Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

Coronavirus India Highlights: കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചത് 594 ഡോക്ടർമാർ: ഐ‌എം‌എ

Kerala Coronavirus (Covid-19) News Highlights: ഡൽഹിയിൽ മാത്രം 107 ഡോക്ടർമാർ മരിച്ചു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

Coronavirus India Highlights: കോവിഡ് രണ്ടാം തരംഗത്തിൽ 594 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) . ഡൽഹിയിൽ മാത്രം107 മരണങ്ങൾ രേഖപ്പെടുത്തിയതായും ഐ‌എം‌എ അറിയിച്ചു.

ബീഹാറിൽ-96 ഡോക്ടർമാർ മരിച്ചു. ഉത്തർപ്രദേശ്-67, രാജസ്ഥാൻ-43, ഝാർഖണ്ഡ്-39, ആന്ധ്ര-32, തെലങ്കാന-32 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരുടെ എണ്ണം.

കോവിഡിന്റെ ആദ്യ തരംഗത്തിൽ രാജ്യത്താകെ 748 ഡോക്ടർമാർ രോഗബാധ മൂലം മരിച്ചെന്നും ഐഎംഎ അറിയിച്ചു.

ഡൽഹിയിൽ 576 പുതിയ കേസുകൾ, 103 മരണം; പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെ

ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 576 പുതിയ കോവിഡ് കേസുകൾ. 103 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,287 പേർ രോഗമുക്തരായി. പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനമാണ്. ഇത് മൂന്നാമത്തെ ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി തുടരുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.31 ലക്ഷം പേര്‍ രോഗമുക്തി നേടി. 17.93 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3,207 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ച് മരിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം രാജ്യത്തു കൂടുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പുറത്തു വിട്ട കണക്കനുസരിച്ച് ഇതുവരെ 594 ഡോക്ടര്‍മാരാണ് മരിച്ചത്. ഡല്‍ഹിയിലാണ് ഏറ്റവും അധികം മരണം, 107. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡില്‍ ജീവന്‍ നഷ്ടമായി.

രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്നാട്ടിലാണ്. സംസ്ഥാനത്ത് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് ആശങ്കയായി നിലനില്‍ക്കുകയാണ്. 26,513 പേര്‍ക്കാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. 490 മരണവും സംഭവിച്ചു.

കര്‍ണാടകയിലും സമാന സാഹചര്യമാണ്. പ്രതിദിന രോഗികളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 14,304 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംസ്ഥാനത്ത് 464 പേര്‍ മഹാമാരി ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 29,554 ആയി ഉയര്‍ന്നു.

Also Read: ലോക്ക്ഡൗണ്‍ ഇളവുകള്‍: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

രോഗ പടര്‍ച്ച തീവ്രമായി തുടര്‍ന്ന മഹാരാഷ്ട്രയില്‍ മാര്‍ച്ച് 10 ന് ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് രേഖപ്പെടുത്തി. പോസിറ്റീവ് കേസുകള്‍ 14,123 ആണ്. സ്ഥിരീകരിച്ച 477 മരണത്തില്‍ 377 ഉം നേരത്തെ സംഭവിച്ചതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമാണ്. എന്നാല്‍ സംസ്ഥാനത്തെ മരണ നിരക്ക് ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

കേരളത്തിൽ ഇന്നലെ 19,760 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 25,46,340 പേർക്കു രോഗം ബാധിച്ചു. 2,02,426 പേരാണ് ഇനി ചികിത്സയിലുള്ളത്. 23,34,502 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 9009 ആയി.

Live Updates
2:58 (IST) 2 Jun 2021
തമിഴ്‌നാട്ടിൽ 25,317 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ബുധനാഴ്ച തമിഴ്‌നാട്ടിൽ 25,317 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത. 483 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 21,48,346 ആയി ഉയർന്നു. ആകെ മരണ സംഖ്യ 25,205 ആയി വർധിച്ചു. ഇന്ന് 32,263 രോഗികളാണ് രോഗമുക്തി നേടിയത്.

1:44 (IST) 2 Jun 2021
കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചത് 594 ഡോക്ടർമാർ

കോവിഡ് രണ്ടാം തരംഗത്തിൽ 594 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) . ഡൽഹിയിൽ മാത്രം107 മരണങ്ങൾ രേഖപ്പെടുത്തിയതായും ഐ‌എം‌എ അറിയിച്ചു.

12:55 (IST) 2 Jun 2021
വൈറസ് എവിടെനിന്നു വന്നു; ചർച്ചകളും അന്വേഷണവും വീണ്ടിം

കോവിഡ് -19 ന് കാരണമാകുന്ന വൈറസിന്റെ ഉത്ഭവം എവിടെ നിന്നെന്ന കാര്യത്തിൽ യുഎസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യ സമ്പർക്കത്തിൽ നിന്നാണോ അണുബാധയുള്ള മറ്റു ജീവികളിൽ നിന്നാണോ ഒരു പരീക്ഷണശാലയിൽ നിന്നാണോ ഉത്ഭവിച്ചതെന്നതിനെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താനാണ് അന്വേഷണമെന്നാണ് യുഎസ് അറിയിച്ചത്. ഇതിനായി രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് അറിയിച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കും.

