Latest News

Coronavirus India Highlights: സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിൻ കൂടി

Kerala Coronavirus (Covid-19) News Highlights: സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്

Covid19, Covid19 kerala, covid restrictions Kerala, covid lockdown norms kerala, covid restrictions for shopes Kerala, covid restrictions mall reopening kerala, covid cases kerala, covid deaths kerala, covid vaccination drive kerala, covid vaccination for senior citizen kerala, pinarayi vijayan, veena george, indian express malayalam, ie malayalam

Coronavirus India Highlights: തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്‌സിനും 1,55,650 കോവീഷീല്‍ഡ് വാക്‌സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്‌സിന്‍ എത്തുന്നത് കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിനാകെ 1,21,75,020 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 97,90,330 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 10,42,150 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,08,32,480 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

തെലങ്കാനയിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനം

ഹൈദരാബാദ്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണവും കോവിഡ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു.

രോഗം പൂർണ നിയന്ത്രണത്തിലാണെന്നും പ്രസ്താവനയിൽ പറയുന്നു. ലോക്ക്ഡൗൺ ഇത്തരത്തിൽ പിൻവലിക്കാൻ ശുപാർശചെയ്ത് മെഡിക്കൽ അധികൃതർ നൽകിയ റിപ്പോർട്ടുകൾ അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി.

മുൻകരുതലില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗം ഏതാനും ആഴ്ചയ്ക്കുള്ളിൽ: എയിംസ് ഡയരക്ടർ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ ചെറുക്കാനുതകുന്ന തരത്തിലുള്ള പെരുമാറ്റ രീതി സ്വീകരിക്കാതിരുന്നാൽ രോഗബാധയുടെ അടുത്ത തരംഗം അടുത്ത ആറോ എട്ടോ ആഴ്ചക്കുള്ളിൽ രാജ്യത്ത് സംഭവിക്കുമെന്ന് എയിംസ് ഡയരക്ടർ രൺദീപ് ഗുലേറിയ. രാജ്യത്തെ ജനസംഖ്യയിൽ വലിയ വിഭാഗം ആളുകളും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതുവരെ, കോവിഡിനെതിരെ മുൻകരുതൽ സ്വീകരിച്ചുകൊണ്ടുള്ള പെരുമാറ്റം കാര്യമായി പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാര്യമായ കുതിച്ചുചാട്ടമുണ്ടായാൽ കർശനമായ നിരീക്ഷണവും പ്രാദേശിക അടിസ്ഥാനത്തിൽ കടുത്ത ലോക്ക്ഡൗണുകളും വേണ്ടി വരുമെന്നും ഗുലേറിയ ചൂണ്ടിക്കാട്ടി. അണുബാധയുടെ അടുത്ത തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും ഗുലേറിയ ആവർത്തിച്ചു.

കോവിഡ്-19 ന്റെ മൂന്നാം തരംഗം ഒഴിവാക്കാനാവില്ലെന്നും സെപ്റ്റംബർ-ഒക്ടോബർ മുതൽ ആരംഭിക്കുമെന്നും ഇന്ത്യയിലെ പകർച്ചവ്യാധി വിദഗ്ധർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയെ സാരമായി ബാധിച്ചിരുന്നു.

ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു; രാജ്യത്ത് 60,753 പുതിയ രോഗികൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 60,753 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,647 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 3.85 ലക്ഷമായി. അതേസമയം, രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ 7.6 ലക്ഷം പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിൽ 10,000ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്ത ഏക സംസ്ഥാനം കേരളമാണ്. 11,361 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

അതിനിടയിൽ ഇന്ത്യയിലെ വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ ഡാറ്റ പരിശോധിച്ചതിൽ നിന്നും രോഗം ബാധിച്ചു ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാധ്യത വാക്സിൻ സ്വീകരിച്ചവരിൽ 70 മുതൽ 80 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. വാക്സിൻ സ്വീകരിച്ച 8991 ആരോഗ്യ പ്രവർത്തകരിൽ രോഗം മൂർച്ഛിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത് 94 ശതമാനം കുറവായിരുന്നു.

Read Also: കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

കോവിഡ് -19 വാക്സിനുകളുടെ 2.58 കോടിയിലധികം ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെ പക്കൽ ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ ഇന്നലെ പറഞ്ഞു. വരുന്ന 3 ദിവസത്തിനുള്ളിൽ 19 ലക്ഷത്തിലധികം ഡോസുകൾ സംസ്ഥാനങ്ങൾക്ക് നൽകാനായി മാറ്റിവച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Live Updates
7:44 (IST) 19 Jun 2021
ഡൽഹിയിൽ 135 പേർക്ക് കോവിഡ്

ഡൽഹിയിൽ ശനിയാഴ്ച 135 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏഴ് മരണങ്ങളും സ്ഥിരീകരിച്ചു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

6:26 (IST) 19 Jun 2021
സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്‌സിനും 1,55,650 കോവീഷീല്‍ഡ് വാക്‌സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്‌സിന്‍ എത്തുന്നത് കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

