Latest News

Coronavirus India Highlights: രാജ്യത്ത് 48 പേരിൽ ഡെൽറ്റ പ്ലസ് വകഭേദം; ആദ്യ മരണം മഹാരാഷ്ട്രയിൽ

Kerala Coronavirus (Covid-19) News Highlights: കേരളത്തിൽ മൂന്നു പേർക്കാണ് ഈ വകഭേദം സ്ഥിരീകരിച്ചത്

Coronavirus India Highlights: രാജ്യത്ത് ഇതുവരെ പരിശോധിച്ച 45,000 സാമ്പിളുകളിൽ നിന്ന് ഡെൽറ്റ പ്ലസ് വകഭേദമുള്ള 48 കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഡെൽറ്റ പ്ലസ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 20 പേർക്ക് ഇതിനകം സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദത്തിലുള്ള വൈറസ് ബാധ സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിൽ ഡെൽറ്റ പ്ലസ് വകഭേഗത്തിലെ ഒമ്പത് കേസുകൾ കണ്ടെത്തി. മധ്യപ്രദേശിൽ ഏഴ് കേസുകളും കേരളത്തിൽ മൂന്ന് കേസുകളും സ്ഥിരീകരിച്ചു. പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ രണ്ട് കേസുകളും ആന്ധ്രാപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ജമ്മു, കർണാടക എന്നിവിടങ്ങളിൽ ഒരു കേസുകളും കണ്ടെത്തി.

കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ ഒരാളിലും പാലക്കാട് ജില്ലയിൽ രണ്ട് പേരിലുമാണ് ഡെൽറ്റപ്ലസ് വകഭേദം കണ്ടെത്തിയത്.

അതേസമയം, ‘ഡെൽറ്റ പ്ലസ്’ വകഭേദം കാരണമുള്ള രാജ്യത്തെ ആദ്യ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ നിന്ന് 330 കിലോമീറ്റർ അകലെയുള്ള സംഘമേശ്വർ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. സ്ത്രീയുടെ മരണത്തിന് കാരണം മറ്റ് രോഗബാധകളാണോ എന്ന് പരിശോധിക്കുകയാണെന്ന് രത്‌നഗിരി അഡീഷണൽ കളക്ടർ സഞ്ജയ് ഷിൻഡെ പറഞ്ഞു.

കോവാവാക്സ് ഉത്പാദനം ആരംഭിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട്

നോവവാക്സ് വികസിപ്പിച്ച കോവിഡ് -19 വാക്സിനിന്റെ ഉദ്പാദനം ഇന്ത്യയിൽ ആരംഭിച്ചതായി മരുന്ന് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) അറിയിച്ചു. കോവോവാക്സ് എന്ന പേരിലാണ് ഈ വാക്സിൻ എസ്ഐഐ നിർമിക്കുന്നത്.

“ഒരു പുതിയ നാഴികക്കല്ലിലെത്തി. ഈ ആഴ്ച ഞങ്ങൾ പൂനെയിലെ ഞങ്ങളുടെ കേന്ദ്രത്തിൽ ഞങ്ങളുടെ ആദ്യത്തെ ബാച്ച് കോവോവാക്സ് നിർമിക്കാൻ ആരംഭിച്ചു,” കമ്പനി ട്വീറ്റിൽ പറഞ്ഞു.

അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ നോവവാക്സ് വികസിപ്പിച്ചെടുത്തതാണ് ഈ വാക്സിൻ. നാനോപാർട്ടിക്കിൾ പ്രോട്ടീൻ അധിഷ്ഠിത വാക്സിനാണ് എൻവിഎക്സ്-കോവി 2373 എന്ന ഈ വാക്സിൻ. ഇന്ത്യയിൽ കൊവോവവാക്സ് എന്ന പേരിൽ ഈ വാക്സിൻ അറിയപ്പെടുന്നു.

51,667 പുതിയ കേസുകള്‍; 6.12 ലക്ഷം പേര്‍ ചികിത്സയില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി രോഗബാധിതരുടെ എണ്ണം അരലക്ഷത്തില്‍ നിന്ന് താഴുന്നില്ല എന്നത് ആശങ്കയാണ്. 64,527 നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായ 6.12 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നു.

1,329 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതുവരെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 3.93 ലക്ഷമായി ഉയര്‍ന്നു. വാക്സിന്‍ വിതരണവും അനുദിനം കൂടുന്നു. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.79 കോടി ഡോസാണ് നല്‍കിയിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ പ്രതിദിന കേസുകള്‍ പതിനായിരത്തോട് അടുത്താണ്. ബുധനാഴ്ച ഇത് 10,066 ആയി ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച 6,270 കേസുകള്‍ മാത്രമായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിതിഗതി കൂടുതല്‍ ഗുരുതരമാക്കുന്നു.

