Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Coronavirus India Highlights: പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്ന ആദ്യ ദിനത്തിൽ 47 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി

Kerala Coronavirus (Covid-19) News Highlights: വിവിധ സംസ്ഥാനങ്ങളിലായി 7.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

covid19, coronavirus, covid vaccination, covid vaccination for 18-44 age group, 18-44 age group covid vaccination prority list, covid vaccination kerala, kerala health minister veena george, kerala covid vaccination numbers, ie malayalam

Coronavirus India Highlights: കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്ന ആദ്യ ദിനത്തിൽ 47 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനുകൾ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പേര്‍ക്ക് കോവിഡ് ബാധിച്ചു. 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 78,190 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 7.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മരണനിരക്കും രാജ്യത്ത് കുറയുകയാണ്. ഇന്നലെ 1,500 കടന്ന സംഖ്യ ഇന്ന് 1,422 ആയി ചുരുങ്ങി. ഇതുവരെ മഹാമാരിക്ക് കീഴടങ്ങിയവര്‍ 3.88 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ പ്രക്രിയയും ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നു. ഇതുവരെ ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിച്ചവര്‍ 28 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം നിലവില്‍ വരം. വാക്സിന്‍ സംഭരണവും വിതരണവും ഇനി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനുകളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം സ്വാകര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാം. 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമാണ്.

Also Read: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും

Live Updates
1:46 (IST) 21 Jun 2021
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്ന ആദ്യ ദിനത്തിൽ 47 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി

കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്ന ആദ്യ ദിനത്തിൽ 47 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനുകൾ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും.

11:03 (IST) 21 Jun 2021
ഡൽഹിയിൽ 89 പേർക്ക് കോവിഡ്

ഡൽഹിയിൽ 89 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനമായി കുറഞ്ഞു.

9:59 (IST) 21 Jun 2021
ജൂലൈയിൽ ഡൽഹിക്ക് കേന്ദ്രം അനുവദിച്ചത് 15 ലക്ഷം വാക്സിൻ ഡോസുകൾ മാത്രം: സിസോഡിയ

ജൂലൈ മാസത്തേക്ക് ഡൽഹിക്ക് കേന്ദ്രസർക്കാർ 15 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ മാത്രമാണ് വിതരണം ചെയ്യാൻ അനുവദിച്ചതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഈ നിരക്കിലാണെങ്കിൽ നഗരത്തിലെ മുഴുവൻ ജനത്തെയും വാക്സിനേറ്റ് ചെയ്യാൻ 16 മാസമെടുക്കുമെന്നും സിസോഡിയ പറ

7:36 (IST) 21 Jun 2021
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കും: അമിത് ഷാ

അഹമ്മദാബാദ്: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിരോധ കുത്തിവയ്പ്പ് എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും നല്‍കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

7:08 (IST) 21 Jun 2021
രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു

രാജ്യത്തെ പ്രതിദിന രോഗികള്‍ 2.35 ശതമാനമായി കുറഞ്ഞു. ആശ്വാസമായി രോഗമുക്തി നിരക്ക് 96.26 ശതമാനമായി ഉയരുകയും ചെയ്തു.

6:06 (IST) 21 Jun 2021
ചെന്നൈയില്‍ മെട്രോ സര്‍വീസ് ഇന്നു മുതല്‍

തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 28 വരെ നീട്ടിയെങ്കിലും ഇളവുകള്‍ അനുവദിച്ചതോടെ മെട്രോ സര്‍വീസ് ഇന്നു മുതല്‍ ആരംഭിച്ചു. ചെന്നൈ മെട്രൊ രാവിലെ 6.30 മുതല്‍ രാത്രി 9.30 വരെയാണ് പ്രവര്‍ത്തിക്കുക. 50 ശതമാനം ആളുകളെയെ അനുവദിക്കു.

5:23 (IST) 21 Jun 2021
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകൾ കുറയുന്നു

പൂനെ: രാജ്യത്ത് പ്രതിദിനം അരലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, രോഗ വ്യാപനത്തില്‍ വലിയ കുറവ് വന്നിട്ടുള്ളതായി കണക്കുകള്‍. രാജ്യത്ത് 650 ലധികം ജില്ലകളില്‍ 90 ശതമാനം ഇടങ്ങളിലും കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

https://malayalam.indianexpress.com/news/active-cases-falling-in-ninety-percentage-districts-across-india-518300/

5:07 (IST) 21 Jun 2021
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും

തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഇളവുകള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനാത്തിലുള്ള ഇളവുകളായിരിക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളില്‍ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

https://malayalam.indianexpress.com/kerala-news/kerala-covid-lockdown-relaxations-from-today-518256/

4:35 (IST) 21 Jun 2021
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍

രാജ്യത്ത് ഇന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം നിലവില്‍ വരം. വാക്സിന്‍ സംഭരണവും വിതരണവും ഇനി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനുകളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം സ്വാകര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാം. 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമാണ്.

https://malayalam.indianexpress.com/news/new-covid-vaccine-policy-from-today-free-jabs-for-18-above-518264/

4:22 (IST) 21 Jun 2021
1,422 മരണം

ഇന്നലെ 1,500 കടന്ന സംഖ്യ ഇന്ന് 1,422 ആയി ചുരുങ്ങി. ഇതുവരെ മഹാമാരിക്ക് കീഴടങ്ങിയവര്‍ 3.88 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ പ്രക്രിയയും ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നു. ഇതുവരെ ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിച്ചവര്‍ 28 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

4:10 (IST) 21 Jun 2021
രാജ്യത്ത് 53,256 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പേര്‍ക്ക് കോവിഡ് ബാധിച്ചു. 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 78,190 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 7.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates june 21

Next Story
പുതിയ വാക്സിൻ നയം പ്രാബല്യത്തിൽ; 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യംcovid vaccine, covid
The moderation of comments is automated and not cleared manually by malayalam.indianexpress.com