6:26 (IST) 19 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-19-517715/

5:12 (IST) 19 Jun 2021
മുൻകരുതലില്ലെങ്കിൽ ഏതാനും ആഴ്ചയ്ക്കുള്ളിൽ മൂന്നാം തരംഗം

കോവിഡ് വ്യാപനത്തെ ചെറുക്കാനുതകുന്ന തരത്തിലുള്ള പെരുമാറ്റ രീതി സ്വീകരിക്കാതിരുന്നാൽ രോഗബാധയുടെ അടുത്ത തരംഗം അടുത്ത ആറോ എട്ടോ ആഴ്ചക്കുള്ളിൽ രാജ്യത്ത് സംഭവിക്കുമെന്ന് എയിംസ് ഡയരക്ടർ രൺദീപ് ഗുലേറിയ. രാജ്യത്തെ ജനസംഖ്യയിൽ വലിയ വിഭാഗം ആളുകളും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതുവരെ, കോവിഡിനെതിരെ മുൻകരുതൽ സ്വീകരിച്ചുകൊണ്ടുള്ള പെരുമാറ്റം കാര്യമായി പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

4:08 (IST) 19 Jun 2021
തെലങ്കാനയിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ തെലങ്കാന സർക്കാർ ശനിയാഴ്ച തീരുമാനിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണവും കോവിഡ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു. രോഗം പൂർണ നിയന്ത്രണത്തിലാണെന്നും പ്രസ്താവനയിൽ പറയുന്നു. ലോക്ക്ഡൗൺ ഇത്തരത്തിൽ പിൻവലിക്കാൻ ശുപാർശചെയ്ത് മെഡിക്കൽ അധികൃതർ നൽകിയ റിപ്പോർട്ടുകൾ അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി.

3:02 (IST) 19 Jun 2021
പൂനെയിൽ വാരാന്ത്യ ലോക്ക്ഡൗൺ തുടരും: അജിത് പവാർ

പുനെയിൽ വാരാന്ത്യ ലോക്ക്ഡൗൺ കുറച്ചു നാളത്തേക്ക് കൂടി തുടരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. മാർക്കറ്റുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കഴിഞ്ഞ ആഴ്ചയിൽ ധാരാളം ആളുകൾ എത്തിയതും യുകെയിലും യുഎസിൽ നിന്നും മൂന്നാം തരംഗം സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലുമാണ് തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു.

2:28 (IST) 19 Jun 2021
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ലോക്ക്ഡൗൺ ഇളവുകൾ നൽകുമ്പോൾ കോവിഡ് പ്രൊട്ടോക്കോള്‍ ഉറപ്പാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡ് ടെസ്റ്റുകൾ, വാക്സിനേഷൻ എന്നിവ ഉറപ്പു വരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും വാക്സിൻ വിതരണം വർധിപ്പിച്ച് പരമാവധി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു

12:59 (IST) 19 Jun 2021
കോർബിവാക്സ് മുതൽ കോവോവാക്സ് വരെ: രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്ന കോവിഡ് വാക്സിനുകൾ

രാജ്യത്തെ വാക്സിൻ കുറവ് കാരണം ഈ വർഷം ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ 200 കോടിയിലധികം വാക്സിൻ ഡോസുകൾ വാങ്ങുമെന്ന് കേന്ദ്രം കഴിഞ്ഞ മാസം ഉറപ്പ് നൽകിയിരുന്നു.

പുതിയ വാക്സിൻ നയത്തിന്റെ ഭാഗമായി, സംഭരണത്തിൽ 130 കോടി ഡോസ് വാക്സിനുകൾ സംഭരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. കോവിഷീൽഡ് 75 കോടി, കോവാക്സിൻ 55 കോടി എന്നിങ്ങനെയാണ് ഈ വാക്സിനുകൾ സംഭരിക്കുക. ഇതിന് പുറമെ നിലവിൽ ക്ലിനിക്കൽ ട്രയലുകളുടെ ഉന്നത ഘട്ടങ്ങളിലുള്ള തദ്ദേശീയവും വിദേശീയവുമായ വാക്സിനുകൾ വാങ്ങുന്നതും കേന്ദ്രം പരിഗണിക്കും.

12:03 (IST) 19 Jun 2021
സംസ്ഥാനത്തെ പകുതി ജനങ്ങൾക്കും ഒരു മാസത്തിനുള്ളിൽ വാക്സിൻ നൽകുമെന്ന് അസം മുഖ്യമന്ത്രി

ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്തെ പകുതി ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വാ ശർമ. ജൂൺ 21 മുതൽ പ്രതിദിനം 3 ലക്ഷം വാക്സിൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത പത്തു ദിവസത്തിനുള്ളിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും വാക്സിൻ നൽകി ജൂലൈ 1 മുതൽ സർക്കാർ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

11:19 (IST) 19 Jun 2021
‘കോവിഡ് പോരാളികളെ’ പരിശീലിപ്പിക്കാൻ ക്രാഷ് കോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യം ഇനി നേരിടാൻ പോകുന്ന കോവിഡ് ഭീഷണികളെ പ്രതിരോധിക്കാൻ 'കോവിഡ് പോരാളികളുടെ' പരിശീലനത്തിന് ക്രാഷ് കോഴ്സ് വെള്ളിയാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരു ലക്ഷത്തിലധികം പേർക്കാണ് പരിശീലനം നൽകുക. രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുക.

10:37 (IST) 19 Jun 2021
കേരളത്തിൽ ശനി, ഞായർ സമ്പൂർണ ലോക്ക്ഡൗൺ

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. ടിപിആർ കുറക്കുന്നതിനാണ് രണ്ടു ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗൺ. ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി. ടിപിആർ അടിസ്ഥനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ നൽകും.

9:52 (IST) 19 Jun 2021
രാജ്യത്ത് 60,753 പുതിയ രോഗികൾ; 1,647മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 60,753 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,647 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 3.85 ലക്ഷമായി. അതേസമയം, രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ 7.6 ലക്ഷം പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

Web Title: Covid india coronavirus kerala live updates june 19

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express