Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

Coronavirus India Highlights: കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നീട്ടി

Kerala Coronavirus (Covid-19) News: രാജസ്ഥാനാണ് ഏറ്റവും ഒടുവിൽ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

Coronavirus India Highlights: രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നീട്ടി. രാജസ്ഥാനാണ് ഏറ്റവും ഒടുവിൽ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ ജൂൺ എട്ട് വരെയാണ് രാജസ്ഥാൻ സർക്കാർ നീട്ടിയത്.

കോവിഡ് -19 സ്ഥിതി കാര്യമായി മെച്ചപ്പെടുന്ന ജില്ലകളിൽ ജൂൺ 1 മുതൽ വാണിജ്യ പ്രവർത്തനങ്ങളിൽ ചില ഇളവുകൾ അനുവദിച്ചതായി രാജസ്ഥാൻ സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഹരിയാന സർക്കാറും ലോക്ക്ഡൗൺ നീട്ടിയതായി ഞായറാഴ്ച പ്രഖ്യാപിച്ചു. മെയ് 31 ന് പുലർച്ചെ 5 വരെയാണ് ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടിയത്.

ഡൽഹിയിലും ഇന്ന് ലോക്ക്ഡൗൺ നീട്ടിയിരുന്നു.കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 2,40,842 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 2.65 കോടിയായി ഉയര്‍ന്നു. 3741 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരണനിരക്ക് മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. 2.99 ലക്ഷം പേര്‍ക്കാണ് മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രംഗത്തെത്തി. കോവി‍ഡ് ഒരു ദേശിയ പ്രശ്നമെന്ന രീതിയില്‍ കേന്ദ്രം സമീപിക്കുന്നില്ല. സംസ്ഥാനങ്ങള്‍ ഇത് മറികടക്കാനായി ശ്രമിക്കുമ്പോള്‍ കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കോവിഡ് സംസ്ഥാനത്തിന്റെ മാത്രം ആശങ്കയാണോ അതോ രാജ്യത്തിന്റെ മുഴുവന്‍ ആശങ്കയാണോ, മുഖ്യമന്ത്രി ചോദിച്ചു.

മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന മുന്നറിയിപ്പില്‍ നടപടിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പത്ത് വയസില്‍ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചു. സയ്ഫായി ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രഖ്യാപനം നടത്തിയത്. ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വാക്സിന്‍ വിതരണമം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Live Updates
12:24 (IST) 23 May 2021
ഡൽഹിയിൽ കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് 1,649 പുതിയ കേസുകൾ

ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു. മാർച്ച് 30ന് ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 1,649 പേർ പുതുതായി രോഗബാധിതരായി. 189 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ആയി കുറഞ്ഞു.

11:38 (IST) 23 May 2021
പുതുച്ചേരിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മേയ് 31 വരെ നീട്ടി

പുതുച്ചേരിയിലെ കർഫ്യു മേയ് 31 വരെ തുടരുമെന്ന് ഗവർണർ. ആവശ്യ സേവനങ്ങൾ അനുവദിക്കും. കടകൾ ഉച്ചക്ക് 12 മണിവരെ തുറക്കാം.

11:24 (IST) 23 May 2021
രാജ്യത്ത് ഇതുവരെ 19.50 കോടി ജനങ്ങൾ വാക്സിൻ സ്വീകരിച്ചു: കേന്ദ്രം

രാജ്യത്ത് ഇതുവരെ 19.50 കോടി ജനങ്ങൾ വാക്സിൻ സ്വീകരിച്ചെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 15.19 കോടി പേർ ആദ്യ ഡോസും 4.30 കോടി ആളുകൾ രണ്ടു ഡോസും സ്വീകരിച്ചു.

10:30 (IST) 23 May 2021
കോവിഡ് നിയമം ലംഘിക്കുന്നവർക്ക് മാസ്കും റോസും നൽകി ഡൽഹി പൊലീസ്

കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വ്യത്യസ്ത സമീപനവുമായി ഡൽഹി പോലീസ്. ഞായറാഴ്ച കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് 2000 രൂപയുടെ പിഴക്ക് പകരം റോസും മാസ്കും നല്കാൻ തീരുമാനിച്ചിരിക്കുകയാണ് ഡൽഹി പൊലീസ്.

9:15 (IST) 23 May 2021
കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം

കേരളത്തിൽ കൊവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.