Read More: കോവിഡ്-19 വൈറസ് എവിടെ നിന്ന് വന്നു? വീണ്ടും ചർച്ചയാവുന്ന സിദ്ധാന്തങ്ങൾ

12:27 (IST) 2 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12:13 (IST) 2 Jun 2021
വാക്സിൻ വിവരങ്ങൾ സമർപിക്കാൻ കേന്ദ്രത്തോട് കോടതി

കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് വി എന്നിവയുൾപ്പെടെ എല്ലാ കോവിഡ് വാക്സിനുകളും എത്ര വാങ്ങിയെന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്സിനേഷൻ പോളിസി സംബന്ധിച്ച പ്രസക്തമായ എല്ലാ രേഖകളും ഫയൽ കുറിപ്പുകളും രേഖപ്പെടുത്താൻ കേന്ദ്രത്തോട് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എൽ എൻ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ പ്രത്യേക ബെഞ്ച് ആവശ്യപ്പെട്ടു.

Read More: വാക്‌സിന്‍ വാങ്ങിയതിന്റെ മുഴുവൻ വിവരങ്ങളും നല്‍കാന്‍ കേന്ദ്രത്തോട് കോടതി

11:14 (IST) 2 Jun 2021
വാക്സിൻ: പ്രധാനനമന്ത്രിക്ക് കത്തയച്ച് മിസോറാം സർക്കാർ

കോവിഡ് -19 വാക്‌സിനുകൾ കേന്ദ്രം വാങ്ങുകയും സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ച് മിസോറം മുഖ്യമന്ത്രി സോറംതംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

10:46 (IST) 2 Jun 2021
ഇതുവരെ നൽകിയത് 21.8 കോടി വാക്സിൻ ഡോസുകൾ

രാജ്യത്ത് ഇതുവരെ 21.8 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

With more than 218 Million #covidvaccine doses administered, take a look at the latest stats of the world’s #largestvaccinedrive on Day 137. For more such real-time updates, visit https://t.co/RjQaXU74WY. #indiafightscorona pic.twitter.com/7sYksIDuvE
— MyGovIndia (@mygovindia) June 2, 2021
10:44 (IST) 2 Jun 2021
ഡൽഹിയിൽ 576 പുതിയ കേസുകൾ, 103 മരണം

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 576 പുതിയ കോവിഡ് കേസുകൾ. 103 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,287 പേർ രോഗമുക്തരായി. പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനമാണ്. ഇത് മൂന്നാമത്തെ ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി തുടരുന്നത്

9:57 (IST) 2 Jun 2021
ഡൽഹിയിൽ 576 പേർക്ക് കൂടി രaഗബാധ; 103 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 576 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 103 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. 1,287 പേർ രോഗമുക്തി നേടി. 0.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

COVID19 | Delhi reports 576 new cases (positivity rate 0.78%), 103 deaths, and 1,287 recoveries in the last 24 hours

Active cases: 9,364
Case tally: 14,27,439 pic.twitter.com/4oMYWc81DK
— ANI (@ANI) June 2, 2021
9:03 (IST) 2 Jun 2021
കോടിക്കണക്കിന് വാക്സിന് ആവശ്യമുണ്ട്, ഇത് പൊതുഅടിയന്തരാവസ്ഥയാണ്: ഡല്‍ഹി ഹൈക്കോടതി

കോവിഡ് വാക്സിന്‍ ക്ഷാമത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. ഓരോ ദിവസവും കോടിക്കണക്കിന് വാക്സിനാണ് വേണ്ടത്. ഇപ്പോള്‍ തന്നെ വേണ്ട ഒന്നാണിത്. ഇതൊരു പൊതുഅടിയന്തരാവസ്ഥയാണ്, കോടതി പറഞ്ഞു

8:24 (IST) 2 Jun 2021
കോവിഡ് രണ്ടാം തരംഗത്തില്‍ ജോലി നഷ്ടപ്പെട്ടത് 2.7 കോടി പേര്‍ക്ക്

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2.7 കോടി പേരാണ് തൊഴില്‍ രഹിതരായത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ കണക്കാണിത്.

7:57 (IST) 2 Jun 2021
രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച് നല്‍കിയതായി ആരോപണം; കുഴഞ്ഞുവീണ വീട്ടമ്മ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച് നല്‍കിയതായി ആരോപണം. വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ നാല്‍പ്പത്തി അഞ്ചുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളം പഞ്ചായത്തിലെ തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയാണു ചികിത്സയിലുള്ളത്.

https://malayalam.indianexpress.com/kerala-news/allegedly-given-two-doses-of-covid-vaccine-together-housewife-in-treatment-508549/

7:39 (IST) 2 Jun 2021
മിസോറാമില്‍ നാല് കോവിഡ് മരണം

മിസോറാമില്‍ പുതുതായി 235 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച് നാല് മരണവും സ്ഥിരീകരിച്ചു. ഇതുവരെ 12,634 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

