Latest News

Coronavirus India Highlights: നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി

Kerala Coronavirus (Covid-19) News Highlights: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88,885 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്

Covid 19, Vaccination
ഫൊട്ടോ: വരുണ്‍ ചക്രവര്‍ത്തി

Coronavirus India Highlights: മേഘാലയ: നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മേഘാലയ ഹൈക്കോടതി. നിർബന്ധിച്ചു വാക്സിൻ നൽകുന്നത് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(ജി) പ്രകാരം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി പറഞ്ഞു.

കടയുടമകൾ, ടാക്സി ഡ്രൈവർമാർ തുടങ്ങിയവർക്ക് അവരുടെ ജോലി പുനരാരംഭിക്കുന്നതിനുള്ള വ്യവസ്ഥയായി വാക്സിനേഷൻ സ്വീകരിക്കാൻ നിർബന്ധിക്കുന്നത് അതിന്റെ നല്ല ഉദ്ദേശത്തെ നശിപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

മുംബൈയിൽ ഇതുവരെ 2,000 പേർ വ്യാജ വാക്സിനേഷൻ ഡ്രൈവുകൾക്ക് ഇരയായതായി മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ. അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തതായും 400 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും സർക്കാർ പറഞ്ഞു.

അതേസമയം, കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുളള ആദ്യ മരണം മധ്യപ്രദേശിൽ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആറ് പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്നു പേർ ഭോപ്പാലിലും രണ്ടു പേർ ഉജ്ജ്വയിൻ ജില്ലയിൽ നിന്നുളളവരാണ്. ഡെൽറ്റ വകഭേദം ബാധിച്ച 318 കേസുകളും ആൽഫ വകഭേദം പിടിപെട്ട 56 കേസുകളും ഏറ്റവും ഒടുവിലായി സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88,885 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6.27 ലക്ഷമായി കുറഞ്ഞു.

1,321 മരണമാണ് മഹാമാരി മൂലം സംഭവിച്ചത്. രാജ്യത്ത് കോവിഡില്‍ ജീവന്‍ പൊലിഞ്ഞവരുടെ സംഖ്യ 3.91 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനങ്ങള്‍ വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണം 30.16 കോടിയാണ്.

മൂന്നാം തംരഗത്തിന്റെ സാധ്യത പരിഗണിച്ച് 12 വയസ് വരെ പ്രായമുള്ള കുട്ടികളുള്ള സ്ത്രീകള്‍‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണനയുണ്ടാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഒരു ദിവസം കുറഞ്ഞത് നാല് ലക്ഷം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്നും മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോവി‍ഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ സംസ്ഥാനത്ത് അഞ്ച് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നെണ്ണം ഭോപ്പാലിലും രണ്ടെണ്ണം ഉജ്ജയിനിലുമാണ്.

Also Read: How to correct errors in Covid vaccine certificate: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തുന്നതെങ്ങനെ?

Live Updates
4:04 (IST) 24 Jun 2021
പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ്

പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നതായി ആന്ധ്രാപ്രദേശ് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചു ജൂലൈ 31നകം പരീക്ഷ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി എ. സുരേഷ് പറഞ്ഞു.

2:32 (IST) 24 Jun 2021
യുപിയിൽ 229 പുതിയ കേസുകൾ; 32 മരണം

ഉത്തർപ്രദേശിൽ വ്യാഴാഴ്ച 229 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 22,368 ആയി. ഇതുവരെ 17,05,012 പേർക്കാണ് യുപിയിൽ കോവിഡ് ബാധിച്ചത്.

2:04 (IST) 24 Jun 2021
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു

യൂറോ കപ്പിൽ ജൂൺ 17ന് ഡെന്മാർക്ക് – ബൽജിയും മത്സരം കാണാനെത്തിയ ഫുട്ബോൾ ആരാധകരോട് കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ട് ഡാനിഷ് ആരോഗ്യ മന്ത്രാലയം. മത്സരത്തിനെത്തിയ മൂന്ന് കാണികളിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിർദേശം.

12:39 (IST) 24 Jun 2021
കേരളത്തിൽ ഇന്ന് 12,078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്

10:47 (IST) 24 Jun 2021
1.89 കോടിയിലധികം വാക്സിൻ സംസ്ഥാനങ്ങളുടെ പക്കലുണ്ട്: കേന്ദ്രം

ഉപയോഗിക്കാത്ത 1.89 കോടിയിലധികം വാക്സിൻ ഡോസുകളും സംസ്ഥാനങ്ങളുടെയും കേന്ദ്ര പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. പുതിയ വാക്സിനേഷൻ നയം നിലവിൽ വന്നതിനു ശേഷം 72 മണിക്കൂറിൽ രണ്ടു കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

8:52 (IST) 24 Jun 2021
ഫൈസർ, അസ്ട്രസെനെക വാക്സിന്റെ ഒരു ഡോസ് 60 ശതമാനം പരിരക്ഷ നൽകുന്നതായി പഠനം

