scorecardresearch

Latest News

Coronavirus India Highlights: കർണാടകയിൽ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി

Kerala Coronavirus (Covid-19) News Highlights: മെയ് 24 മുതൽ ജൂൺ 7 വരെ കർശന നിയന്ത്രണങ്ങൾ കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

Coronavirus India Highlights: ബെംഗളൂരു: കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. ജൂൺ 7ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ ജൂൺ 14 വരെയാണ് ദീർഘിപ്പിച്ചത്.

കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കാൻ മെയ് 24 മുതൽ ജൂൺ 7 വരെ കർശന നിയന്ത്രണങ്ങൾ കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. അണുബാധ കുറഞ്ഞുവെങ്കിലും രോഗത്തിന്റെ വ്യാപനം ഇപ്പോഴും തുടരുകയാണെന്ന് യെദ്യൂരരപ്പ പറഞ്ഞു.

സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ഡിസിജിഐയോട് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. ടെസ്റ്റ് അനാലിസിസിനും പരീക്ഷണത്തിനുമുള്ള അനുമതിയും സെറം തേടിയിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്‌നിക്-V വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു. മരണനിരക്ക് മൂവായിരത്തില്‍ താഴെയെത്തി. 2,887 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിലായി 17.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22 കോടി കവിഞ്ഞു

കേരള സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടിക 11 വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതുക്കി. ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു. ആദിവാസി വിഭാഗങ്ങളില്‍ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും. ആദിവാസി മേഖലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് ട്രെയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ, മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ എന്നിവരും മുന്‍ഗണന അര്‍ഹിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ റദ്ദാക്കി. ഉന്നതതല യോഗത്തിലാണ് വിദ്യാര്‍ഥികളുടെ താൽപ്പര്യത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചത്. പരീക്ഷയില്ലാത മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോത്സര ട്വിറ്ററിൽ അറിയിച്ചു.

അതേസമയം, ഉത്തരാഖണ്ഡില്‍ രണ്ടായിരത്തില്‍ അധികം പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 93 ശതമാനം ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 2,382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണിവര്‍. ഇതില്‍ 2,204 പേര്‍ രോഗമുക്തി നേടിയപ്പോള്‍ അഞ്ച് മരണവും സംഭവിച്ചു.

Live Updates
20:40 (IST) 3 Jun 2021
കർണാടകയിൽ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി

കർണാടകയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. ജൂൺ 7ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ ജൂൺ 14 വരെയാണ് ദീർഘിപ്പിച്ചത്.

കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കാൻ മെയ് 24 മുതൽ ജൂൺ 7 വരെ കർശന നിയന്ത്രണങ്ങൾ കർണാടക സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അണുബാധ കുറഞ്ഞുവെങ്കിലും രോഗത്തിന്റെ വ്യാപനം ഇപ്പോഴും തുടരുകയാണെന്ന് യെദ്യൂരരപ്പ പറഞ്ഞു.

19:57 (IST) 3 Jun 2021
കോവിഡില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാന്‍

സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങള്‍ക്കുമുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്.

Read More: കോവിഡില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാനുമായി ആരോഗ്യ വകുപ്പ്

19:06 (IST) 3 Jun 2021
കേരളത്തിൽ ശനിയാഴ്ച മുതൽ അധിക നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: കോവിഡ്: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ അധിക നിയന്ത്രണങ്ങൾ

18:14 (IST) 3 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്; 153 മരണം

17:48 (IST) 3 Jun 2021
തനിച്ചു താമസിക്കുന്നവർക്കും കിടപ്പു രോഗികൾക്കും വാക്സിൻ നൽകാൻ ഹൈക്കോടതി നിർദശം

കൊച്ചി: തനിച്ചു താമസിക്കുന്ന പൗരൻമാർക്കും കിടപ്പു രോഗികൾക്കും വീടുകളിൽ എത്തി വാക്സിൻ നൽകാൻ ഹൈക്കോടതി നിർദശം. പത്ത് ദിവസത്തിനകം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജനമൈത്രി പൊലീസും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പരിധിയിലുള്ള മുതിർന്ന പൗരൻമാരേയും കിടപ്പ് രോഗികളേയും കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. Read More

16:52 (IST) 3 Jun 2021
ഡൽഹിയിൽ 487 പുതിയ കേസുകൾ

ഡൽഹിയിൽ 487 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടര മാസത്തിനിടെ ആദ്യമായിട്ടാണ് 500 ൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.61 ആയി കുറഞ്ഞു.

15:52 (IST) 3 Jun 2021
സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ഡിസിജിഐയോട് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. ടെസ്റ്റ് അനാലിസിസിനും പരീക്ഷണത്തിനുമുള്ള അനുമതിയും സെറം തേടിയിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്‌നിക്-V വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.

15:03 (IST) 3 Jun 2021
ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നിവരുമായി വാക്സിൻ ഉത്പാദനത്തെക്കുറിച്ച് സംസാരിച്ചു

പ്രധാന വാക്സിൻ നിർമ്മാതാക്കളായ ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നിവരുമായി ഇന്ത്യയിൽ അവരുടെ വാക്സിനുകൾ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്ന് എം‌എ‌എ വക്താവ് അരിന്ദം ബാഗ്ചി.

