Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

Coronavirus India Highlights: ‘ഡെൽറ്റ പ്ലസ് വകഭേദം വാക്സിൻ ഫലപ്രാപ്തിയെ ബാധിക്കുമെന്നതിന് തെളിവുകളില്ല’

Kerala Coronavirus (Covid-19) News Highlights: ഏതെങ്കിലും കോവിഡ് തരംഗം എന്നുമുതൽ ആരംഭിക്കുമെന്ന് പറയാനാവില്ലെന്നും വി കെ പോൾ പറഞ്ഞു

Black Fungus, ബ്ലാക്ക് ഫംഗസ്, indian doctors, Black Fungus cases in men, what is Black Fungus, എന്താണ് ബ്ലാക്ക് ഫംഗസ്, how to cure Black Fungus, Black Fungus cases in india, Black Fungus treatment, Black Fungus symptoms, ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ, ie malayalam,ഐഇ മലയാളം

Coronavirus India Highlights: കോവിഡ് -19 ന്റെ ഡെൽറ്റ പ്ലസ് വകഭേദം വാക്സിൻ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള ശാസ്ത്രീയ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോൾ പറഞ്ഞു. വൈറസ് സ്വഭാവം പ്രവചനാതീതമായതിനാൽ ഏതെങ്കിലും കോവിഡ് തരംഗം എന്നുമുതൽ ആരംഭിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദഹം പറഞ്ഞു. മൂന്നാം തരംഗത്തിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, ഏറ്റവും അധികം വാക്സിന്‍ വിതരണം ചെയ്തതില്‍ ഇന്ത്യ യുഎസിനെ പിന്നിലാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 32.36 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തിരിക്കുന്നത്. അമേരിക്ക 32.22 കോടി ഡോസാണ് ഉപയോഗിച്ചിട്ടുള്ളത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേര്‍ക്ക് കോവിഡ് ബാധിച്ചു. 58,578 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.72 ലക്ഷമായി കുറയുകയും ചെയ്തു.

മരണനിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തി. 979 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.96 ലക്ഷമായി ഉയര്‍ന്നു.

ഏപ്രില്‍ 12 ന് ശേഷം ആദ്യമായാണ് പ്രതിദിന മരണങ്ങള്‍ ആയിരത്തില്‍ താഴെ രേഖപ്പെടുത്തുന്നത്. ഇതില്‍ 411 മരണവും മഹാരാഷ്ട്രയിലാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മാത്രമാണ് രാജ്യത്ത് നൂറിലധികം കോവിഡ് മരണങ്ങള്‍ സംഭവിക്കുന്നത്.

എന്നാല്‍ ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ 10,905 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് പിടിപെട്ടത്. രണ്ടാമത് മഹാരാഷ്ട്രയാണ്. 9,974 പേര്‍ക്ക് രോഗം ബാധിച്ചു.

Also Read: ടി.പി.ആര്‍ കുറയാത്തത് ആശങ്ക; ഇന്ന് മുതല്‍ ഇളവുകള്‍ തുടരും

Live Updates
2:30 (IST) 28 Jun 2021
ഡെൽറ്റ പ്ലസ് വകഭേദം വാക്സിൻ ഫലപ്രാപ്തിയെ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്ന് ഡോ. വി കെ പോൾ

കോവിഡ് -19 ന്റെ ഡെൽറ്റ പ്ലസ് വകഭേദം വാക്സിൻ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള ശാസ്ത്രീയ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോൾ പറഞ്ഞു. വൈറസ് സ്വഭാവം പ്രവചനാതീതമായതിനാൽ ഏതെങ്കിലും കോവിഡ് തരംഗം എന്നുമുതൽ ആരംഭിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദഹം പറഞ്ഞു.

12:41 (IST) 28 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-28-522067/

12:14 (IST) 28 Jun 2021
ആന്ധ്രയിൽ 2224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആന്ധ്രാ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2224 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4174 പേർ രോഗമുക്തി നേടി. 31 മരണങ്ങളും സ്ഥിരീകരിച്ചു.