8:44 (IST) 23 May 2021
മഹാരാഷ്ട്രയിൽ 18 മുതൽ 44 വയസ്സുകാരുടെ വാക്സിനേഷൻ നിർത്തി

ആവശ്യത്തിന് വാക്സിൻ ലഭ്യമാകാത്തതിനാൽ 18 മുതൽ 44 വയസുവരെയുള്ളവർക്കുള്ള വാക്സിനേഷൻ നിർത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജൂണിൽ വാക്സിൻ ഉത്പാദനം കൂടുന്നതോടെ 24 മണിക്കൂർ വാക്സിൻ നല്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

8:22 (IST) 23 May 2021
കോവിഡ് ചികിത്സക്ക് പതിയ മാർഗങ്ങൾ കണ്ടെത്തുന്നതായി ഡോ. റെഡ്ഡീസ്

കോവിഡ് ചികിത്സക്ക് പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതായി ഡോ. റെഡ്ഡീസ് ലബോറട്ടറി. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ അവ പുറത്തിറക്കാനാണ് ഉദേശിക്കുന്നത് എന്ന് റെഡ്ഡീസ് അധികാരികൾ പറഞ്ഞു. നിലവിൽ ചികിത്സക്ക് വേണ്ടി ലഭ്യമായ ഉത്പന്നങ്ങളുടെ നിർമാണത്തെ ബാധിക്കാതെ തന്നെ പുതിയത് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് റെഡ്ഡീസ് വ്യക്തമാക്കി.

7:37 (IST) 23 May 2021
ഡല്‍ഹിയില്‍ 1,600 പുതിയ കേസുകള്‍

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനമാണ്. കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യം തുടരുകയാണെങ്കില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

6:54 (IST) 23 May 2021
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നിട്ടി

കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു.

6:32 (IST) 23 May 2021
ടിപിആര്‍ കുറയുന്നു, പ്രതീക്ഷ

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 11.34 ശതമാനമായി കുറഞ്ഞന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ 21.23 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. 2.4 ലക്ഷം പേര്‍ പോസിറ്റിവായി കണ്ടെത്തി. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങല്‍ക്കമായി 21.8 കോടി വാക്സിന്‍ വിതരണം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു.

6:13 (IST) 23 May 2021
കുടുതല്‍ മരണം മഹാരാഷ്ട്രയില്‍

രാജ്യത്ത് ഏറ്റവും അധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍. 713 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. തമിഴ്നാട്ടിലും, കര്‍ണാടകയിലും മരണനിരക്ക് ഉയരുകയാണ്.19.5 കോടി പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.

5:56 (IST) 23 May 2021
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കര്‍ണാടകയില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയെന്ന് അഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി പറഞ്ഞു. അതിര്‍ത്തികളില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു. ജൂണ്‍ 7 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

5:42 (IST) 23 May 2021
ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ഇതുവരെ 65 പേര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തിലാണ് നടപടി.

5:02 (IST) 23 May 2021
മലപ്പുറത്ത് ഇന്ന് കര്‍ശന നിയന്ത്രണം; അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം അനുമതി

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. ഇന്ന് ജില്ലയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് അനുമതി. മെഡിക്കല്‍ സേവനങ്ങള്‍, പാല്‍, പത്രം, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് തടസമില്ല. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

4:49 (IST) 23 May 2021
വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ നേരിടാന്‍ രണ്ടു ഡോസ് വാക്സിന്‍ അഭികാമ്യം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ പ്രതിരോധിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന് ബ്രിട്ടണിലെ ആരോഗ്യവിഭാഗം ഏജന്‍സിയായ പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗലക്ഷണമുള്ള ബി.1.617.2 എന്ന വകഭേദത്തിനെതിരെയാണ് അതിസുരക്ഷ ആവശ്യം. രാജ്യം വാക്സിന്‍ ക്ഷാമവും നേരിടുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത വൈറസ് ആശങ്ക ഉളവാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

https://malayalam.indianexpress.com/news/indian-variant-need-two-dose-vaccine-say-uk-agency-503202/

4:31 (IST) 23 May 2021
രാജ്യത്ത് 2.4 ലക്ഷം പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 2,40,842 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 2.65 കോടിയായി ഉയര്‍ന്നു. 3741 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരണനിരക്ക് മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. 2.99 ലക്ഷം പേര്‍ക്കാണ് മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.

Web Title: Covid india coronavirus kerala live updates may 23

Next Story
വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ നേരിടാന്‍ രണ്ടു ഡോസ് വാക്സിന്‍ അഭികാമ്യംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com