഇല്ല എന്ന് എംഎല്‍എ അതിഷി വ്യക്തമാക്കി. പുതിയ സ്റ്റോക്ക് എത്തിയില്ല എങ്കില്‍ തിങ്കളാഴ്ചയ്ക്ക് ശേഷം വിതരണം മുടങ്ങുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Live Updates
2:02 (IST) 24 May 2021
ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ളാക് ഫംഗസ് രോഗവും

കോവിഡ് രോഗബാധ ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂകര്‍മൈകോസിസ് രോഗത്തെക്കൂടി ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More: ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ളാക് ഫംഗസ് രോഗവും

12:42 (IST) 24 May 2021
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം

12:41 (IST) 24 May 2021
സംസ്ഥാനത്ത് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി.

Read More: 196 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 17,821 പേര്‍ക്ക് കൂടി രോഗബാധ

12:21 (IST) 24 May 2021
വാക്സിൻ കേന്ദ്ര സർക്കാരുകൾക്കും സുപ്ര-ദേശീയ സംഘടനകൾക്കും മാത്രം

കേന്ദ്ര സർക്കാരുകൾക്കും സുപ്ര-ദേശീയ ഓർഗനൈസേഷനുകൾക്കും മാത്രമേ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുകയുള്ളൂവെന്ന് ഫൈസർ

11:56 (IST) 24 May 2021
കഴിഞ്ഞ 17 ദിവസങ്ങളായി കോവിഡ് കേസുകളിൽ കുറവുണ്ടെന്ന് കേന്ദ്രം

കഴിഞ്ഞ 17 ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകൾ തുടർച്ചയായി കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 15 ആവ്ചകളിൽ കോവിഡ് ടെസ്റ്റുകൾ 2.6 മടങ്ങ് വർധിച്ചതായും കേന്ദ്രം.

11:15 (IST) 24 May 2021
കോവിഡ് കാലത്ത് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിവിധ സംസ്ഥാനങ്ങളിലെത്തിച്ച് ഇന്ത്യൻ റെയിൽ‌വേ

വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) എത്തിച്ച് ആശ്വാസം പകർന്ന് ഇന്ത്യൻ റെയിൽ‌വേ. ഇതുവരെ 977 ലധികം ടാങ്കറുകളിലായി 16023 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ, ഇന്ത്യൻ റെയിൽ‌വേ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി എത്തിച്ചിട്ടുണ്ട്. 247 ഓക്സിജൻ എക്സ്പ്രസ്സുകളാണ് ഇതുവരെ യാത്ര പൂർത്തിയാക്കിയത്. ഓക്സിജൻ എക്സ്പ്രസ് ഇന്നലെ വിതരണം ചെയ്ത 1142 മെട്രിക് ടൺ ,ഓക്സിജൻ ദുരിതാശ്വാസത്തിന്റെ ഏറ്റവും ഉയർന്ന ഒറ്റ ദിവസം ലോഡാണ്. കേരളം (246 മെട്രിക് ടൺ) ഉൾപ്പെടെ 14 സംസ്ഥാനങ്ങളിൽ ഓക്സിജൻ എക്സ്പ്രസ്സുകളുടെ ഓക്സിജൻ ആശ്വാസം ഇതുവരെ എത്തി.

10:27 (IST) 24 May 2021
അടുത്ത മൂന്നു ദിവസത്തിനുളളിൽ സംസ്ഥാനങ്ങൾക്ക് 48 ലക്ഷം വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന് കേന്ദ്രം

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 1.80 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകളുണ്ടെന്നും അടുത്ത മൂന്നു ദിവസത്തിനുളളിൽ 48 ലക്ഷം വാക്സിൻ ഡോസുകൾ കൂടി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൗജന്യമായാണ് നിലവിൽ കേന്ദ്രം വാക്സിൻ നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചു.

10:09 (IST) 24 May 2021
2,000 ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന നൽകുമെന്ന് ബിസിസിഐ

10 ലിറ്റർ കപ്പാസിറ്റിയുളള 2,000 ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന നൽകുമെന്ന് ബിസിസിഐ അറിയിച്ചു

9:58 (IST) 24 May 2021
കേരളമുൾപ്പടെ 18 സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ്, 5424 കേസുകൾ: കേന്ദ്ര ആരോഗ്യ മന്ത്രി

രാജ്യത്ത് 5,424 പേർക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,556 പേർ കോവിഡ് സ്ഥിരീകരിച്ചവരാണെന്നും 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. Read More

9:32 (IST) 24 May 2021
ബീഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബീഹാറില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി. നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാര്‍ അറിയിച്ചു

9:00 (IST) 24 May 2021
കോവിഡിന് പിന്നാലെ പഞ്ചാബില്‍ ബ്ലാക്ക് ഫംഗസ്

പഞ്ചാബില്‍ ഇതുവരെ 100 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിന്ധു. മരുന്നുകളുടെ ക്ഷാമവും നേരിടുന്നതായി മന്ത്രി അറിയിച്ചു.

8:39 (IST) 24 May 2021
400 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു

വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നതോടെ 400 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇടച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പറഞ്ഞു. എന്നാല്‍ മതിയായ കോവാക്സിന്‍ ഇല്ലാത്തത് മൂലം 45 വയസിന് മുകളില്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപോരാളികള്‍ക്കുമുള്ള വാക്സിനേഷന്‍ പ്രക്രിയയും താത്കാലികമായി നിര്‍ത്തി വച്ചു

8:06 (IST) 24 May 2021
ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ നീട്ടി

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ നീട്ടി. ജൂണ്‍ ഒന്ന് വരെ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും. രാവിലെ 8 മുതല്‍ 11 വരെ അവശ്യ സാധനങ്ങള്‍ക്ക് വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം.