10:54 (IST) 28 Jun 2021
കോവിഡ് ബാധിത മേഖലകൾക്കായി സാമ്പത്തിക പദ്ധതി

രാജ്യത്ത് കോവിഡ്-19 വ്യാപനത്തെത്തുടർന്നുണ്ടായ പ്രതിസന്ധി ബാധിച്ച സമ്പദ്‌വ്യവസ്ഥ ഉയർത്തെഴുന്നേൽപ്പിക്കുന്നതിനായി സാമ്പത്തിക ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. “ഞങ്ങൾ എട്ട് ഇന സാമ്പത്തിക ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നു. അതിൽ നാലെണ്ണം തികച്ചും പുതിയതാണ്. ഒരെണ്ണം ആരോഗ്യ അടിസ്ഥാന സൗകര്യ രംഗത്തിനായി മാത്രമുള്ളതുമാണ്,” നിർമ്മല സീതാരാമൻ പറഞ്ഞു.

https://malayalam.indianexpress.com/news/finance-minister-nirmala-sitharaman-covid-loan-scheme-indian-economy-522009/

9:58 (IST) 28 Jun 2021
ആന്ധ്ര പ്രദേശ്: ജൂലൈ ഒന്ന് മുതൽ എട്ട് ജില്ലകളിൽ കർഫ്യൂ ഇളവ്

ജൂലൈ ഒന്ന് മുതൽ സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കുറവുള്ള എട്ട് ജില്ലകളിൽ നിലവിലുള്ള കർഫ്യൂ ഇളവ് വരുത്തുമെന്ന് ആന്ധ്ര പ്രദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെയുള്ള കർഫ്യൂ ഇളവാണ് പ്രാബല്യത്തിൽ വരുന്നത്. അതേസമയം ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, പ്രകാശം, ചിറ്റൂർ ജില്ലകളിൽ ഇളവുണ്ടാവില്ല.

9:17 (IST) 28 Jun 2021
വാക്സിന്‍ കൂടുതല്‍ നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധനോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

8:20 (IST) 28 Jun 2021
ഇന്ത്യയുടെ വാക്സിനേഷന്‍ ഡ്രൈവ് വേഗത്തിലാകുന്നു: പ്രധാനമന്ത്രി

ഇന്ത്യയിലെ വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മോദി വ്യക്തമാക്കി.

6:56 (IST) 28 Jun 2021
ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ നീട്ടി

ഉത്തരാഖണ്ഡില്‍ കോവിഡ് കര്‍ഫ്യൂ ഒരാഴ്ച കൂടി നീട്ടി. എന്നാല്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടും. മാര്‍ക്കറ്റുകള്‍ക്ക് ആറ് ദിവസം പ്രവര്‍ത്തിക്കാം. ജിമ്മുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.

6:32 (IST) 28 Jun 2021
1.15 കോടി വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ട്: കേന്ദ്രം

1.15 കോടി വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും പക്കലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31.69 കോടി വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

5:53 (IST) 28 Jun 2021
വാക്സിന്‍ വിതരണം; അമേരിക്കയെ മറികടന്ന് ഇന്ത്യ

ഏറ്റവും അധികം വാക്സിന്‍ വിതരണം ചെയ്തതില്‍ അമേരിക്കയെ ഇന്ത്യ പിന്നിലാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 32.36 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തിരിക്കുന്നത്. അമേരിക്ക 32.22 കോടി ഡോസാണ് ഉപയോഗിച്ചിട്ടുള്ളത്.

5:08 (IST) 28 Jun 2021
ടി.പി.ആര്‍ കുറയാത്തത് ആശങ്ക; ഇന്ന് മുതല്‍ ഇളവുകള്‍ തുടരും

തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഇളവുകള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍) അടിസ്ഥാനാത്തിലുള്ള ഇളവുകളായിരിക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളില്‍ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

https://malayalam.indianexpress.com/kerala-news/kerala-covid-lockdown-relaxations-from-today-521626/

4:40 (IST) 28 Jun 2021
ഇനി ഉപാധികള്‍ ഇല്ല; സംസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ 18 വയസ് കഴിഞ്ഞവര്‍ക്ക് ഉപാധികള്‍ ഇല്ലാതെ വാക്സിന്‍ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നയം മാറ്റുകയും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന്‍ ലഭിക്കുന്ന സാഹചര്യത്തിലുമാണ് നടപടി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

https://malayalam.indianexpress.com/kerala-news/kerala-to-distribute-vaccine-without-any-conditions-521652/

4:09 (IST) 28 Jun 2021
46,148 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേര്‍ക്ക് കോവിഡ് ബാധിച്ചു. 58,578 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.72 ലക്ഷമായി കുറയുകയും ചെയ്തു.

Web Title: Covid india coronavirus kerala live updates june 28

Next Story
ഭീകരാക്രമണം: പുൽവാമയിൽ സ്പെഷൽ പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express