Latest News
Live

Coronavirus India Highlights: ഫൈസർ വാക്സിന് ഇന്ത്യയിൽ ഉടൻ അംഗീകാരം ലഭിച്ചേക്കും

Kerala Coronavirus (Covid-19) News Highlights: അനുമതി ലഭിക്കുന്നതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് ഫൈസർ സിഇഒ

covid 19, coronavirus, covid 19 india, covid 19 vaccine, coronavirus vaccine, covid 19 vaccine for above 18, coronavirus vaccine for above 18, covid 19 vaccine for above 18 registration, coronavirus vaccine for above 18 registration, cowin portal, aarogya setu app, pfizer covid vaccine, pfizer biontec, covid 19 vaccine kerala, coronavirus vaccine kerala, covid 19 vaccine rush kerala, coronavirus vaccine rush kerala, covid 19 vaccination guidelines kerala, coronavirus vaccine guidelines kerala,coronavirus india, covid 19 second wave, coronavirus second wave, lockdown, lockdown news, corona cases in india, covid 19 vaccine news, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam

Coronavirus India Highlights: കോവിഡ്-19ന രോഗബാധയ്ക്കെതിരെ യുഎസ് മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അടുത്ത കാലത്ത് അനുമതി ലഭിച്ചേക്കും. ഫൈസർ സിഇഒ ആൽബർട്ട് ബൗർലയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

ഫൈസർ കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പറഞ്ഞു. സർക്കാരുമായി കരാറിൽ ഉടൻ ധാരണയിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തുകള്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ (ജൂൺ 23) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

ഈ പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാൽ പാലുല്‍പ്പന്നങ്ങൾ വില്‍ക്കുന്ന കടകള്‍, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീൻ – ഇറച്ചി കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം തുറന്നു പ്രവർത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

ഹോട്ടലുകള്‍, റെസ്റ്റൊറെന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്.

പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നൽകുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കുകയും ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു.

അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. കൂടാതെ ഈ പഞ്ചായത്തുകളിൽ നിയോഗിച്ചിട്ടുള്ള സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

മൂന്നാം തരംഗത്തിന് ഇന്ത്യ സ്വയം തയാറാകണമെന്ന് രാഹുല്‍ ഗാന്ധി

മൂന്നാം തരംഗത്തിന് ഇന്ത്യ സ്വയം തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മരുന്നുകള്‍, ബെഡുകള്‍, ഓക്സിജന്‍ തുടങ്ങിയ സജ്ജമായിരിക്കണം. രണ്ടാം തരംഗത്തില്‍ ഇതിന്റെ അപര്യാപ്തതയുണ്ടായിരുന്നു. കോവിഡിനെ തടയുന്നതിന് കര്‍ശനമായും വാക്സിനേഷന്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിന് ശേഷമാണ് കേസുകള്‍ ഇത്രയധികം കുറയുന്നത്. 91,839 പേര്‍ രോഗമുക്തി നേടി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 6.62 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

1,167 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ആകെ മരണം 3.89 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ പ്രക്രിയയും ദ്രുതഗതിയില്‍ നീങ്ങുകയാണ്. 28.87 കോടി പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ സംഭരണവും വിതരണവും ഏറ്റെടുത്ത ആദ്യ ദിനം റെക്കോര്‍ഡ് വാക്സിനേഷന്‍. 82.70 ലക്ഷം പേര്‍ക്കാണ് തിങ്കളാഴ്ച വാക്സിന്‍ നല്‍കിയത്. ജനുവരി 16 ന് ആരംഭിച്ച വാക്സിന്‍ ഡ്രൈവില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത്.

Also Read: അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവെയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍

Live Updates
3:24 (IST) 22 Jun 2021
പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ അടച്ചിടും

കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ (ജൂൺ 23) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

2:43 (IST) 22 Jun 2021
തെലങ്കാനയിൽ 1,175 പേർക്ക് കൂടി കോവിഡ്

തെലങ്കാനയിൽ 1,175 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,15,574 ആയി ഉയർന്നു. മരണസംഖ്യ 3,586 ആയി ഉയർന്നു. 10 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 3,586 ആയി ഉയർന്നു.