7:50 (IST) 24 May 2021
വാക്സിന്‍ നല്‍കാന്‍ വിസമ്മതിച്ചു

ഫൈസര്‍, മോഡേണ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് വാക്സിന്‍ നല്‍കാന്‍ വിസമ്മതിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. എല്ലാ നിര്‍മാണ കമ്പനികളും കേന്ദ്ര സര്‍ക്കാരുമായി ഇടപെടുമെന്നാണ് അറിയിച്ചതെന്നും കേജ്രിവാള്‍

7:26 (IST) 24 May 2021
സര്‍ക്കാരിനോട് കോടതി

ജുഡീഷ്യൽ ഓഫിസർമാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്തതെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു. കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ക്ഡൗണിലും കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബുധനാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്ന് അറിയിച്ചു.

6:56 (IST) 24 May 2021
പൂനെയില്‍ ഗ്രാമ മേഖലകളില്‍ രോഗവ്യാപനം

പൂനെയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,088 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1,472 കേസുകളും ഗ്രാമ പ്രദേശങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

6:25 (IST) 24 May 2021
വാക്സിന്‍ വിഷയത്തില്‍ ഹൈക്കോടതി

കൊച്ചി: വാക്സിൻ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുയര്‍ത്തി കേരള ഹൈക്കോടതി. പൗരന്മാര്‍ക്ക് എന്തു കൊണ്ട് സൗജന്യമായി വാക്സിന്‍ നല്‍കുന്നില്ല എന്ന് കോടതി ചോദിച്ചു. സംസ്ഥാനങ്ങൾ വാക്സിന്‍ സൗജന്യമായി നൽകണം എന്ന് പറയുന്നത് എന്ത് കൊണ്ടാണ്. ഫെഡറലിസം നോക്കേണ്ട സമയമല്ല ഇതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

6:06 (IST) 24 May 2021
അരുണാചലില്‍ മൂന്ന് കോവിഡ് മരണം

അരുണാചല്‍ പ്രദേശില്‍ 226 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,093 ആയി ഉയര്‍ന്നു. മൂന്ന് മരണമാണ് വൈറസ് ബാധ മൂലം ഉണ്ടായത്. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 98 ആണ്.

5:42 (IST) 24 May 2021
മാതൃകയായി പഞ്ചാബിലെ മാര്‍ക്കറ്റ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മാതൃകയായി പഞ്ചാബിലെ മാര്‍ക്കറ്റ്. 200 കടകള്‍ ഉള്‍പ്പെട്ട മാര്‍ക്കറ്റ് സര്‍ക്കാരിന്റെ നിര്‍ദേശം ഇല്ലാതെ തന്നെ പൂര്‍ണമായി അടച്ചിട്ടിരുന്നു. മാര്‍ക്കറ്റ് മേയ് 31 വരെ അടച്ചിടുമെന്നാണ് പുതിയ തീരുമാനം.

5:15 (IST) 24 May 2021
ലഡാക്കില്‍ രണ്ട് കോവിഡ് മരണം

ലഡാക്കില്‍ രണ്ട് കോവിഡ് മരണവും 130 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 17, 407 പേര്‍ക്കാണ് ഇതുവരെ ലഡാക്കില്‍ കോവിഡ് സ്ഥിരീകരിച്ചത്. 178 മരണവും സംഭവിച്ചു.

4:58 (IST) 24 May 2021
കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ തയാറാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി

കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം തയാറാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “ആദ്യ രണ്ട് തരംഗവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കേസുകള്‍ കുത്തനെ ഉയരുകയും ഓക്സിജന്‍ ക്ഷാമം ഉണ്ടാകുകയും ചെയ്തു,” യോഗി വ്യക്തമാക്കി.

4:39 (IST) 24 May 2021
ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു

4:26 (IST) 24 May 2021
കൂടുതല്‍ കേസുകള്‍ തമിഴ്നാട്ടില്‍

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത് തമിഴ്നാട്ടില്‍. 35,483 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 26,672 രോഗബാധിതരുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. കര്‍ണാടകയില്‍ 25,979 പേര്‍ക്കും പുതുതായി കോവിഡ് ബാധിച്ചിട്ടുണ്ട്.

4:15 (IST) 24 May 2021
രാജ്യത്ത് കോവി‍ഡ് മരണസംഖ്യ മൂന്ന് ലക്ഷം കടന്നു; കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 കോവിഡ് മരണം സംഭവിച്ചു. ഇതോടെ ആകെ മരണനിരക്ക് മൂന്ന് ലക്ഷത്തിന് മുകളില്‍ എത്തി. ബ്രസീലിനും, അമേരിക്കയ്ക്കും ശേഷം മരണനിരക്ക് മൂന്ന് ലക്ഷം പിന്നിട്ട ആദ്യ രാജ്യമാണ് ഇന്ത്യ. 2.22 ലക്ഷം പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്

Web Title: Covid india coronavirus kerala live updates may 24

Next Story
ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍Sushil Kumar, സുശീല്‍ കുമാര്‍, Sushil Kumar Arrest, Murder Case, Sagar Murder Case, Delhi Police, Crime News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com