Also Read: ചൈനയില്‍ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറില്‍; പുതിയ പഠനം

Live Updates
2:51 (IST) 25 Jun 2021
ഡെൽറ്റ പ്ലസ് വേരിയന്റ്: ആദ്യത്തെ മരണം മഹാരാഷ്ട്രയിൽ

കോവിഡ് -19 ന്റെ 'ഡെൽറ്റ പ്ലസ്' വകഭേദം കാരണമുള്ള രാജ്യത്തെ ആദ്യ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ നിന്ന് 330 കിലോമീറ്റർ അകലെയുള്ള സംഘമേശ്വർ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. സ്ത്രീയുടെ മരണത്തിന് കാരണം മറ്റ് രോഗബാധകളാണോ എന്ന് പരിശോധിക്കുകയാണെന്ന് രത്‌നഗിരി അഡീഷണൽ കളക്ടർ സഞ്ജയ് ഷിൻഡെ പറഞ്ഞു.

1:31 (IST) 25 Jun 2021
48 ഡെൽറ്റ പ്ലസ് കേസുകൾ കണ്ടെത്തി

രാജ്യത്ത് ഇതുവരെ പരിശോധിച്ച 45,000 സാമ്പിളുകളിൽ നിന്ന് ഡെൽറ്റ പ്ലസ് വകഭേദമുള്ള 48 കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഡെൽറ്റ പ്ലസ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 20 പേർക്ക് ഇതിനകം സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദത്തിലുള്ള വൈറസ് ബാധ സ്ഥിരീകരിച്ചു.

12:41 (IST) 25 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തിൽ ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-25-520639/

11:18 (IST) 25 Jun 2021
സെറം ഇൻസ്റ്റിറ്റ്യൂട്ട് നോവാവാക്സ് വാക്സിൻ ഉത്പാദനം ആരംഭിച്ചു

നോവവാക്സ് വികസിപ്പിച്ച കോവിഡ് -19 വാക്സിനിന്റെ ഉദ്പാദനം ഇന്ത്യയിൽ ആരംഭിച്ചതായി മരുന്ന് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) അറിയിച്ചു. കോവോവാക്സ് എന്ന പേരിലാണ് ഈ വാക്സിൻ എസ്ഐഐ നിർമിക്കുന്നത്.

“ഒരു പുതിയ നാഴികക്കല്ലിലെത്തി. ഈ ആഴ്ച ഞങ്ങൾ പൂനെയിലെ ഞങ്ങളുടെ കേന്ദ്രത്തിൽ ഞങ്ങളുടെ ആദ്യത്തെ ബാച്ച് കോവോവാക്സ് നിർമിക്കാൻ ആരംഭിച്ചു,” കമ്പനി ട്വീറ്റിൽ പറഞ്ഞു.

അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ നോവവാക്സ് വികസിപ്പിച്ചെടുത്തതാണ് ഈ വാക്സിൻ. നാനോപാർട്ടിക്കിൾ പ്രോട്ടീൻ അധിഷ്ഠിത വാക്സിനാണ് എൻവിഎക്സ്-കോവി 2373 എന്ന ഈ വാക്സിൻ. ഇന്ത്യയിൽ കൊവോവവാക്സ് എന്ന പേരിൽ ഈ വാക്സിൻ അറിയപ്പെടുന്നു.

10:11 (IST) 25 Jun 2021
1.50 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിൽ ലഭ്യമാണെന്ന് കേന്ദ്രം

ഇതുവരെ ഉപയോഗപ്പെടുത്താത്ത 1.50 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 47 ലക്ഷത്തിലധികം ഡോസുകൾ ഉടൻ ലഭ്യമാവുമെന്നും മന്ത്രാലയം അറിയിച്ചു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 30.54 കോടിയിലധികം വാക്സിൻ ഡോസുകൾ ലഭ്യമാക്കിയതായി കേന്ദ്ര സർക്കാർ. കേന്ദ്രസർക്കാർ മുഖേനയും നേരിട്ട് സംസ്ഥാനങ്ങൾ സംഭരിച്ചുമാണ് ഇത് നൽകിയത്.

9:35 (IST) 25 Jun 2021
കോവിഡിൽനിന്നും അതിവേഗം മുക്തരാവാൻ മികച്ച മൂന്ന് ടിപ്‌സുകൾ

ദീർഘനാളത്തെ പോരാട്ടത്തിനുശേഷം രാജ്യത്ത് കോവിഡ് കേസുകൾ കുറയുകയാണ്. പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴും നിരവധി പേർ രോഗമുക്തരാകാനുണ്ട്. വൈറസിൽനിന്നും രക്ഷ നേടാൻ മരുന്നുകൾ ആവശ്യമാണെങ്കിലും ഒരാൾക്ക് സുഖം പ്രാപിക്കാൻ സഹായിക്കുന്ന ചില ആയുർവേദ മാർഗങ്ങളുമുണ്ടെന്ന് ഡോ.ഡിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

https://malayalam.indianexpress.com/health/ayurvedic-practitioner-suggests-top-three-tips-for-quick-covid-recovery520437/