2:38 (IST) 22 Jun 2021
ഡൽഹിയിൽ 134 പേർക്ക് കോവിഡ്

ഡൽഹിയിൽ 134 പേർക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ചു. എട്ട് കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 0.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിറ്റി നിരക്ക്.

2:23 (IST) 22 Jun 2021
ഫൈസർ വാക്സിൻ ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലെന്ന് സിഇഒ

ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായുള്ള അവസാന ഘട്ടത്തിലാണ് ഫൈസർ കോവിഡ് വാക്സിനെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പറഞ്ഞു. സർക്കാരുമായി കരാറിൽ ഉടൻ ധാരണയിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

1:48 (IST) 22 Jun 2021
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആർ)ന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക.

https://malayalam.indianexpress.com/kerala-news/cm-pinarayi-vijayan-pressmeet-on-covid-and-lockdown-extension-and-relaxation-in-kerala-519040/

12:42 (IST) 22 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-22-519039

11:51 (IST) 22 Jun 2021
ഇന്ത്യയിൽ ഡെൽറ്റ പ്ലസ് വകഭേദം 22 പേരിൽ

ഇന്ത്യയിൽ 22 പേരിൽ മാത്രമാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം.യുഎസ്, യുകെ, ഇന്ത്യ എന്നിവയുൾപ്പെടെ ലോകത്തെ ഒമ്പത് രാജ്യങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം ഇതുവരെ കണ്ടെത്തി. ഇഇത് ആശങ്കപ്പെടുത്തുന്ന ഒരു വകഭേദമല്ലെന്നും എന്നാൽ ശ്രദ്ധിക്കേണ്ട വകഭേദമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

16 കേസുകൾ മഹാരാഷ്ട്രയിലെ രത്‌നഗിരി, ജൽഗാവ് എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ കേരളത്തിലും മധ്യപ്രദേശിലുമാണ്. ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

10:53 (IST) 22 Jun 2021
പുതുച്ചേരിയിൽ 284 പേർക്ക് കോവിഡ്

പുതുച്ചേരിയിൽ 284 പേർക്ക് പുതുതായി 284 കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു. കേന്ദ്രഭരണ പ്രദേശത്തെ മരണസംഖ്യ ഇതോടെ 1,727 ആയി ഉയർന്നു. 433 പേർ ഇന്ന് രോഗമുക്തി നേടി.

10:05 (IST) 22 Jun 2021
2.14 കോടിയിലധികംവാക്സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിൽ ലഭ്യമാണ്: കേന്ദ്രം

2.14 കോടിയിലധികം കോവിഡ് -19 വാക്സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ. 33,80,590 വാക്സിൻ ഡോസുകൾ ഉടൻ ലഭ്യമാവുമെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അവ സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

9:04 (IST) 22 Jun 2021
ഝാര്‍ഖണ്ഡില്‍ ഒരു കോവിഡ് മരണം

ഝാര്‍ഖണ്ഡില്‍ 122 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.44 ലക്ഷമായി ഉയര്‍ന്നു. മഹാമാരി മൂലം സംസ്ഥാനത്ത് 5,100 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

8:09 (IST) 22 Jun 2021
യു.പി സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കുന്നു: അഖിലേഷ് യാദവ്

യു.സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ സുതാര്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍ 24 ജില്ലകളിലെ മരണനിരക്ക് സര്‍ക്കാര്‍ കണക്കുകളേക്കാള്‍ 43 മടങ്ങ് അധികമാണ്. മാര്‍ച്ച് 31 വരെയുള്ള ഒന്‍പത് മാസത്തെ കണക്കുകളാണിത്.

7:42 (IST) 22 Jun 2021
ലഡാക്കില്‍ 33 കേസുകള്‍

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ 33 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 19,838 ആയി ഉയര്‍ന്നു. നിലവില്‍ 365 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

7:11 (IST) 22 Jun 2021
മിസോറാമില്‍ 374 പേര്‍ക്ക് കോവിഡ്

മിസോറാമില്‍ 374 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17,979 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 93 കുട്ടികളും ഉള്‍പ്പെടുന്നു.

