Coronavirus India Highlights: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6.43 ലക്ഷമായി കുറഞ്ഞു. 82 ദിവസത്തിന് ശേഷമാണ് സജീവ കേസുകള്‍ ഇത്രയധികം കുറയുന്നത്.
68,817 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അഞ്ച് ശതമാനത്തില്‍ താഴെയാണ് എന്നത് ആശ്വാസകരണാണ്. ഇന്നലെത്തെ ടി.പി.ആര്‍ 2.67 ആണ്.
1,358 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3.9 ലക്ഷം കടന്നു. ഇതുവരെ 29 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്. 23 കോടിയില്‍ പരം ജനങ്ങള്‍ ഒരു ഡോസ് എങ്കിലും സ്വീകരിച്ചു കഴിഞ്ഞു.
കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയത്.
Also Read: അപൂർവ നാഡി രോഗത്തിന് കോവിഡ് വാക്സിനുമായി ബന്ധമെന്ന് പഠനം
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കോവിഡ് ചികിൽസയ്ക്ക് സ്വകാര്യ മുറികളുടെ നിരക്കുകൾ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മുറികളുടെയും സ്യൂട്ടുകളുടെയും നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു.
കോവിഡ് രോഗവ്യാപനം വർധിച്ചതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ 11 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെയാണു ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ സ്ഥലങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്‌സിനാണ് നല്‍കിയത്.
100 ശതമാനം വാക്സിനേഷന്‍ സാധ്യമാക്കുന്നതിനായി കര്‍ശന നിര്‍ദേശവുമായി മധ്യ പ്രദേശിലെ ഉജ്ജയിന്‍ ജില്ലാ ഭരണകൂടം. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ ശമ്പളം നല്‍കില്ല എന്നാണ് പുതിയ ഉത്തരവ്. കലക്ടര്‍ ആശിഷ് സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കര്‍ണാടകയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത് മൈസൂരില്‍. രോഗം ബാധിച്ച വ്യക്തിക്ക് ലക്ഷണങ്ങളില്ല. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും വൈറസ് ബാധിച്ചിട്ടില്ല എന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.
രാജ്യത്ത് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചവരുടെ എണ്ണം 40 ആയി. കൂടുതല്‍ കേസുകളും മഹാരാഷ്ട്ര, കേരള, മധ്യ പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്.
മിസോറാമില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 430 പേരില്‍ 103 ഉം ജയില്‍ അന്തേവാസികള്‍. അയ്സ്വാളിലെ സന്‍ട്രല്‍ ജയിലിലെ തടവുകാരിലാണ് രോഗവ്യാപനം. പുതിയ രോഗികളില്‍ 73 കുട്ടികളും ഉള്‍പ്പെടുന്നു.
വാക്സിനേഷനില്‍ ഇടിവ് വന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. “ഞായറാഴ്ച വാക്സിന്‍ ശേഖരിക്കുക, തിങ്കളാഴ്ച വലിയ തോതില്‍ വിതരണം ചെയ്യുക, ചൊവ്വാഴ്ച വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങുക. ഇതാണ് ഒരു ദിവസത്തെ റെക്കോര്‍ഡ് വാക്സിനേഷന് പിന്നിലെ രഹസ്യം,” ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
പൂനെ: കോവിഡ് മരണങ്ങള്‍ തടയുന്നതില്‍ ഒരു ഡോസ് വാക്സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്-നാൽണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എപ്പിഡെമോളജിയുടെ (ഐ.സി.എം.ആര്‍-എന്‍.ഐ.ഇ) പഠനം. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മരണം തടയുന്നതില്‍ 82 ശതമാനമാണ് പ്രതിരോധശേഷിയുണ്ടാവുക. രണ്ട് ഡോസ് സ്വീകരിച്ചാല്‍ ഇത് 95 ശതമാനമായി ഉയരും.
ന്യൂഡൽഹി: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയത്.
സംസ്ഥാനത്ത് നാളെ മുതല്‍ ഒരാഴ്ച കൂടി കോവിഡ് ലോക്ക്ഡൗണ്‍ തുടരും. രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനത്തിലാണ് ഇളവുകള്‍. പ്രധാനമായും ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. ഒരു സമയം 15 പേര്‍ക്കായിരിക്കും പ്രവേശനം. Read More
1,358 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3.9 ലക്ഷം കടന്നു. ഇതുവരെ 29 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്. 23 കോടിയില്‍ പരം ജനങ്ങള്‍ ഒരു ഡോസ് എങ്കിലും സ്വീകരിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6.43 ലക്ഷമായി കുറഞ്ഞു. 82 ദിവസത്തിന് ശേഷമാണ് സജീവ കേസുകള്‍ ഇത്രയധികം കുറയുന്നത്.