9:00 (IST) 25 Jun 2021
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം

ബെർലിന്‍: 2020ല്‍ ലോകത്ത് 27.5 കോടി ജനങ്ങള്‍ ലഹരി ഉപയോഗിച്ചതായി ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട്. 3.6 കോടി പേര്‍ ലഹരി മരുന്ന് ഉപയോഗം മൂലം അസുഖ ബാധിതരായെന്നും യുഎന്‍ പഠനം വ്യക്തമാക്കുന്നു.

https://malayalam.indianexpress.com/news/275-million-people-used-drugs-worldwide-in-last-year-520455/

7:57 (IST) 25 Jun 2021
ഒഡീഷയില്‍ 40 കോവിഡ് മരണം

ഒഡീഷയില്‍ 2,912 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. സംസ്ഥാനത്തെ ആകെ കേസുകള്‍ 8.93 ലക്ഷമായി ഉയര്‍ന്നു. 40 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ഒഡീഷയില്‍ 3,801 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്.

7:22 (IST) 25 Jun 2021
ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനം തടയാന്‍ പരിശോധനകള്‍ നടത്താത് എന്തുകൊണ്ട് : രാഹുല്‍ ഗാന്ധി

ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനം തടയുന്നതിനും കണ്ടെത്തുന്നതിനും എന്തുകൊണ്ട് വലിയ തോതില്‍ പരിശോധന നടത്തുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനുകള്‍ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്നും രാഹുല്‍ ചോദ്യമുയര്‍ത്തി.

6:54 (IST) 25 Jun 2021
മൂന്നാം തരംഗം: എല്ലാ ജില്ലകളിലും ആവശ്യമായ ആശുപത്രി ബെഡുകള്‍ ഉണ്ടാകണം

മുന്നാം തരംഗത്തിന് മുന്നോടിയായി നിര്‍ദേശങ്ങളുമായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി. എല്ലാ ജില്ലകളിലും ആവശ്യമായ ഓക്സിജന്‍ കിടക്കകള്‍, ഐസിയു, വെന്റീലേറ്ററുകള്ഞ തുടങ്ങിയവ ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

6:38 (IST) 25 Jun 2021
പുതുച്ചേരിയില്‍ 231 കേസുകള്‍

പുതുച്ചേരിയില്‍ 231 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ ആകെ കേസുകളുടെ എണ്ണം 1.16 ലക്ഷമായി ഉയര്‍ന്നു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

6:21 (IST) 25 Jun 2021
മൂന്നാം തരംഗം നേരിടാന്‍ തമിഴ്നാട്ടില്‍ വിദഗ്ധ സമിതി

മൂന്നാം തരംഗം കുട്ടികളില്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രൂപികരിക്കന്‍ തമിഴ്നാട്ടില്‍ വിദഗ്ധ സമിതി. ഡയറക്ടറേറ്റ് ഓഫ് ഇന്ത്യന്ഡ മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതിയാണ് സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ അഞ്ചംഗ കമ്മിറ്റിക്ക് രൂപം നല്‍കിയത്.

5:38 (IST) 25 Jun 2021
മിസോറാമില്‍ രണ്ട് മരണം

മിസോറാമില്‍ പുതുതായി 224 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണമാണ് കോവിഡ് മൂലം സംഭവിച്ചത്. രോഗബാധിതരില്‍ 55 കുട്ടികളും ഉള്‍പ്പെടുന്നു.

4:52 (IST) 25 Jun 2021
ചൈനയില്‍ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറില്‍; പുതിയ പഠനം

കോവിഡിന് കാരണമായ വൈറസ് 2019 ഒക്ടോബര്‍ മുതല്‍ ചൈനയില്‍ വ്യാപിച്ചു തുടങ്ങിയതായി പുതിയ പഠനം. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ഏകദേശം രണ്ട് മാസം മുന്‍പ്. ബ്രിട്ടണിലെ കെന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍.

https://malayalam.indianexpress.com/news/first-covid-case-could-have-hit-china-in-october-2019-520340/

4:34 (IST) 25 Jun 2021
1,329 മരണം

1,329 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതുവരെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 3.93 ലക്ഷമായി ഉയര്‍ന്നു. വാക്സിന്‍ വിതരണവും അനുദിനം കൂടുന്നു. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.79 കോടി ഡോസാണ് നല്‍കിയിട്ടുള്ളത്.

4:20 (IST) 25 Jun 2021
51,667 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി രോഗബാധിതരുടെ എണ്ണം അരലക്ഷത്തില്‍ നിന്ന് താഴുന്നില്ല എന്നത് ആശങ്കയാണ്. 64,527 നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായ 6.12 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നു.

Web Title: Covid india coronavirus kerala live updates june 25

Next Story
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍Israel embassy blast, january blast delhi, delhi blast case, delhi police, kashmiri students blast case, isreal embassy blast case updates, nia israel embassy blast case, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com