Latest News

Coronavirus India Highlights: ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍; തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി

Kerala Coronavirus (Covid-19) News Highlights: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Delhi, Lockdown, Covid
Express Photo: Shashi Ghosh

Coronavirus India Highlights: കോവിഡ് വ്യാപനത്തെത്തുടർന്ന് തമിഴ്നാട്ടിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. രോഗബാധകളുടെ എണ്ണത്തിന്റ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 38 ജില്ലകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെംഗൽപേട്ട് എന്നിവിടങ്ങളിൽ 50 ശതമാനം അന്തർ-ജില്ലാ പൊതുഗതാഗതം അനുവദിക്കും.

അതേസമയം, അൺലോക്കിന്റെ ഭാഗമായി ദില്ലി സർക്കാർ ബാറുകൾ, പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, ഗോൾഫ് ക്ലബ്ബുകൾ എന്നിവ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ ബാറുകൾക്ക് പ്രവർത്തിക്കാം.

നിലവില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കല്‍ 3.06 കോടി വാക്സിന്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 24 ലക്ഷം ഡോസുകൂടി നല്‍കുമെന്നും കേന്ദ്രം.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കേസുകള്‍ അറുപതിനായിരത്തില്‍ താഴെ രേഖപ്പെടുത്തുന്നത്. 87,619 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 7.29 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മരണനിരക്കും രാജ്യത്ത് കുറയുന്നത് ആശ്വാസകരമാണ്. 1,576 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 3.86 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ നടപടികളും നാളെ മുതല്‍ കൂടുതല്‍ വിപുലമാക്കും. ഇതുവരെ 27.66 കോടി പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു.

അതേസമയം, മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചു. രത്നഗിരി, നവി മുംബൈ, പാല്‍ഖര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് കണ്ടെത്തിയത്. ബി.B.1.617.2 വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചവയാണ് ഡെല്‍റ്റ പ്ലസ് വകഭേദം. എന്നാല്‍ ഇത് നിലവില്‍ അപകടകാരിയായി വലയിരുത്തപ്പെട്ടിട്ടില്ല.

Also Read: ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

Live Updates
12:31 (IST) 20 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12:02 (IST) 20 Jun 2021
ഹരിയാന സർക്കാർ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ ഒരാഴ്ച കൂടി നീട്ടി

ഹരിയാന സർക്കാർ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂൺ 28 വരേയ്ക്കുമാണ് മാർഗനിർദേശങ്ങൾ നീട്ടിയത്.

10:04 (IST) 20 Jun 2021
ഡൽഹിയിൽ സ്പുട്നിക് വാക്സിൻ വിതരണം വൈകി

ഡൽഹിയിൽ സ്പുട്നിക് 5 വാക്സിൻ വിതരണം വൈകി. ഇന്ദ്രപ്രസ്ഥ അപ്പോളോ, മധുകർ ഖെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ വാക്സിൻ വിതരണമാണ് നീട്ടിവച്ചത്. കുറച്ച് ദിവസത്തേക്ക് വാക്സിൻ വിതരണം മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 25 നകം ഇവിടങ്ങളിൽ വാക്സിൻ വിതരണം ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

9:07 (IST) 20 Jun 2021
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല് ലക്ഷം രൂപ വച്ച് കൊടുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ദുരന്ത നിവാരണ ഫണ്ട് മുഴുവനായി വിനിയോഗിക്കേണ്ടി വരുമെന്നും നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

https://malayalam.indianexpress.com/news/centre-on-rs-four-lakh-compensation-plea-for-covid-victims-518099/

8:20 (IST) 20 Jun 2021
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. കേസുകളുടെ എണ്ണം കണക്കിലെടുത്ത് ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

7:43 (IST) 20 Jun 2021
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍

കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ബാറുകള്‍, പബ്ലിക്ക് പാര്‍ക്കുകള്‍, ഗോള്‍ഫ് ക്ലബ്ബുകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കാം.

6:49 (IST) 20 Jun 2021
ലഡാക്കില്‍ 53 പുതിയ കേസുകള്‍

ലഡാക്കില്‍ പുതുതായി 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ ആകെ കേസുകളുടെ എണ്ണം 19,783 ആയി ഉയര്‍ന്നു.

6:14 (IST) 20 Jun 2021
ബംഗലൂരുവില്‍ മെട്രോ സര്‍വീസ് നാളെ മുതല്‍

ബംഗലൂരുവില്‍ കോവിഡ് വ്യാപനം മൂലം നിര്‍ത്തി വച്ച മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും.

5:46 (IST) 20 Jun 2021
അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 24 ലക്ഷം ലക്ഷം ഡോസ് വാക്സിന്‍: കേന്ദ്രം

നിലവില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കല്‍ 3.06 കോടി വാക്സിന്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 24 ലക്ഷം ഡോസുകൂടി നല്‍കുമെന്നും കേന്ദ്രം.

4:57 (IST) 20 Jun 2021
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ന്യൂഡല്‍ഹി: രാജ്യത്ത് കോവി‍‍ഡ് വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിച്ചു. ജൂലൈ മാസത്തോടെ 13.5 കോടി വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കും. തിങ്കളാഴ്ച മുതല്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യും. 13.5 കോടിയുടെ 75 ശതമാനം വാക്സിന്‍ ആയിരിക്കും സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുക എന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

https://malayalam.indianexpress.com/news/production-increased-13-5-crore-jabs-will-be-available-in-july-517981/

4:28 (IST) 20 Jun 2021
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാരാന്ത്യ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തനാനുമതി. നാളെ മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ തുടരും.

https://malayalam.indianexpress.com/kerala-news/kerala-weekend-lockdown-relaxations-from-tomorrow-517968/

4:12 (IST) 20 Jun 2021
മരണം കുറയുന്നു

മരണനിരക്കും രാജ്യത്ത് കുറയുന്നത് ആശ്വാസകരമാണ്. 1,576 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 3.86 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ നടപടികളും നാളെ മുതല്‍ കൂടുതല്‍ വിപുലമാക്കും. ഇതുവരെ 27.66 കോടി പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു.

3:55 (IST) 20 Jun 2021
രാജ്യത്ത് 58,419 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കേസുകള്‍ അറുപതിനായിരത്തില്‍ താഴെ രേഖപ്പെടുത്തുന്നത്. 87,619 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 7.29 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates june 20

Next Story
വീട്ടിലിരുന്ന് പഠനം; രക്ഷിതാക്കൾക്കുള്ള മാർഗ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രാലയംcovid 19, കോവിഡ്-19, coronavirus, കൊറോണവൈറസ്‌, lockdown, ലോക്ക്ഡൗണ്‍, online learning, ഓണ്‍ലൈന്‍ ലേണിങ്‌, kerala, students out of online learning, pinarayi vijayan,
The moderation of comments is automated and not cleared manually by malayalam.indianexpress.com