14:18 (IST) 3 Jun 2021
എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർ കോവിഡ് ബാധിച്ചു മരിച്ചു

ക്രൂവിനും കുടുംബങ്ങള്‍ക്കും വാക്‌സിനേഷന്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നതിനിടെ, കോവിഡ് മൂലം ദേശീയ വിമാനക്കമ്പനിക്കു മേയില്‍ നഷ്ടമായത് അഞ്ച് മുതിര്‍ന്ന പൈലറ്റുമാരെ. ക്യാപ്റ്റന്‍ പ്രസാദ് കര്‍മാകര്‍, ക്യാപ്റ്റന്‍ സന്ദീപ് റാണ, ക്യാപ്റ്റന്‍ അമിതേഷ് പ്രസാദ്, ക്യാപ്റ്റന്‍ ജി പി എസ് ഗില്‍, ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരി എന്നിവരാണ് മരിച്ചതെന്ന് എയര്‍ ഇന്ത്യ പൈലറ്റ് യൂണിയന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കൂടുതൽ വായിക്കാം:

14:11 (IST) 3 Jun 2021
ജൂൺ നാലിന് 87,000 കോവിഷീൽഡ് ഡോസുകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മുംബൈ മേയർ

ജൂൺ നാലിന് 87,000 കോവിഷീൽഡ് ഡോസുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ. വാക്സിനുകളുടെ ദൗർലഭ്യത കാരണം മുംബൈയിൽ വാക്സിൻ വിതരണം തടസപ്പെട്ടിരിക്കുകയാണ്.

13:41 (IST) 3 Jun 2021
കോവിഡ്-19 വാക്സിൻ ഡാറ്റകൾ പരസ്യപ്പെടുത്തണമെന്ന് അഖിലേഷ് യാദവ്

കോവിഡ്-19 വാക്സിൻ ഡാറ്റകൾ കേന്ദ്രം പരസ്യപ്പെടുത്തണമെന്ന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. മറ്റു നിരവധി രാജ്യങ്ങൾ ഡാറ്റകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

12:49 (IST) 3 Jun 2021
സ്പുട്നിക്ക് വാക്സിന്‍ നിര്‍മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി

റഷ്യന്‍ വാക്സിനായി സ്പുട്നിക്ക് നിര്‍മിക്കുന്നതിനുള്ള അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചു. പരീക്ഷണത്തിനും, വിശകലനത്തിനുമുള്ള അനുമതിയും തേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്‍ നിര്‍മിക്കുന്നത് ഡോ റെഡ്ഡി ലാബോറട്ടറീസ് ആണ്.

12:30 (IST) 3 Jun 2021
പതുച്ചേരിയില്‍ 12 കോവിഡ് മരണം

പുതുച്ചേരിയില്‍ 815 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 12 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണനിരക്ക് 1,583 ആയി ഉയര്‍ന്നു. ഇതുവരെ 1.07 ലക്ഷം പേര്‍ക്കാണ് പുതുച്ചേരിയില്‍ രോഗം ബാധിച്ചിത്.

11:54 (IST) 3 Jun 2021
പത്ത്, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ റദ്ദാക്കി. ഉന്നതതല യോഗത്തിലാണ് വിദ്യാര്‍ഥികളുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചത്. പരീക്ഷയില്ലാത മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോത്സര ട്വിറ്ററിലൂടെ അറിയിച്ചു.

11:28 (IST) 3 Jun 2021
ഡല്‍ഹിയില്‍ 1,044 ബ്ലാക്ക് ഫംഗസ് കേസുകള്‍

രാജ്യതലസ്ഥാനത്ത് 1,044 ബ്ലാക്ക് ഫംഗസ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. 92 പേര്‍ രോഗമുക്തിനേടി. 89 മരണവും സംഭവിച്ചു.

11:02 (IST) 3 Jun 2021
താനെയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു

മഹാരാഷ്ട്രയിലെ താനയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. 568 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം പിടിപെട്ടവരുടെ എണ്ണം 5.18 ലക്ഷമായി ഉയര്‍ന്നു. 44 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്ക് പതിനായിരത്തോട് അടുക്കുകയാണ്.

10:38 (IST) 3 Jun 2021
വാക്സിന്‍ മുന്‍ഗണനാ പട്ടിക പുതുക്കി

കേരള സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടിക 11 വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതുക്കി. ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു. ആദിവാസി വിഭാഗങ്ങളില്‍ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും. ആദിവാസി മേഖലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് ട്രെയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ, മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ എന്നിവരും മുന്‍ഗണന അര്‍ഹിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

10:25 (IST) 3 Jun 2021
ലഡാക്കില്‍ 91 പുതിയ കേസുകള്‍

ലഡാക്കില്‍ 91 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 18,841 ആയി ഉയര്‍ന്നു. 191 മരണമാണ് ഇതുവരെ സംഭവിച്ചത്.

10:05 (IST) 3 Jun 2021
രണ്ടായിരത്തില്‍ അധികം പൊലീസുകാര്‍ക്ക് കോവിഡ്

ത്തരാഖണ്ഡില്‍ രണ്ടായിരത്തില്‍ അധികം പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 93 ശതമാനം ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 2,382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണിവര്‍. ഇതില്‍ 2,204 പേര്‍ രോഗമുക്തി നേടിയപ്പോള്‍ അഞ്ച് മരണവും സംഭവിച്ചു.

09:43 (IST) 3 Jun 2021
മരണസംഖ്യ മൂവായിരത്തില്‍ താഴെ; 1.34 ലക്ഷം പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു. മരണനിരക്ക് മൂവായിരത്തില്‍ താഴെയെത്തി. 2,887 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിലായി 17.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22 കോടി കവിഞ്ഞു

Web Title: Covid india coronavirus kerala live updates june 3