Latest News

Coronavirus India Highlights: ഗ്രീൻ പാസ്പോർട്ട്: കോവിഷീൽഡ്, കോവാക്സിൻ എന്നിവയെയും പരിഗണിക്കണമെന്ന് ഇന്ത്യ

Kerala Coronavirus (Covid-19) News Highlights: കോവിഡ് രോഗവ്യാപന സമയത്ത് യൂറോപ്യൻ യൂനിയൻ മേഖലയിൽ സ്വതന്ത്ര സഞ്ചാരം സാധ്യമാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് ഫ്രെയിംവർക്ക് വ്യാഴാഴ്ച പ്രാബല്യത്തിൽ വരും

covishield, covishield vaccine price, covid vaccine price private, price of covishield vaccine today, indian express

Coronavirus India Highlights: കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ സ്വീകരിച്ച ഇന്ത്യക്കാർക്ക് യൂറോപ്പിലേക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് പ്രത്യേകമായിഇന്ത്യ ആവശ്യപ്പെട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗ്രീൻ പാസ്‌പോർട്ട് പദ്ധതി പ്രകാരം കോവിൻ പോർട്ടൽ വഴി നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ ഇന്ത്യ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് രോഗവ്യാപന സമയത്ത് യൂറോപ്യൻ യൂനിയൻ മേഖലയിൽ സ്വതന്ത്ര സഞ്ചാരം സാധ്യമാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് ഫ്രെയിംവർക്ക് വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. ഈ ചട്ടക്കൂടിനു കീഴിൽ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎം‌എ) അംഗീകരിച്ച വാക്സിനുകൾ എടുത്ത വ്യക്തികളെ യൂറോപ്യൻ യൂണിയനിലെ യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും.

എന്നാൽ ഈ വാക്സിനുകളുടെ പട്ടികയിൽ ഇന്ത്യയിൽ നൽകി വരുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നിവയെ ഉൾപ്പെടുത്തിയിരുന്നില്ല.

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ തിരുവനന്തപുരത്തുമെത്തി. ഇതോടൊപ്പം 55,580 കോവാക്‌സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,40,86,797 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ലോകാരോഗ്യ സംഘടനയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ

ഭാവിയിൽ വരാൻ സാധ്യതയുള്ള മഹാമാരികളോട് പ സമയബന്ധിതവും കേന്ദ്രീകൃതവും ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടനയിൽ “വലിയ പരിഷ്കാരങ്ങൾ” അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.

കോവിഡ് -19 മഹാമാരി കാരണമുണ്ടാവുന്ന ആഗോള പ്രതിസന്ധി വൈറസിന്റെ പുതിയ വകഭേദങ്ങളാൽ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ കൂടിയായ വർധൻ പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിവിധ തലങ്ങളിൽ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

45,951 പുതിയ കേസുകള്‍; 5.37 ലക്ഷം പേര്‍ ചികിത്സയില്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 60,729 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.37 ലക്ഷമായി കുറഞ്ഞു.

817 മരണവും ഇന്നലെ രാജ്യത്ത് കോവിഡ് മൂലം സംഭവിച്ചു. ആകെ മരണനിരക്ക് 3.98 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 33.28 കോടി വാക്സിന്‍‍ ഡോസ് വിതരണം ചെയ്തു.

അതേസമയം, രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ 13,550 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. കേരളത്തിന് ശേഷം രോഗവ്യാപനം കൂടുതല്‍ മഹാരാഷ്ട്രയിലാണ്. എണ്ണായിരത്തില്‍പരമാണ് പുതിയ രോഗബാധിതര്‍.

Also Read: ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി; നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടതില്ലെന്ന് തീരുമാനം

Live Updates
9:54 (IST) 30 Jun 2021
ഗ്രീൻ പാസ്പോർട്ട്: കോവിഷീൽഡ്, കോവാക്സിൻ എന്നിവയെയും പരിഗണിക്കണമെന്ന് ഇന്ത്യ

കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ സ്വീകരിച്ച ഇന്ത്യക്കാർക്ക് യൂറോപ്പിലേക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് പ്രത്യേകമായി പരിഗണിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗ്രീൻ പാസ്‌പോർട്ട് പദ്ധതി പ്രകാരം കോവിൻ പോർട്ടൽ വഴി നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ ഇന്ത്യ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

8:10 (IST) 30 Jun 2021
ഇന്ന് 1,35,996 പേർ വാക്സിൻ സ്വീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,40,86,797 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

8:10 (IST) 30 Jun 2021
സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ തിരുവനന്തപുരത്തുമെത്തി. ഇതോടൊപ്പം 55,580 കോവാക്‌സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എത്തിയിരുന്നു.

8:04 (IST) 30 Jun 2021
റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

കോവിഡ് രോഗവ്യാപന തീവ്രത കുറയുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു. വ്യാഴാഴ്ച മുതൽ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കും.

7:51 (IST) 30 Jun 2021
ലോകാരോഗ്യ സംഘടനയിൽ “വലിയ പരിഷ്കാരങ്ങൾ” ആവശ്യമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ

ഭാവിയിൽ വരാൻ സാധ്യതയുള്ള മഹാമാരികളോട് സമയബന്ധിതവും കേന്ദ്രീകൃതവും ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടനയിൽ “വലിയ പരിഷ്കാരങ്ങൾ” അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.