ഫൈസർ അല്ലെങ്കിൽ അസ്ട്രസെനെക കോവിഡ് -19 വാക്സിൻ ഒരു ഡോസ് 65 വയസും അതിൽ കൂടുതലുമുള്ളവരിൽ സാർസ് കോവ് 2 ൽ നിന്നുള്ള അണുബാധയിൽ നിന്ന് 60 ശതമാനം സംരക്ഷണം നൽകുന്നുവെന്ന് ദി ലാൻസെറ്റ് ഇൻഫെക്ഷൻസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

8:27 (IST) 24 Jun 2021
പ്ലാച്ചിമടയിലെ കൊക്കക്കോള ബോട്ട്ലിങ് പ്ലാന്റ് ഇനി കോവിഡ് ചികിത്സാ കേന്ദ്രം

തിരുവനന്തപുരം: പാലക്കാടുള്ള പ്ലാച്ചിമടയിലെ 34 ഏക്കര്‍ സ്ഥലത്ത് കൊക്കക്കോളയുടെ ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കുന്നു എന്ന വാര്‍ത്തവരുന്നത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. പക്ഷെ പിന്നീട് ഇതിനെതിരെ സമീപ വാസികളുടെ വ്യാപക പ്രതിഷേധവുമുണ്ടായി. അങ്ങനെ കടുത്ത സമരങ്ങള്‍ക്ക് ഒടുവില്‍ 2004 കമ്പനി അടക്കുകയും ചെയ്തു.

https://malayalam.indianexpress.com/kerala-news/then-coca-cola-bottling-plant-in-kerala-now-covid-treatment-centre-519956/

7:23 (IST) 24 Jun 2021
2,053 പേർക്ക് വ്യാജ വാക്സിൻ നൽകി, 4 എഫ്ഐആർ റജിസ്റ്റർ ചെയ്തെന്ന് മുംബൈ പൊലീസ്

ഏകദേശം രണ്ടായിരത്തിലധികം പേർക്ക് വിവിധ ക്യാംപുകളിൽനിന്നായി വ്യാജ വാക്സിൻ ലഭിച്ചെന്ന് മുംബൈ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് 4 എഫ്ഐആർ റജിസ്റ്റർ ചെയ്തെന്ന് മുംബൈ പൊലീസ് ബോംബൈ ഹൈക്കോടതിയിൽ അറിയിച്ചു.

6:31 (IST) 24 Jun 2021
ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുളള ആദ്യ മരണം മധ്യപ്രദേശിൽ

കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുളള ആദ്യ മരണം മധ്യപ്രദേശിൽ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അഞ്ചു പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്നു പേർ ഭോപ്പാലിലും രണ്ടു പേർ ഉജ്ജ്വയിൻ ജില്ലയിൽ നിന്നുളളവരാണ്.

5:59 (IST) 24 Jun 2021
സ്വകാര്യ ആശുപത്രികളുടെ പക്കല്‍ 1.08 കോടി കോവിഷീല്‍ഡ് വാക്സിന്‍: കേന്ദ്രം

രാജ്യത്തെ സ്വാകാര്യ ആശുപത്രികളുടെ പക്കല്‍ 1.97 കോടി കോവിഷീല്‍ഡ് വാക്സിന്‍ ഡോസ് ഉള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മേയ് ഒന്ന് മുതല്‍ ജൂണ്‍ 22 വരെയുള്ള കാലയളവില്‍ 1.97 കോടി വാക്സിനാണ് സ്വകാര്യ ആശുപത്രികള്‍ വാങ്ങിച്ചത്.

5:26 (IST) 24 Jun 2021
1321 കോവിഡ് മരണം

1,321 മരണമാണ് മഹാമാരി മൂലം സംഭവിച്ചത്. രാജ്യത്ത് കോവിഡില്‍ ജീവന്‍ പൊലിഞ്ഞവരുടെ സംഖ്യ 3.91 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനങ്ങള്‍ വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണം 30.16 കോടിയാണ്.

5:11 (IST) 24 Jun 2021
തമിഴ്നാട്ടിലും ഡെല്‍റ്റ പ്ലസ് വകഭേദം

തമിഴ്നാട്ടിലെ ആദ്യ ഡെല്‍റ്റ പ്ലസ് വകഭേദം കേസ് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലുള്ള നഴ്സിനാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

4:54 (IST) 24 Jun 2021
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. എന്നാല്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. ഒരാഴ്ച കൂടി തുടരും.

https://malayalam.indianexpress.com/kerala-news/lockdown-relaxations-from-today-in-kerala-519826/

4:31 (IST) 24 Jun 2021
54,069 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88,885 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6.27 ലക്ഷമായി കുറഞ്ഞു.

Web Title: Covid india coronavirus kerala live updates june 24

Next Story
ഐഷ സുൽത്താനയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; അറസ്റ്റില്ലAisha Sultana, Lakshadweep, Kerala HC
The moderation of comments is automated and not cleared manually by malayalam.indianexpress.com