6:47 (IST) 22 Jun 2021
പ്രധാനമന്ത്രിയുടെ കണ്ണീരിന് ജനങ്ങളെ രക്ഷിക്കാനാകില്ല, ഓക്സിജന് കഴിയും

കോവിഡ് മൂലം മരണപ്പെട്ട 90 ശതമാനം ആളുകളേയും രക്ഷിക്കാനാകുമായിരുന്നെന്ന് രാഹുല്‍ ഗാന്ധി. പ്രധാനപ്പെട്ട കാരണം ഓക്സിജന്‍ ഇല്ല എന്നതായിരുന്നു. പ്രധാനമന്ത്രിയുടെ കണ്ണീരിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാകില്ല, പക്ഷെ ഓക്സിജന് കഴിയും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

6:23 (IST) 22 Jun 2021
മൂന്നാം തരംഗത്തിന് ഇന്ത്യ സ്വയം തയാറാകണം: രാഹുല്‍ ഗാന്ധി

മൂന്നാം തരംഗത്തിന് ഇന്ത്യ സ്വയം തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മരുന്നുകള്‍, ബെഡുകള്‍, ഓക്സിജന്‍ തുടങ്ങിയ സജ്ജമായിരിക്കണം. രണ്ടാം തരംഗത്തില്‍ ഇതിന്റെ അപര്യാപ്തതയുണ്ടായിരുന്നു. കോവിഡിനെ തടയുന്നതിന് കര്‍ശനമായും വാക്സിനേഷന്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

5:44 (IST) 22 Jun 2021
മഹാരാഷ്ട്രയില്‍ 21 ഡെല്‍റ്റ പ്ലസ് വേരിയന്റ് കേസുകള്‍

മഹാരാഷ്ട്രയില്‍ 21 ഡെല്‍റ്റ പ്ലസ് വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി രാജേഷ് ടോപെ സ്ഥിരീകരിച്ചു. ഒന്‍പതെണ്ണം രത്നഗിരി, ജാല്‍ഗോണില്‍ ഏഴ് കേസുകള്‍, രണ്ടെണ്ണം മുംബൈയില്‍, പാല്‍ഖറിലും സിന്ധുദുര്‍ഗിലും താനെയിലും ഓരോ കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

5:21 (IST) 22 Jun 2021
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) പത്ത് ശതമാനത്തില്‍ താഴെ എത്തിയതോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. രണ്ട് മാസത്തിലധികമായി ടി.പി.ആര്‍ നിരക്ക് സംസ്ഥാനത്ത് ആശങ്കയോടെ നിലനില്‍കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തിലായിരിക്കും ഇളവുകള്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനം എടുക്കുക.

https://malayalam.indianexpress.com/kerala-news/kerala-lockdown-more-relaxation-may-declare-soon-518734/

4:56 (IST) 22 Jun 2021
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവെയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍

ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ സംഭരണവും വിതരണവും ഏറ്റെടുത്ത ആദ്യ ദിനം റെക്കോര്‍ഡ് വാക്സിനേഷന്‍. 82.70 ലക്ഷം പേര്‍ക്കാണ് തിങ്കളാഴ്ച വാക്സിന്‍ നല്‍കിയത്. ജനുവരി 16 ന് ആരംഭിച്ച വാക്സിന്‍ ഡ്രൈവില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത്.

https://malayalam.indianexpress.com/news/more-than-82-lakh-people-jabbed-in-one-day-518740/

4:33 (IST) 22 Jun 2021
1,167 മരണം

1,167 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജിവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ മരണനിരക്ക് 3.89 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ പ്രക്രിയയും ദ്രുതഗതിയില്‍ നീങ്ങുകയാണ്. 28.87 കോടി പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

4:17 (IST) 22 Jun 2021
42,640 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിന് ശേഷമാണ് കേസുകള്‍ ഇത്രയധികം കുറയുന്നത്. 91,839 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 6.62 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates june

The moderation of comments is automated and not cleared manually by malayalam.indianexpress.com