കോവിഡ് -19 മഹാമാരി കാരണമുണ്ടാവുന്ന ആഗോള പ്രതിസന്ധി വൈറസിന്റെ പുതിയ വകഭേദങ്ങളാൽ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ കൂടിയായ വർധൻ പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിവിധ തലങ്ങളിൽ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

6:10 (IST) 30 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-30-523289/

4:31 (IST) 30 Jun 2021
പ്രധാനമന്ത്രി ഡോക്ടർമാരെ അഭിസംബോധന ചെയ്യും

നാഷനൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ മെഡിക്കൽ പ്രൊഫഷനൽസിനെ അഭിസംബോധന ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് (ഐഎംഎ) പരിപാടി സംഘടിപ്പിക്കുന്നത്.

2:54 (IST) 30 Jun 2021
കോവിഡ് ചികിത്സാ നിരക്കിലെ നിയന്ത്രണം തുടരാം: ഹൈക്കോടതി

കൊച്ചി. കോവിഡ് ചികിൽസാ നിരക്കിന് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് തുടരാൻ കേരള ഹൈക്കോടതി സിവിഷൻ ബഞ്ച് ഉത്തരവിട്ടു. ചികിൽസാ നിരക്കിന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടി അംഗീകരിച്ച സിംഗിൾ ബഞ്ചുത്തരവിനെതിരെ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച പുനപ്പരിശോധനാ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

2:40 (IST) 30 Jun 2021
‘വീട്ടുകാരെ വിളിക്കാം’ കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദിവസവും 30 ഓളം കോളുകളാണ് എത്തുന്നത്. ആശുപത്രിയിലെ രോഗികള്‍ക്ക് തങ്ങളുടെ സുഖവിവരങ്ങള്‍ ബന്ധുക്കളെ നേരിട്ട് അറിയിക്കാന്‍ സാധിക്കുന്നു. ഇതിലൂടെ രോഗികളുടേയും ബന്ധുക്കളുടേയും ആശങ്ക പരിഹരിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

1:18 (IST) 30 Jun 2021
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ ജൂലൈ 31 വരെ നീട്ടി

ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി‌ജി‌സി‌എ) അറിയിച്ചു.

1:03 (IST) 30 Jun 2021
ബ്രസീല്‍ വാക്സിന്‍ കരാര്‍ നിര്‍ത്തിവച്ചു

കരാറിലെ ക്രമക്കേടുകള്‍ ആരോപിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍ ഭാരത് ബയോടെക്കുമായുള്ള കരാര്‍ നിര്‍ത്തിവച്ചു. രണ്ട് കോടി വാക്സിന്‍ ഡോസിന്റെ കരാറാണ് താത്കാലികമായി നിര്‍ത്തി വച്ചത്.

12:57 (IST) 30 Jun 2021
കോവിഡ് മരണങ്ങൾക്കു നഷ്ടപരിഹാരം: ആറാഴ്ചയ്ക്കുള്ളിൽ മാർഗനിർദേശം തയാറാക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കോവിഡ് -19 മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ)ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

https://malayalam.indianexpress.com/news/compensation-for-covid-deaths-supreme-court-orders-centre-to-frame-guidelines-523046/

11:37 (IST) 30 Jun 2021
കോവാക്സിന്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കും

വാഷിംഗ്ടണ്‍: ഭാരത് ബയോടെക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചുമായി (ഐ.സി.എം.ആര്‍) സഹകരിച്ച് നിര്‍മിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങളെ നിര്‍വീര്യമാക്കുമെന്ന് അമേരിക്കയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്).

11:07 (IST) 30 Jun 2021
കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കണം: സുപ്രീം കോടതി.

കോവി‍ഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രത്തിനോട് സുപ്രീം കോടതി. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാനും കോടതി നിര്‍ദേശിച്ചു.

10:24 (IST) 30 Jun 2021
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിൻ- മൊഡേണ വാക്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയിലേക്ക് മൊഡേണ കോവിഡ് വാക്സിൻ അടിയന്തര ആവശ്യത്തിനായി ഇറക്കുമതി ചെയ്യുന്നതിന് മുംബൈ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരിക്കുകയാണ്.

https://malayalam.indianexpress.com/explained/how-moderna-vaccine-works-significance-of-dcgi-nod-522777/

10:04 (IST) 30 Jun 2021
817 മരണം

817 മരണവും ഇന്നലെ രാജ്യത്ത് കോവിഡ് മൂലം സംഭവിച്ചു. ആകെ മരണനിരക്ക് 3.98 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 33.28 കോടി വാക്സിന്‍‍ ഡോസ് വിതരണം ചെയ്തു.

9:46 (IST) 30 Jun 2021
45,951 പുതിയ കേസുകള്‍; 5.37 ലക്ഷം പേര്‍ ചികിത്സയില്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 60,729 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.37 ലക്ഷമായി കുറഞ്ഞു.

Web Title: Covid india coronavirus kerala live updates june 30

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express