Coronavirus India Highlights: പരിമിതമായ അടിയന്തര ഉപയോഗത്തിനായി മൊഡേണയുടെ കോവിഡ് -19 വാക്സിൻ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാൻ മരുന്നു കമ്പനിയായ സിപ്ലയ്ക്ക് അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയ വിവരം വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ മരുന്നു കുത്തകയായ മോഡേണയുടെ കോവിഡ് -19 വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി തേടി സിപ്ല തിങ്കളാഴ്ചയാണ് അപേക്ഷ നൽകിയത്. ആഗോള സംഘടനയായ കോവാക്സ് മുഖേനെ നിശ്ചിത ഡോസ് വാക്സിൻ ഇന്ത്യയ്ക്കു സംഭാവന നൽകാൻ അമേരിക്കൻ ഭരണകൂടം സന്നദ്ധത അറിയിച്ചതായി മൊഡേണ നേരത്തേ വ്യക്തമാക്കിയിരുന്നു.
“ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ്, 1940, 2019 ലെ ന്യൂ ഡ്രഗ്സ് ആന്റ് ക്ലിനിക്കൽ ട്രയൽ റൂൾസ് 2019 ലെ വ്യവസ്ഥകൾ പ്രകാരം രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി മോഡേണയുടെ കോവിഡ് -19 വാക്സിൻ ഇറക്കുമതി ചെയ്യാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി,” സിപ്ലയിൽ നിന്നുള്ള സ്രോതസുകളെ അധികരിച്ചുള്ള പിടിഐ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 102 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് താഴെ എത്തുന്നത്. 56,994 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ വൈറസ് പിടിപെട്ടവര്‍ 3.03 കോടിയായി ഉയര്‍ന്നു. 5.52 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 907 മരണമാണ് ഇന്നലെ കോവിഡ് മൂലം സംഭവിച്ചത്. ആകെ മരണനിരക്ക് 3.97 ലക്ഷമായി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ്-19 വ്യാപനത്തെത്തുടർന്നു പ്രതിസന്ധി ബാധിച്ച സമ്പദ്വ്യവസ്ഥ ഉയർത്തെഴുന്നേൽപ്പിക്കുന്നതിനായി സാമ്പത്തിക ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് ബാധിത മേഖലകൾക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു.
Also Read: ചൈനീസ് വാക്സിന് കൊറോണവാക് കുട്ടികളിലും കൗമാരക്കാരിലും ഫലപ്രദം
ചൊവ്വാഴ്ച ഡൽഹിയിൽ 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് മരണങ്ങളും സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച 0.10 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായി ഉയർന്നു. തിങ്കളാഴ്ച നഗരത്തിൽ 59 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ ഏകദിന രോഗബാധയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടതില്ല എന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് നിയന്ത്രണങ്ങൾ വരുത്തുന്നത്. ഈ തരം തിരിവിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ ചൊവ്വാഴ്ച 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ജൂലൈ ഒന്ന് മുതൽ പി.എസ് .സി നടത്തുന്ന പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികളിൽ കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ് മുറികൾ സജ്ജമാക്കും. ഇവർക്ക് പിപിഇ കിറ്റ് ധരിക്കാതെ മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതാം.
രാജ്യത്ത് കോവിഡ് രോഗബാധകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം രോഗബാധകളുടെ എണ്ണത്തിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം. രോഗമുക്തി നിരക്ക് രാജ്യത്ത് 96.9 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
There has been a continuous decline in cases since India reported a peak, including a progressive decrease in cases in districts. Recovery rate stands at 96.9%: Lav Agarwal, Joint Secretary, Health Ministry pic.twitter.com/UiAmGi36Zj
— ANI (@ANI) June 29, 2021
അടിയന്തര ഉപയോഗത്തിനായി രാജ്യത്ത് മോഡേണയുടെ കോവിഡ് -19 വാക്സിൻ ഇറക്കുമതി ചെയ്യാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
മോഡേണ കോവിഡ് -19 വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി തേടി സിപ്ല തിങ്കളാഴ്ച അപേക്ഷ നൽകിയിരുന്നു.
102 ദിവസത്തിനുശേഷം രാജ്യത്തെ പ്രതിദിന കേസുകൾ ആദ്യമായി 40,000 ത്തിനു താഴെ എത്തി. ഇതോടെ സജീവ കേസുകളുടെ എണ്ണം 5.52 ലക്ഷമായി. 2.93 കോടി പേർ രോഗമുക്തരായി.
മോഡേണയുടെ കോവിഡ് -19 വാക്സിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഉടൻ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മോഡേണ കോവിഡ് -19 വാക്സിന്റെ ഒരു നിശ്ചിത ഡോസ് കോവാക്സ് വഴി ഇന്ത്യൻ സർക്കാരിന് സംഭാവന ചെയ്യാൻ യുഎസ് സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും ഈ വാക്സിനുകൾക്കായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്കോ) അനുമതി തേടിയതായും മോഡേണ അറിയിച്ചു.
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു റേഷൻ കാര്‍ഡ് പദ്ധതി’ ജൂലൈ 31 നകം നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചു. കോവിഡ് മഹാമാരി തുടരുന്നത് വരെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സമൂഹ അടുക്കളകള്‍ ഉണ്ടാകണം. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. കേസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ ജാഗ്രത തുടര്‍ന്നെ മതിയാകുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു
സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന് കേന്ദ്രത്തിനോട് സുപ്രീം കോടതി. മഹാമാരി തുടരുന്ന കാലം വരെയും നല്‍കാനാണ് നിര്‍ദേശം.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടയില്‍ 40,845 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 3,129 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 15 ശതമാനത്തിന് മുകളിലുളള മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
ന്യൂഡല്‍ഹി. ചൈനീസ് വാക്സിനായ കൊറോണവാക് കുട്ടികളില്‍ ഫലപ്രദമെന്ന് പഠനം. വാക്സിന്റെ ട്രയല്‍ ഫലങ്ങള്‍ ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 102 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് താഴെ എത്തുന്നത്. 56,994 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.