7:21 (IST) 2 Jun 2021
ലോക്ക് ഡൗണ്‍ ഇളവ്: കര്‍ണാടകയ്ക്കു വെല്ലുവിളിയായി പോസിറ്റിവിറ്റി, മരണ നിരക്കുകള്‍

ബെംഗളുരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണില്‍ നേരത്തെ ഇളവ് വരുത്തുന്നതിനു തടസമായി ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് പോസിറ്റിവിറ്റി, മരണ നിരക്കുകള്‍. ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതിനു സംസ്ഥാന സാങ്കേതിക ഉപദേശക സമിതി തിങ്കളാഴ്ച നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ ഭൂരിഭാഗവും കര്‍ണാടകയ്ക്കു പാലിക്കാനാവുന്നില്ല. മേയ് 10 ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴു വരെ തുടരും.

https://malayalam.indianexpress.com/news/positivity-rate-to-fatality-most-of-karnataka-fails-unlock-norms-508494/

6:43 (IST) 2 Jun 2021
സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെയാണ് സ്വാകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നത്: ഹൈക്കോടതി

കൊച്ചി: വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രനയം കാരണം വിപണിയിൽ വ്യത്യസ്ത വില ആണന്നും ന്യായ വിലക്ക് കൊടുക്കാൻ കേന്ദ്രം തയാറാകുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

https://malayalam.indianexpress.com/kerala-news/kerala-high-court-on-central-governments-vaccine-policy-508550/

6:13 (IST) 2 Jun 2021
കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരമാണ് പ്രമേയം. സഭ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.

5:43 (IST) 2 Jun 2021
ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദങ്ങളില്‍ അപകടകാരിയായത് ഒന്ന് മാത്രം: ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ ഒന്ന് മാത്രമാണ് അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മറ്റ് രണ്ട് വകഭേദങ്ങളുടെ തീവ്രതയില്ലാതെയായി. ബി.1.617.2 വകഭേദമാണ് ലോകാരോഗ്യ സംഘടന അപകടകാരിയായി കണക്കാക്കുന്നത്.

5:25 (IST) 2 Jun 2021
പഞ്ചാബില്‍ മരണനിരക്ക് കുറയുന്നു

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോളും പഞ്ചാബിന് ആശ്വാസം. ഒരു മാസത്തിന് ശേഷം മരണ നിരക്ക് നൂറില്‍ താഴെ രേഖപ്പെടുത്തി. 2,184 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

5:06 (IST) 2 Jun 2021
ആശങ്കയായി ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ രോഗവ്യാപനം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമാകുന്നതായി കണക്കുകള്‍. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 7.67 ശതമാനത്തിന് രോഗം പിടിപെട്ടു. എന്നാല്‍ ആദിവാസി മേഖലയില്‍ ഇതുവരെ രോഗം ബാധിച്ചവര്‍ 3.59 ശതമാനം മാത്രമാണ്. പക്ഷെ, ആശങ്കപ്പെടുത്തുന്ന വസ്തുത എന്തെന്നാല്‍, ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തവയാണ്.

https://malayalam.indianexpress.com/kerala-news/covid-cases-rising-among-tribals-in-kerala-508443/

4:52 (IST) 2 Jun 2021
594 ഡോക്ടര്‍മാര്‍ മരിച്ചു

രാജ്യത്തുടനീളം കോവിഡ് ബാധിച്ച് ഡോക്ടര്‍മാരുടെ മരണം കൂടുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പുറത്തു വിട്ട കണക്കനുസരിച്ച് ഇതുവരെ 594 ഡോക്ടര്‍മാരാണ് മരിച്ചത്. ഡല്‍ഹിയിലാണ് ഏറ്റവും അധികം മരണം, 107. കേരളത്തില്‍ ഇതുവരെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡില്‍ ജീവന്‍ നഷ്ടമായി.

4:35 (IST) 2 Jun 2021
ലോക്ക്ഡൗണ്‍ ഇളവുകള്‍: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഴ്ചയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം, ദുര്‍ബല വിഭാഗത്തില്‍ പെട്ട 70 ശതമാനം ജനങ്ങള്‍ക്ക് വാക്സിനേഷന്‍, വ്യാപനം ഉണ്ടാകാതിരിക്കാന്‍ മികച്ച പ്രതിരോധം, ചികിത്സക്കായി സൗകര്യങ്ങള്‍ ഉണ്ടാകണം, തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. മൂന്നാം തരംഗം പ്രതിരോധിക്കുന്നതിനായാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

4:25 (IST) 2 Jun 2021
രാജ്യത്ത് 1.32 ലക്ഷം പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.31 ലക്ഷം പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 17.93 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3,207 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്ത

Web Title: Covid india coronavirus kerala live updates june 2

Next Story
ലോക്ക്ഡൗൺ ഇളവ്: മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രംLockdown, Covid, Covid Vaccine
The moderation of comments is automated and not cleared manually by malayalam.indianexpress.com